
കരിങ്കുന്നം: കോട്ടയം അതിരൂപതയിലെ സീനിയർ വൈദികനും കരിങ്കുന്നം ഇടവകാംഗവുമായ ഫാദർ ജോസഫ് മേലേടം (85) അന്തരിച്ചു.
സംസ്കാര ശുശ്രൂഷകൾ തിങ്കളാഴ്ച (09.11.2026) രാവിലെ ഏഴു മണിക്ക് വിയാനി ഹോമിൽ ആരംഭിച്ച് 9 മണിക്ക് കരിങ്കുന്നത്തുള്ള സ്വഭവനത്തിൽ കൊണ്ടുവരികയും, 11 മണിക്ക് കരിങ്കുന്നം സെൻറ് അഗസ്റ്റിൻ സ്കൂളിൻറെ ഇൻഡോർ സ്റ്റേഡിയത്തിൽ പൊതുദർശനത്തിന് വയ്ക്കുകയും, തുടർന്ന് മൂന്നു മണിക്ക് കരിങ്കുന്നം സെൻറ് അഗസ്റ്റിൻ ചർച്ചിൽ കോട്ടയം അതിരൂപത മെത്രാൻ മാർ മാത്യു മൂലക്കാട്ട് പിതാവിൻറെയും, മറ്റു പിതാക്കന്മാരുടെയും, വൈദികരുടെയും, നേതൃത്വത്തിൽ സംസ്കാര ശുശ്രൂഷകൾക്ക് നടക്കും.
സഹോദരങ്ങൾ: പരേതനായ ചാക്കോ മേലേടം രാജപുരം, മത്തായി മേലേടം കരിങ്കുന്നം, അന്നക്കുട്ടി പാട്ടപ്പൊതിയിൽ കരിങ്കുന്നം, തോമസ് മേലേടം കരിങ്കുന്നം,മേരി ചാണ്ടി എറണാകുളം.
1941 ജൂലൈ മാസം മൂന്നാം തിയതി കരിംകുന്നം ഇടവകയിൽ മേലേടത്തു ചാണ്ടിയുടെയും മാറിയത്തിന്റെയും ആറുമക്കളിൽ മൂന്നാമത്തെ മകനായി ജോസഫ് ജനിച്ചു. പ്രാഥമിക വിദ്യാഭ്യാസവും ഹൈസ്കൂൾ വിദ്യാഭ്യാസവും കരിംകുന്നം സെന്റ് . അഗസ്റ്റിൻസ് സ്കൂളിൽ പൂർത്തിയാക്കി. 1959 ജൂൺ മാസത്തിൽ കോട്ടയം രൂപതയുടെ മൈനർ സെമിനാരിയിൽ ചേർന്നു. Philosaphy , തിയോളജി കോഴ്സുകൾ st . ജോസഫ് പൊന്തിഫിക്കൽ സെമിനാരി മംഗലപുഴയിൽ പൂർത്തിയാക്കി. 1968 ഡിസംബർ 18 ന് കോട്ടയം ക്രിസ്തുരാജ കത്തീഡ്രലിൽ വച്ച് അഭി.വന്ദ്യ തോമസ് തറയിൽ പിതാവിന്റെ കൈവയ്പൂവഴി കോട്ടയം രൂപതയ്ക്ക് വേണ്ടി വൈദികനായി അഭിഷേകം ചെയ്യപ്പെട്ടു. 19 ന് സ്വന്തം ഇടവകയായ കരിംകുന്നം st. അഗസ്റ്റിൻസ് പള്ളിയിൽ വച്ച് പ്രഥമ ദിവ്യബലി അർപ്പിച്ചു. ആ വര്ഷം തന്നെ മലങ്കര ലിറ്റര്ജി പഠനത്തിനായി ചാഴികാട്ട് ജോസച്ചനുമൊത്തു കല്ലിശ്ശേരി st . മേരീസ് ഇടവകയിൽ താമസിച്ച് ബഹു. കണിയാമാലിൽ അച്ചന്റെ ശിക്ഷണം സ്വീകരിച്ച് മലങ്കര റീത്തിലും കുർബാന ചൊല്ലി. കറ്റോടു , ഇരവിപേരൂർ എന്നീ പള്ളികളിൽ വികാരിയായി ഒരു കൊല്ലം സേവനം ചെയ്തു. തുടർന്ന് അരീക്കര st റോക്കീസ് പള്ളിയിൽ അസി. വികാരിയായി താമസിച്ചുകൊണ്ട് ഉഴവൂർ st സ്റ്റീഫൻസ് കോളേജിൽ ഫിസിക്സ് ഐച്ഛിക വിഷയമായി എടുത്തു BSc പാസ്സായി. ഉഴവൂർ കോളേജ് ബോയ്സ് ഹോസ്റ്റലിലെ വാർഡനായി 1976 വരെ ജോലി ചെയ്തു.
തുടർന്ന് 1981 വരെ റാണിപുരം കോളനിയിൽ വികാരിയായിരുന്നുകൊണ്ട് കോളനിയുടെ നാനാവിധ വികസനത്തിന് വേണ്ടി പ്രയത്നിച്ചു. തുടർന്ന് ഉപരിപഠനാർത്ഥം തിരുവന്തപുരം ലയോള കോളേജിൽ ചേർന്ന് MSW ബിരുദം നേടി. 1983 ഒക്ടോബർ മുതൽ മേഴ്സി ഹോസ്പിറ്റൽ ഡയറക്ടർ ആയിട്ടും അലക്സ് നഗർ ഇടവകയുടെ അഡ്മിനിസ്ട്രേറ്റർ ആയും നിയമിതനായി. തുടർന്ന് കോട്ടയം രൂപതയുടെ സോഷ്യൽ സർവീസ് സൊസൈറ്റിയുടെ സെക്രെട്ടറിയായി 9 വർഷം സേവനം ചെയ്തു. ഈ കാലഘട്ടത്തിൽ നാനാ തരത്തിലുള്ള വികസനത്തിന് വേണ്ടി വിദേശത്തെയും സൊദേശത്തെയും ഫണ്ടിംഗ് ഏജൻസികളെയും സഹകരിപ്പിച്ചു കൊണ്ട് MISEREOR, CARITHAS INDIA , INDO – GERMAN SOCIAL SERVICE SOCIETY, MANOS UNIDAS , CAPART, AFPRO, CUPCI, SAVE A FAMILY, ANDHERI HELP തുടങ്ങിയവയുടെ സഹായത്തോടുകൂടി നാനാവിധ വികസനങ്ങൾക്ക് നേതൃത്ത്വം കൊടുത്തു.
കാരിത്താസ് ഇന്ത്യ പ്രൊജക്റ്റ് സെക്ഷൻ കമ്മിറ്റി മെമ്പർ, ഓൾ ഇന്ത്യ ക്രെഡിറ്റ് യൂണിയൻ പ്രെമോഷൻ കമ്മിറ്റി, CUPCI ചെയർമാൻ എന്നീ നിലകളിലും സേവനമനുഷ്ഠിക്കുകയും, തായ്ലാന്ഡിലെ ബാങ്കോക്കിൽ നടന്ന സൗത്ത് ഏഷ്യൻ ക്രെഡിറ്റ് യൂണിയൻ കോൺഫ്രൻസിൽ ഇന്ത്യയെ പ്രതിനിധീകരിച്ച് 1992 ൽ സംബന്ധിക്കുകയും ചെയ്തിട്ടുണ്ട്. സോഷ്യൽ സർവീസ് സൊസൈറ്റിയിൽ പ്രവർത്തിക്കുന്നതിനോടൊപ്പം തന്നെ തുരുത്തികാട്, ഇരവിപേരൂർ, ഒളശ്ശ,കിഴക്കേനട്ടാശ്ശേരി എന്നീ പള്ളികളിൽ വികാരിയായി സേവനം അനുഷ്ടിച്ചു. കിഴക്കെ നട്ടാശ്ശേരി വികാരിയായിരുന്നപ്പോൾ ഇപ്പോൾ നിലവിലുള്ള ദേവാലയം നിർമിക്കുന്നതിന് നേതൃത്വം കൊടുക്കുകയും ചെയ്തു.
1994 ജൂൺ മാസം മുതൽ പേരൂർ പള്ളി വികാരിയായി സേവനമനുഷ്ഠിച്ചു 1994 നവംബർ മാസത്തിൽ ക്നാനായ കാത്തലിക് ഹൂസ്റ്റൺ, ഡാളസ് മിഷനുകളുടെ ഡയറക്ടർ ആയി അമേരിക്കയിൽ ടെക്സസ്സിലേക്കു പുറപ്പെട്ടു . 3 വര്ഷം കൊണ്ട് 2 മിഷനുകളും ഉറപ്പിച്ച ശേഷം തന്റെയ ജോലി പൂർത്തിയാക്കി ഉപരിപഠനാർത്ഥം അമേരിക്കയിലെ തന്നെ Denton യൂണിവേഴ്സിറ്റിയിൽ ചേർന്ന് GERONTOLOGY യിൽ ഡിപ്ലോമ സമ്പാദിച്ചു. തുടർന്ന് കോട്ടയം രൂപതാധ്യക്ഷന്റെ അനുവാദത്തോടെ അമേരിക്കയിലെ FORT WORTH രൂപതയിൽ ചേർന്ന് ലത്തീൻ ക്രമത്തിലും പ്രാവീണ്യം നേടി.
ആ രൂപതയിൽ അസിസ്റ്റന്റ് ആയും, വികാരിയായും, വിവിധ ഇടവകകളിൽ 10 വർഷം ജോലി ചെയ്ത ശേഷം early retierment വാങ്ങി 2013 ൽ നാട്ടിൽ തിരിച്ചെത്തി. കോട്ടയം രൂപതയുടെ പ്രീസ്റ്റ് റിട്ടയർമെൻറ് ഹോമിൽ താമസിച്ചുവരികയും, സ്വന്തം ഇടവകയിൽ സഹായിച്ചുകൊണ്ട് നാനാജാതി മതസ്ഥരായ സീനിയേഴ്സിന്റെ ശാരീരിക , മാനസിക , സാമൂഹിക വികസനത്തെ ലക്ഷ്യമാക്കിയുള്ള “SAGA” സീനിയർ അസ്സിസ്റ്റൻസ് ഫോർ ഗ്രേസിഫുൾ ഏജിങ് എന്ന പ്രോജെക്ടിൽ പ്രവർത്തിച്ചുകൊണ്ടിരിക്കുകയായിരുന്നു.