Image

ആരോമലുണ്ണിയുടെ അച്യുതമേനോൻ (അച്യുതം - 13: മാങ്ങാട് രത്നാകരൻ)

Published on 10 November, 2026
 ആരോമലുണ്ണിയുടെ അച്യുതമേനോൻ (അച്യുതം - 13: മാങ്ങാട് രത്നാകരൻ)

സി. അച്യുതമേനോന് ഒന്നിലേറെ ജീവചരിത്രങ്ങളുണ്ട്. അതിലൊന്ന്, ജനയുഗംലേഖകനും അച്യുതമേനോനെ അനുധാവനം ചെയ്ത രാഷ്ട്രീയവിദ്യാര്‍ത്ഥിയുമായപി.ആരോമലുണ്ണി രചിച്ച സി. അച്യുതമേനോന്‍ എന്നു ലളിതമായി പേരിട്ടജീവചരിത്രമാണ് (കേരള ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ട്, തിരുവനന്തപുരം, 2006), മുഖവുരയില്‍ജീവചരിത്രകാരന്‍ പറയുന്നു, 'കേട്ടുകേള്‍വിയെ അടിസ്ഥാനമാക്കിയുള്ള ഒരുപരാമര്‍ശവും ഇതില്‍ ഉള്‍പ്പെടുത്തിയിട്ടില്ല. അച്യുതമേനോന്‍ എഴുതിയപുസ്തകങ്ങളും ലേഖനങ്ങളും, അദ്ദേഹത്തോട് വളരെയടുത്ത സുഹൃത്തുക്കളുംസഖാക്കളും എഴുതിയ കുറിപ്പുകളും ഇന്ത്യന്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ കഴിഞ്ഞകാലചരിത്രരേഖകളും ഗവണ്‍മെന്റിന്റെ ഔദ്യോഗിക രേഖകളും അദ്ദേഹം എഴുതിയ ചിലസ്വകാര്യ കത്തുകളും അടിസ്ഥാനമാക്കിയാണ് ഈ കൃതി തയ്യാറാക്കിയിട്ടുള്ളത്.'നല്ല കാര്യം. കേരളത്തിലെ കമ്യൂണിസ്റ്റ് നേതാക്കളുടെ ജീവചരിത്രങ്ങള്‍ പൊതുവേവസ്തുതകളില്‍ ദരിദ്രവും കേട്ടുകേള്‍വിയിലും വാഴ്ത്തിലും സമൃദ്ധവുമായപുണ്യാളചരിത്ര (hagiography) ങ്ങളായാണ് അവതരിക്കാറുള്ളത്. ഒരു വ്യക്തിയുടെജീവചരിത്രം ചരിത്രകാലവുമായും മറ്റു മനുഷ്യരുമായും ചേര്‍ന്നുനില്‍ക്കുന്നഒന്നാണെന്ന സാമാന്യബോധം പോലും പല ജീവചരിത്രങ്ങളിലും മരുന്നിനുപോലുംകാണുകയില്ല. അപദാനങ്ങളും കുറ്റങ്ങള്‍ പറയുന്നിടത്ത് അതിന്റെ ന്യായീകരണവുംഒഴികഴിവുകളും മറ്റുമായി ഇലയ്ക്കും മുള്ളിനും കേടില്ലാത്ത ഒരു തരം ഊതിവീര്‍പ്പിച്ചതൂലികാചിത്രമാണ് ജീവചരിത്രത്തിന്റെ വേഷം കെട്ടിയെത്താറുള്ളത്.'കുടിലുകളില്‍ ,കൂരകളില്‍ കണ്മണിപോല്‍ സൂക്ഷിച്ചൊരു /ജനമുന്നണി നേതാവാ-/ണച്യുതമേനോന്‍ എന്ന പൊന്‍കുന്നം ദാമോദരന്റെ'മുദ്രാവാക്യ കവിത ഉദ്ധരിച്ച്ആരംഭിക്കുന്ന ജീവചരിത്രം, കൊച്ചിന്‍ സ്റ്റേറ്റ് സെക്രട്ടറിയായിരുന്ന അച്യുതമേനോന്'കൊച്ചിന്‍ സ്റ്റാലിന്‍'എന്നൊരു വിളിപ്പേരുണ്ടായിരുന്നതായി സൂചിപ്പിക്കുന്നു. സ്റ്റാലിന്റെ,പില്‍ക്കാലത്ത് കുപ്രസിദ്ധമായ സ്വഭാവവിശേഷങ്ങളില്‍ ഒന്നുപോലുംഉണ്ടായിരുന്നില്ലെങ്കിലും ആ വിളിപ്പേരിനു കാരണം, കരുത്തനായ സ്റ്റാലിനായിരുന്നുഅന്നു കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ജനറല്‍ സെക്രട്ടറി എന്നതിനാലായിരുന്നു. ആകാലഘട്ടത്തില്‍ അച്യുതമേനോന്‍ ഒളിവിലായിരുന്നു. ജീവനോടെയോ അല്ലാതെയോപിടിച്ചുകൊടുക്കുന്നവര്‍ക്ക് അഞ്ഞൂറുരൂപ പ്രതിഫലം പ്രഖ്യാപിച്ചിരുന്നു. ഒളിവിലിരുന്ന്തിരു-കൊച്ചി നിയമസഭയിലേക്ക് മത്സരിച്ചു ജയിച്ച് എം.എല്‍.എയായപ്പോഴാണ്അച്യുതമേനോനെ പോലീസിനു കണികാണാന്‍ കിട്ടുന്നത്. അങ്ങനെ 500 രൂപഖജനാവിനു ലാഭമായി എന്ന് ജീവചരിത്രകാരന്‍ എഴുതുന്നു.

ഫോട്ടോ പുനലൂർ രാജൻ

അച്യുതമേനോന്‍ ഒരു താണ ഇടത്തരം നായര്‍ കുടുംബത്തിലെ അംഗമാണെങ്കിലും,കേരളത്തിലെ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ നേതൃസ്ഥാനത്തിരിക്കുന്നവരെല്ലാം ഫ്യൂഡല്‍കുടുംബത്തില്‍ നിന്നും വന്നവരാണെന്ന ധാരണ പരത്താന്‍ ദേശീയ-വിദേശപ്രചാരണങ്ങളുണ്ടായിരുന്നു. അച്യുതമേനോന്റെ കൂടുംബം പട്ടിണികൂടാതെകഴിഞ്ഞുപോന്ന ഒന്നായിരുന്നുവെങ്കിലും ദാരിദ്യത്തിന്റെ പല ദുഃഖങ്ങളുംഅനുഭവിക്കേണ്ടിവന്നിരുന്നുവെന്ന് ജീവചരിത്രകാരന്‍ എഴുതുന്നു.ബാല്യകാലസ്മരണകളില്‍ അച്യുതമേനോന്‍ എഴുതിയ അനുഭവങ്ങള്‍ഉദ്ധരിച്ചുകൊണ്ടാണ് വസ്തുതാവിരുദ്ധമായ പ്രചാരണങ്ങളെ ആരോമലുണ്ണിഖണ്ഡിക്കുന്നത്.

അച്യുതമേനോനെ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനവുമായി ബന്ധപ്പെടുത്തുന്നത്,സഹപ്രവര്‍ത്തകര്‍ ''കീരന്‍'എന്നു വിളിച്ചിരുന്ന, കെ.കെ. വാരിയരാണ്.''ആലങ്കാരികമായി പറഞ്ഞാല്‍ താഴ്ന്ന സാഗരത്തില്‍ നിന്നും കെ.കെ. വാരിയര്‍മുങ്ങിത്തപ്പിയെടുത്ത വലംപിരി ശംഖാണ് അച്യുതമേനോന്‍. സാമൂഹികപരിഷ്‌കര്‍ത്താവായ വി.ടി.ഭട്ടതിരിപ്പാടിനെ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെവക്താവാക്കിയതും ഇ.എം.എസ് നമ്പൂതിരിപ്പാടിനെ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുമായിഅടുപ്പിക്കുന്നതും കീരനാണ്', ആരോമലുണ്ണി വേരുകള്‍ ചികയുന്നു.അച്യുതമേനോന്‍ ജയിലില്‍ വച്ച് എച്ച്.ജി. വെല്‍സിന്റെ ലോകചരിത്ര സംഗ്രഹംവിവര്‍ത്തനം ചെയ്തതിനെക്കുറിച്ചും പിന്നീട് സോവിയറ്റ് നാട് എന്നഗ്രന്ഥമെഴുതിയതിനെക്കുറിച്ചും ജീവചരിത്രകാരന്‍ എഴുതുന്നു. സോവിയറ്റ് നാടിനുള്ളഅവതാരികയില്‍ പനമ്പിള്ളി ഗോവിന്ദമേനോന്‍ എഴുതിയ അവതാരികയിലെഫലിതസമൃദ്ധമായ ഒരഭിപ്രായം കൗതുകകരമായിത്തോന്നുന്നതിനാല്‍ ഇവിടെഉദ്ധരിക്കട്ടെ. 'അച്യുതമേനോന്റെ മൂന്നാമത്തെ ജയില്‍വാസക്കാലത്ത് അദ്ദേഹംഎഴുതിയതാണ് മലയാളികള്‍ക്ക് ഇപ്പോള്‍ പരിചിതമായിക്കഴിഞ്ഞ ലോകചരിത്രസംഗ്രഹം.രണ്ടാമത്തെ ജയില്‍വാസക്കാലത്ത് സോവിയറ്റ് നാട് എഴുതി. ഇദ്ദേഹത്തിന്റെ ഓരോബന്ധനവും മലയാളഭാഷയെ സംബന്ധിച്ചിടത്തോളം ഒരനുഗ്രഹമാണെന്നു പറയാന്‍തോന്നിപ്പോകുന്നു.'

ഫോട്ടോ പുനലൂർ രാജൻ

അടിയന്തരാവസ്ഥയെക്കുറിച്ച് ഇന്നത്തെ ന്യായീകരണ തിലകങ്ങളുടെഭാഷയിലല്ലെങ്കിലും, മുമ്പു സൂചിപ്പിച്ചതുപോലെ, അവിടെയുമിവിടെയും തൊടാതെഒഴിഞ്ഞുപോവുകയാണ് ജീവചരിത്രകാരന്‍. അടിയന്തരാവസ്ഥ പ്രഖ്യാപിച്ചതിനോട്അച്യുതമേനോന് എതിരഭിപ്രായമായിരുന്നു. അന്ന് മുഖ്യമന്ത്രിപദം ഒഴിയണമെന്നുകരുതി പാര്‍ട്ടിയെ വിവരം ധരിപ്പിച്ചിരുന്നു. അതിനിടയിലാണ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടികേന്ദ്രനേതൃത്വം അടിയന്തരാവസ്ഥയെ പൂര്‍ണ്ണമായും പിന്താങ്ങിക്കൊണ്ട് തീരുമാനംഎടുത്തത്. അച്യുതമേനോന്റെ വ്യക്തിഗതമായ രാജിതീരുമാനംമാറ്റിവയ്ക്കാനിടയായത് അങ്ങനെയാണ്. അടിയന്തരാവസ്ഥ വന്നതോടെ ഭരണം യഥാര്‍ത്ഥത്തില്‍ കരുണാകരന്റെകൈയിലായതു കൊണ്ടു   രാജന്‍ സംഭവമൊന്നും താനന്ന് അറിഞ്ഞില്ലെന്നാണ് അന്ന് മുഖ്യമന്ത്രിയായിരുന്ന അച്യുതമേനോന്‍ പറയുന്നത്. പോലീസ് ഉദ്യോഗസ്ഥര്‍രാജന്‍ ജീവിച്ചിരിപ്പുണ്ടെന്ന് തന്നെ തെറ്റിദ്ധരിപ്പിച്ചുവെന്ന് കെ. കരുണാകരനുംകൈകഴുകിയിട്ടുണ്ട്.

ജീവചരിത്രത്തിന്റെ അവതാരികയില്‍ പി.കെ. വാസുദേവന്‍ നായര്‍അച്യുതമേനോന്റെ ജീവിതസായാഹ്നത്തിലെ ചിന്താധാരയെക്കുറിച്ച് ഉയര്‍ന്നുവന്നവിവാദങ്ങള്‍ പരാമര്‍ശിക്കുന്നുണ്ട്. 'അദ്ദേഹത്തെ സ്വന്തം പാര്‍ട്ടിയില്‍ നിന്നുംരാഷ്ട്രീയത്തില്‍ നിന്നും അടര്‍ത്തിയെടുക്കാന്‍ ചിലര്‍ ബോധപൂര്‍വമായി ശ്രമിക്കുന്നപശ്ചാത്തലത്തിലാണ് ഈ വസ്തുത ചൂണ്ടിക്കാണിക്കണമെന്ന് എനിക്ക് തോന്നിയത്.കമ്മ്യൂണിസത്തെ തള്ളിപ്പറഞ്ഞ ഒരു ഗാന്ധിയനായിരുന്നു അച്യുതമേനോന്‍ എന്നുസ്ഥാപിച്ചെടുക്കാന്‍ ചിലര്‍ പാടുപെടുകയുണ്ടായി. ആദ്യാവസാനം ഒരുകമ്മ്യൂണിസ്റ്റുകാരനായിരിക്കുമ്പോള്‍ത്തന്നെ ഇന്ത്യയില്‍ സോഷ്യലിസംകെട്ടിപ്പടുക്കുകയെന്ന പ്രശ്‌നത്തിന്റെ നാനാവശങ്ങളെ പറ്റി അദ്ദേഹം വിമര്‍ശന -സ്വയംവിമര്‍ശനപരമായി ചിന്തിച്ചിരുന്നു. അത്തരം ചിന്ത ഒരു മഹാപാപമായികമ്മ്യൂണിസ്റ്റ് പാര്‍ട്ടി കണക്കാക്കുന്നില്ല. പാര്‍ട്ടിക്കുള്ളില്‍ സ്വതന്ത്രമായ ചര്‍ച്ചയുംആശയസംഘട്ടനവും സ്വാഗതം ചെയ്യപ്പെട്ടുവെന്നതാണ് യാഥാര്‍ത്ഥ്യം.'

 മാങ്ങാട് രത്നാകരൻ
 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക