
ഞങ്ങൾ കോറോഡോബ മോസ്‌കും പള്ളിയും കണ്ടതിനു ശേഷം പഴയ കോറോഡോബയിലെ പഴപട്ടണം നടന്നു കണ്ടു., ഏകദേശം പഴയ ജെറുസലേം പട്ടണം പോലെയാണ് കോറോഡോബയും .വാഹനങ്ങൾക്കു സഞ്ചരിക്കാൻ കഴിയുന്ന വഴികൾ വിരളം . ചരിത്ര കാലഘട്ടത്തെ വിളിച്ചറിയിക്കുന്ന പഴയ കെട്ടിടങ്ങൾ അവിടെ കാണാം. പട്ടണത്തിലെ ജൂത കോട്ടറിൽ ധാരാളം ജൂതന്മാർ ജീവിച്ചിരുന്നു അന്തലൂസിയ കാലഘട്ടത്തിൽ മുസ്ലിങ്ങൾ അവരെ ക്രൂരമായി വേട്ടയാടി കൊന്നൊടുക്കിയെങ്കിൽ ക്രിസ്റ്റ്യൻ കാലഘട്ടത്തിൽ ക്രിസ്തിയാനികളും അവരെ കൊന്നൊടുക്കുകയും നിർബന്ധിത മത പരിവർത്തനത്തിനു വിധേയമാക്കുകയും ചെയ്തു.

BC 218 മുതൽ റോമക്കാരാണ് സ്‌പെയിൻ ഭരിച്ചിരുന്നത് അവരുടെ ഭരണം AD 476 വരെ തുടർന്നു ആ കാലഘട്ടത്തിൽ BC 2 നൂറ്റാണ്ടു മുതൽ AD 3 നൂറ്റാണ്ടു വരെ റോമൻ തസ്ഥാനമായി കോറോഡോബ മാറിയിരുന്നു. മാർക്കേസ് ക്ലോഡിയസ് മർസെലസ് ആണ് BC 169 കോറോഡോബോ പട്ടണം സ്ഥാപിച്ചത് . ഞങ്ങൾ പട്ടണത്തിലൂടെ നടന്നു റോമൻ ഗെയ്റ്റിൽ കൂടി പുറത്തുകടന്നു റോമാക്കാർ കോറോഡോബ പട്ടണത്തെ സംരക്ഷിക്കാൻ നിർമിച്ച കോട്ടയുടെ അവശിഷ്ടങ്ങൾ കണ്ടതിനു ശേഷം മറ്റൊരു ചരിത്ര തിരുശേഷിപ്പായ റോമാക്കാർ നിർമിച്ച പാലം കാണാൻ പോയി .ഗ്വാഡൽക്വിവിർ നദിക്കു കുറുകെ BC ഒന്നാം നൂറ്റാണ്ടിൽ അഗസ്റ്റ്‌സ് ചക്രവർത്തിയുടെ കാലത്താണ് ഈ പാലം നിർമ്മിച്ചത് എന്നാണ് പറയപ്പെടുന്നത് ,

16 ആർച്ചുകളിൽ പണിതുയർത്തിയ ഈ പാലം പല കാലഘട്ടത്തിലും പുനരുദ്ധികരിച്ചിട്ടുണ്ടെകിലും റോമാക്കാർ നിർമ്മിച്ച ആർച്ചുകൾ അതേപടി നിലനിൽക്കുന്നു എന്നാണ് അറിഞ്ഞത് .ലോകത്തുള്ള അനേകം സഞ്ചാരികൾ ഈ പാലം കാണുന്നതിനു വേണ്ടി ഇവിടെ എത്തുന്നു .1984 ൽ പാലത്തിലൂടെയുള്ള വാഹന ഗതാഗതം നിരോധിച്ചു .പാലത്തിന്റെ മറുഭാഗത്തു ഇസ്ലാമിക കാലഘട്ടത്തിൽ പണിത വലിയൊരു ഗെയ്റ്റും കാണാം ഈ കാഴ്ചകൾ എല്ലാം കണ്ടു ജൂത കൊറട്ടറിലെ ഒരു പഴയ ഭക്ഷണശാലയിൽ കയറി ഭക്ഷണവും കഴിച്ചു ഞങ്ങൾ കോറോഡോബയോടു വിടപറഞ്ഞു.

ട്രെയിനിൽ കയറി 345 കിലോമീറ്റർ അകലെയുള്ള സ്പെയിനിന്റെ തലസ്ഥാനമായ മാഡ്രിഡിലേക്കു യാത്ര തിരിച്ചു യാത്രയിൽ ഉടന്നീളം ഇടുക്കിയുടെ സഞ്ചരിക്കുമ്പോൾ കാണുന്നതു പോലെയുള്ള മലനിരകളാണ് നിറഞ്ഞു നിൽക്കുന്നത് ..ആയിരക്കണക്കിന് ഏക്കർ സ്ഥലത്തു നിറയെ ഒലിവ് മരങ്ങൾ നിറഞ്ഞു നിൽക്കുന്നത് കാണാം നമ്മൾ മൂന്നാറിലൂടെ സഞ്ചരിക്കുമ്പോൾ കാണുന്ന തേയില ചെടികൾ പോലെയാണ് ഒലിവുമരണങ്ങൾ അകലെ നിന്ന് നോക്കുമ്പോൾ കാണുന്നത് .

ഇവിടുത്തെ ക്രിസ്റ്റ്യൻ കൃഷിക്കാരെ മതം മാറ്റാനും അമിത മത നികുതി ചുമത്താനും ശ്രമിച്ചപ്പോളാണ് പിന്നീട് കുരിശുയുദ്ധത്തിനു പ്രചോദനമായ (reconquista of spain) സ്പെയിൻ മുസ്ലിംങ്ങളിൽ നിന്ന് ക്രിസ്റ്റിൻസ് തിരിച്ചു പിടിക്കുക എന്ന യുദ്ധം ആരംഭിച്ചത് .
345 കിലോമീറ്റർ അകലെയാണ് മാഡ്രിഡ് എങ്കിലും സ്പീഡ് ട്രെയിനിൽ ഒന്നര മണിക്കൂർ കൊണ്ട് ഞങ്ങൾ എത്തി. പിറ്റേദിവസം ഞങ്ങൾ മാഡ്രിഡിലെ ചരിത്ര പ്രധാനമായ രാജകൊട്ടാരം കാണാൻ പോയി .
ഇസ്ലാമിക ഭരണം നിലനിന്നിരുന്ന കാലത്തു AD 9 നൂറ്റാണ്ടിൽ ഉമയ്യദ് രാജാവായിരുന്ന മുഹമ്മദ് ഒന്നാമൻ നിർമിച്ച സൈനിക കോട്ടയരുന്നു ഇന്നു രാജകൊട്ടാരം ഇരിക്കുന്ന സ്ഥലം പിന്നീട് reconquista യിലൂടെ ക്രിസ്റ്റ്യൻ സൈന്യo 1085 ൽ മാഡ്രിഡ് പിടിച്ചെടുത്തു 1492 ലാണ് സ്പെയിൻ പൂർണ്ണമായും ക്രിസ്റ്റ്യൻ സൈന്യത്തിനു കിഴിൽ ആകുന്നത് ആ കാലം മുതൽ ക്രിസ്റ്റ്യൻ രാജാക്കന്മാർ ഈ കോട്ടയിൽ താമസം തുടങ്ങിയിരുന്നു .

1734 ക്രിസ്തുമസ് തലേനാൾ ഉണ്ടായ തീപിടുത്തത്തിൽ കൊട്ടരം പൂർണമായി കത്തിനശിച്ചു 1738 ലാണ് ഇന്നു കാണുന്ന കൊട്ടരം പണിയാരംഭിച്ചു 1764 ലാണ് പണിപൂർത്തികരിച്ചത് . 13500 ചതുരശ്ര മീറ്ററിൽ 3418 മുറികളോട് കൂടിയ ഈ കൊട്ടാരം യൂറോപ്പിലെ തന്നെ ഏറ്റവും വലിയ കൊട്ടാരങ്ങളിൽ ഒന്നാണ് .ഇംഗ്ലണ്ടിലെ ബക്കിങ്ഹാം പാലസ് ഈ കൊട്ടാരത്തിന്റെ പകുതിപോലുമില്ല .നവോഥാനകാല വാസ്തുവിദ്യയുടെ ( Renaissance) ജീവിക്കുന്ന ഉദാഹരമാണിത് .സ്പെയിനിന്റെ ചരിത്രവും കലയും ഒരുമിച്ചു പ്രതിഫലിക്കുന്ന അതുല്യമായ ചരിത്ര സ്മാരകമാണിത് .

കൊട്ടാരത്തിനുള്ളിൽ രാജാവ് രാഷ്ട്ര നേതാക്കൻമാരെ സ്വികരിക്കുന്ന മുറിയും, രാജാവിന്റെ പള്ളിയും, 15 നൂറ്റാണ്ടു മുതൽ ഉപയോഗിച്ചിരുന്ന വയലിനും ഇതര സംഗീത ഉപകരണങ്ങളും , ആ കാലത്തു രാജാക്കൻ ഉപയോഗിച്ചിരുന്ന പത്രങ്ങളും എല്ലാം മനോഹരമായി അടുക്കി വച്ചിട്ടുണ്ട്. രാജാവിന്റെ ബെഡ്‌റൂം അലങ്കരിച്ചിരിക്കുന്നുത് ആ കാലത്തു അറിയപ്പെട്ടുന്ന കലാകാരൻ മാരുടെ ചിത്രങ്ങൾ കൊണ്ടാണ് വളരെ പഴയ കാലത്തു മുതൽ യുദ്ധത്തിനു ഉപയോഗിച്ചിരുന്ന അമ്പും വില്ലും മുതൽ പഴയ തോക്കുകളും പടച്ചട്ടകളും എല്ലാം ഈ കൊട്ടാരത്തിൽ സൂക്ഷിച്ചിട്ടുണ്ട് .ഇപ്പോഴത്തെ രാജാവ് ഫിലിപ്പ് ആറാമൻ ഈ കൊട്ടാരത്തിലല്ല താമസിക്കുന്നത് മാഡ്രിഡിനു പുറത്തുള്ള സർസുവേല കൊട്ടാരത്തിലാണ് രാജ്യത്തിന്റെ ഔദ്ധിയോഗിക ചടങ്ങുകൾക്ക് മാത്രമാണ് അദ്ദേഹം മാഡ്രിഡ് കൊട്ടാരത്തിൽ എത്തുക .
1603 ൽ ഇംഗ്ളണ്ടിൽ കത്തോലിക്കാ ഭരണം തിരിച്ചുകൊണ്ടുവരുന്നതിനു വേണ്ടി ബ്രിട്ടീഷ് പാർലിമെന്റ് ബോംബ് വച്ച് തകർക്കാൻ ശ്രമിക്കുകയും പിടിക്കപ്പെടുകയും ചെയ്‍ത . ഗെയ്‌ഫോക്സ് സ്പെയിനിൽ പോയി കണ്ടു സംസാരിച്ച രാജാവ് ഫിലിപ്പ് മൂന്നാമൻ ഈ കൊട്ടാരത്തിൽ താമസിച്ചിട്ടുണ്ട്, പക്ഷെ ഗെയ്‌ഫോക്സ് രാജാവിനെ കണ്ടത് സ്പെയിനിലെ വല്ലഡോൾഡിലെ കൊട്ടാരത്തിൽ വച്ചാണ്.കത്തോലിക്കാ രാജാവായിരുന്ന ഫിലിപ്പ് മൂന്നാമൻ ഇംഗ്ളണ്ടിനെതിരെ യുദ്ധം പ്രഖ്യപിക്കാൻ വിസമ്മതിച്ചതുകൊണ്ടാണ് 1605 നവംബർ മാസം 5നു ഗെയ്‌ഫോക്സ് പാർലിമെന്റ് അംഗങ്ങളെയും രാജാവിനെയും ഒരുമിച്ചു ബോംബ് വച്ച് തകർത്തു കത്തോലിക്കാ ഭരണം ഇംഗ്ളണ്ടിൽ സ്ഥാപിക്കാൻ ശ്രമിച്ചത്.അത് പിടിക്കപ്പെട്ടതിന്റെ ഓർമ്മക്കായിട്ടാണ് നവംബർ 5 ഫയർ ഡേ ആയി ഇന്നും ആചരിക്കുന്നത് ..

പിന്നീട് ഞങ്ങൾ മാഡ്രിഡിലെ ഈജിപ്ഷ്യൻ ടെംപിൾ (Temple of Debod )കാണാൻ പോയി ഈജിപ്തിനു പുറത്തു ഇത്തരം ഒരു ചരിത്ര സ്മാരകം കാണുക എന്നത് വിരളമാണ്.. BC രണ്ടാം നൂറ്റാണ്ടിൽ ഈജിപ്റ്റിലെ നൈൽ നദി തീരത്തു നൂബിയാണ് പ്രദേശത്തു നിർമ്മിക്കപ്പെട്ടതാണു ഈ ക്ഷേത്രം . പിന്നീട് ക്രിസ്റ്റിയാനിറ്റി ഈജിപ്റ്റിൽ പ്രബലമായപ്പോൾ ഉപേക്ഷിക്കപ്പെട്ട ഈ ക്ഷേത്രം പിന്നീട് അസ്വാൻ ഹായ് ഡാം നിർമിക്കാൻ സ്പെയിൻ ഈജിപ്റ്റിനെ സഹായിച്ചതിന്റെ നാന്ദിയായിട്ടു 1968 ൽ സ്പെയിനിനു നൽകുകയായിരുന്നു .1970 -1972 കാലത്തു അതിന്റെ ഒറിജിനാലിറ്റി കളയാതെ നിർമ്മാണം പൂർത്തിയാക്കി 1972 ൽ ജനങ്ങൾക്കായി തുറന്നുകൊടുക്കുകായായിരുന്നു .ധാരാളം ആളുകളാണ് ഈ ക്ഷേത്രം കാണാൻ അവിടെ എത്തുന്നത് .അവിടെനിന്നും ഞങ്ങൾ പാർലിമെന്റ് കാണാൻപോയി റോമൻ മാതൃകയിൽ പണിത പാർലമെന്റും സിറ്റി സ്ക്വയറും എല്ലാം കണ്ടു ഞങ്ങൾ ഇംഗ്ളണ്ടിലേക്കു തിരിച്ചു.യാത്രയിൽ ഉടനീളം വഴിചോദിക്കുമ്പോൾ ആളുകൾക്ക് ഇംഗ്ലീഷ് മനസിലാകാത്തതുകൊണ്ടു ഞങ്ങൾക്ക് കുറച്ചു ബുദ്ധിമുട്ടേണ്ടിവന്നു .
ടോം ജോസ് തടിയംപാട് , മാത്യു ജോസ് .