Image

ഇന്ത്യൻ കൾച്ചറൽ ആൻഡ് എജ്യുക്കേഷണൽ സെന്റര്‍. പൊതുയോഗം നവംബർ 15-ന്

പി പി ചെറിയാൻ Published on 11 November, 2026
ഇന്ത്യൻ കൾച്ചറൽ ആൻഡ് എജ്യുക്കേഷണൽ സെന്റര്‍. പൊതുയോഗം നവംബർ 15-ന്

ഡാളസ്: ഇന്ത്യൻ കൾച്ചറൽ ആൻഡ് എജ്യുക്കേഷണൽ സെന്ററിന്റെ (ICEC) ജനറൽ ബോഡി യോഗം 2026 നവംബർ 15 ഞായറാഴ്ച ഉച്ചകഴിഞ്ഞ് 3:30-ന് ഐ.സി.ഇ.സി. ഹാളിൽ വെച്ച് നടക്കുമെന്ന് സെക്രട്ടറി തോമസ് ഈസോ അറിയിച്ചു.

2027-28 വർഷത്തേക്കുള്ള 10 ബോർഡ് ഓഫ് ഡയറക്ടർമാരുടെ തിരഞ്ഞെടുപ്പും, ചെയർമാന്റെ അനുമതിയോടെയുള്ള മറ്റ് വിഷയങ്ങളും (AOB) യോഗത്തിന്റെ പ്രധാന അജണ്ടകളിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

എല്ലാ ഐ.സി.ഇ.സി. അംഗങ്ങളും കൃത്യസമയത്ത് യോഗത്തിൽ പങ്കെടുക്കണമെന്നും, സജീവമായ സാന്നിധ്യം ഉണ്ടാകണമെന്നും ഭരണസമിതി അഭ്യർത്ഥിച്ചു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക