Image

കെപിസിസി അധ്യക്ഷ സ്ഥാനത്തേക്ക് കൊടിക്കുന്നിലിന് മുതിര്‍ന്ന നേതാക്കളുടെ പിന്തുണ

Published on 09 November, 2026
കെപിസിസി അധ്യക്ഷ സ്ഥാനത്തേക്ക് കൊടിക്കുന്നിലിന് മുതിര്‍ന്ന നേതാക്കളുടെ പിന്തുണ

തിരുവനന്തപുരം: കെപിസിസിയുടെ പുതിയ അധ്യക്ഷനെ തെരഞ്ഞെടുക്കാനുള്ള ചര്‍ച്ചകള്‍ നിര്‍ണായക ഘട്ടത്തിലേക്ക് കടക്കുമ്പോള്‍ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് കൊടിക്കുന്നില്‍ സുരേഷിന് പിന്തുണയേറുന്നു. എകെ ആന്റണി, വിഎം സുധീരന്‍, മുല്ലപ്പള്ളി രാമചന്ദ്രന്‍ എന്നീ മുതിര്‍ന്ന നേതാക്കള്‍ കൊടിക്കുന്നില്‍ സുരേഷിനെ പിന്തുണയ്ക്കുന്നതായാണ് സൂചന. നിര്‍ണായക രാഷ്ട്രീയ സാഹചര്യങ്ങളില്‍ സംസ്ഥാനത്തെ കാര്യങ്ങളില്‍ ഹൈക്കമാന്‍ഡ് അഭിപ്രായം തേടുന്ന നേതാക്കളാണ് ഇവര്‍.

മുഖ്യമന്ത്രി വിഡി സതീശനും കൊടിക്കുന്നില്‍ സുരേഷിന് അനുകൂല നിലപാടിലാണ്. അതേസമയം, കെപിസിസി അധ്യക്ഷ സ്ഥാനത്തേക്ക് ശക്തമായ പരിഗണനയിലുള്ള മറ്റൊരു നേതാവായ മന്ത്രി എപി അനില്‍കുമാറിന് എഐസിസി ജനറല്‍ സെക്രട്ടറി കെസി വേണുഗോപാലിന്റെ പിന്തുണയുണ്ടെന്നാണ് റിപ്പോര്‍ട്ട്. ഇരുവരും വ്യത്യസ്ത സ്ഥാനാര്‍ഥികളെ പിന്തുണയ്ക്കുന്നതിനാല്‍ പുതിയ അധ്യക്ഷനെ തെരഞ്ഞെടുക്കുന്നത് സംസ്ഥാന കോണ്‍ഗ്രസിലെ അധികാര സമവാക്യങ്ങളിലും നിര്‍ണായകമാകും.

എട്ട് തവണ ലോക്സഭാംഗമായിട്ടുള്ള കൊടിക്കുന്നില്‍ സുരേഷ് കെഎസ്യു തലത്തില്‍നിന്ന് ഡിസിസി, കെപിസിസി, എഐസിസി തലങ്ങളിലേക്ക് വളര്‍ന്ന നേതാവാണ്. നേരത്തേ മൂന്ന് തവണ കെപിസിസി അധ്യക്ഷ സ്ഥാനത്തേക്ക് പരിഗണിക്കപ്പെട്ടെങ്കിലും അവസരം ലഭിച്ചിരുന്നില്ല

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക