Image

ഫ്രണ്ട്‌സ് ഓഫ് ഡാളസ് ക്രിക്കറ്റ് ക്ലബ് 2027 ലെ ഭാരവാഹികളെ തിരഞ്ഞെടുത്തു.

ബിനോയ് ആര്യപ്പള്ളില്‍, ഡാളസ് Published on 11 November, 2026
ഫ്രണ്ട്‌സ് ഓഫ് ഡാളസ് ക്രിക്കറ്റ് ക്ലബ് 2027 ലെ ഭാരവാഹികളെ തിരഞ്ഞെടുത്തു.

ഡാളസ്: അമേരിക്കയിലെ ടെക്‌സാസില്‍ പ്രവാസി മലയാളികളുടെ പ്രമുഖ ക്രിക്കറ്റ് ക്ലബ്ബായ 'ഫ്രണ്ട്‌സ് ഓഫ് ഡാളസ്' (Friends of Dallas - FOD) 2027 വര്‍ഷത്തേക്കുള്ള പുതിയ നേതൃത്വത്തെ തിരഞ്ഞെടുത്തു. നവംബര്‍  6 മുതല്‍ 8 വരെ ഒക്ലഹോമയില്‍ വച്ച് നടന്ന വാര്‍ഷിക സമ്മേളനത്തിലാണ്  പുതിയ ഭാരവാഹികളുടെ തിരഞ്ഞെടുപ്പ് പൂര്‍ത്തിയായത്.

പുതിയ ഭാരവാഹികള്‍ (2027): മാനേജര്‍: ഡോ. ഷിബു സാമുവല്‍, അസിസ്റ്റന്റ് മാനേജര്‍: ജോഷ് ഷാജി, സെക്രട്ടറി: റെനി മാത്യു, ട്രഷറര്‍: ബിനു വര്‍ഗീസ്, ടീം ക്യാപ്റ്റന്‍: ബാബു സൈമണ്‍, വൈസ് ക്യാപ്റ്റന്‍: ബിനു വര്‍ഗീസ്, ടീം കോര്‍ഡിനേറ്റര്‍: അജു മാത്യു, മീഡിയ കോര്‍ഡിനേറ്റര്‍മാര്‍: എബിന്‍ വര്‍ഗീസ്, ബിനോയ് സാമുവല്‍

ഉപദേശക സമിതി (അഡൈ്വസറി കമ്മിറ്റി): സന്തോഷ് വടക്കേകുറ്റി, ബിജു തോമസ്, ജസ്റ്റിന്‍ വര്‍ഗീസ്, ടോണി അലക്‌സാണ്ടര്‍, അലന്‍ ജെയിംസ്, പ്രിന്‍സ് ജോസഫ്, മാത്യു സെബാസ്റ്റ്യന്‍ എന്നിവരും ക്ലബ്ബിന്റെ ഔദ്യോഗിക ഭരണസമിതി അംഗങ്ങളുമാണ് ഉപദേശക സമിതിയില്‍ ഉള്‍പ്പെടുന്നത്.

കേവലം ഒരു സ്‌പോര്‍ട്‌സ് ക്ലബ് എന്നതിലുപരി, ഡാലസിലെ പ്രവാസി മലയാളികള്‍ക്കിടയില്‍ സൗഹൃദവും സഹകരണവും കൂട്ടായ്മയും വളര്‍ത്തുന്ന ഒരു പ്രധാന വേദിയാണ് ഫ്രണ്ട്‌സ് ഓഫ് ഡാളസ്. ജയപരാജയങ്ങള്‍ക്കപ്പുറം കായികരംഗത്തെ നല്ല മൂല്യങ്ങളും പരസ്പര ബഹുമാനവും പങ്കുവെക്കുന്നതിനാണ് FOD എപ്പോഴും മുന്‍ഗണന നല്‍കുന്നത്.

ഡാലസിലും സമീപ പ്രദേശങ്ങളിലുമുള്ള വിവിധ മലയാളി, സൗത്ത് ഏഷ്യന്‍ ക്രിക്കറ്റ് ടൂര്‍ണമെന്റുകളില്‍ FOD സജീവമായി പങ്കൈടുക്കുകയും പുതിയ മത്സരങ്ങള്‍ സംഘടിപ്പിക്കുകയും ചെയ്തുവരുന്നു. കൃത്യമായ ഇടവേളകളില്‍ എക്‌സിക്യൂട്ടീവ് ടീമിനെയും അഡൈ്വസറി കമ്മിറ്റിയെയും ജനാധിപത്യപരമായി തിരഞ്ഞെടുത്താണ് ക്ലബ്ബിന്റെ മുന്നോട്ടുള്ള  പ്രവര്‍ത്തനങ്ങള്‍.

വരും വര്‍ഷങ്ങളില്‍ മത്സരങ്ങള്‍ക്കും മറ്റ് ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍ക്കും പുറമെ സൗഹൃദവും സഹകരണവും കായിക മനോഭാവവും കൂടുതല്‍ ശക്തിപ്പെടുത്താന്‍ എല്ലാ അംഗങ്ങളും സജീവമായി പങ്കാളികളാകണമെന്ന് പുതിയ നേതൃത്വം അഭ്യര്‍ത്ഥിച്ചു. തിരഞ്ഞെടുക്കപ്പെട്ട പുതിയ ഭരണസമിതിക്ക് സംഘടനയുടെ എല്ലാ അംഗങ്ങളും ആശംസകള്‍ നേര്‍ന്നു.

 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക