Image

ഹ്യൂസ്റ്റൺ ഫ്രണ്ട്സ് : കേരള പിറവിയും ദീപാവലിയും സംയുക്തമായി ആഘോഷിച്ചു

ജോസഫ് തോമസ് ഹ്യൂസ്റ്റൺ Published on 09 November, 2026
ഹ്യൂസ്റ്റൺ ഫ്രണ്ട്സ് : കേരള പിറവിയും ദീപാവലിയും സംയുക്തമായി ആഘോഷിച്ചു

 

ഷുഗർ ലാൻഡ് : ഹ്യൂസ്റ്റണിലെ ഷുഗർ ലാൻഡ് കേന്ദ്രമാക്കി പ്രവർത്തിക്കുന്ന കലാസാംസ്കാരിക പ്രസ്ഥാനമായ ഹ്യൂസ്റ്റൺ ഫ്രണ്ട്സ് കേരള പിറവി, ദീപാവലി ആഘോഷങ്ങൾ സംയുക്തമായി ഷുഗർലാൻഡിലെ ബോൺസൗത്ത് റെസ്റ്ററന്റിൽ ഇക്കഴിഞ്ഞ ഞായറാഴ്ച്ച നവംബർ 8 നു വിപുലമായി ആഘോഷിച്ചു. 

ആഘോഷത്തോടനുബന്ധിച്ചു വൈസ് പ്രസിഡണ്ട് പ്രിൻസ് പാലാ സ്വാഗതം ആശംസിച്ചു. അമേരിക്കൻ മലയാളികളിലെ മലയാളിത്തം കേരളത്തനിമ എന്നീ വിഷയങ്ങൾ മുൻനിർത്തി പ്രസിഡന്റ് ജോഫി മൂലൻ പ്രഭാഷണം നടത്തി , തിന്മയെ ജയിച്ചു ദീപങ്ങളുടെ പ്രശോഭയോടെ നന്മ കടന്നു വരുന്ന ദീപാവലി നമ്മുടെ ജീവിതത്തിൽ പകർത്തണമെന്നു അദ്ദേഹം തദവസരത്തിൽ പ്രസ്താവിച്ചു. ട്രെഷറർ അജി വൈക്കം , പി ആർ ഓ സന്തോഷ് കുമരകം , ജോയിന്റ് സെക്രട്ടറി തോമസ് കോട്ടയം എന്നിവർ ആശംസകൾ നേർന്നു സംസാരിച്ചു . 

ഹ്യൂസ്റ്റൺ ഫ്രണ്ട്സ് നു മലയാളി സമൂഹം നൽകി വരുന്ന സഹകരണത്തിനു നന്ദി തന്റെ കൃതജ്ഞത വേളയിൽ ആലപ്പി ജോസഫ് പ്രത്യേകം രേഖപ്പെടുത്തി . ഗ്രാൻഡ് സ്പോൺസർ ആയ നാഷണൽ എ സി ഉടമ തോമസ് ആന്റണി യെ യോഗം പ്രത്യേകം പ്രശംസിച്ചു . ക്രിസ്ത്മസ് നവവത്സര ആഘോഷ കമ്മറ്റിയുടെ നേതൃത്വത്തിലേക്ക് അജി വൈക്കത്തെ കമ്മറ്റി ചുമതലപ്പെടുത്തി . ആലപ്പി ജോസഫ് , സന്തോഷ് കുമരകം എന്നിവർ നയിച്ച കരോക്കേ ഗാനമേള ശ്രദ്ധേയമായി .

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക