Image

ജഡ്ജി ജൂലി എ മാത്യുവിന്റെ തകർപ്പൻ വിജയം വെണ്ണിക്കുളത്തിന് അഭിമാനം

Published on 07 November, 2026
ജഡ്ജി ജൂലി എ മാത്യുവിന്റെ തകർപ്പൻ വിജയം വെണ്ണിക്കുളത്തിന് അഭിമാനം

വെണ്ണിക്കുളം: അമേരിക്കൻ ഇടക്കാല തിരഞ്ഞെടുപ്പിൽ ടെക്സസിലെ ഫോർട്ട് ബെൻഡ് കൗണ്ടിയിൽ  കോർട്ട് അറ്റ് ലോ നമ്പർ 3 ജഡ്ജി സ്ഥാനത്ത്‌ ഡെമോക്രാറ്റിക് സ്ഥാനാർഥി ജൂലി എ മാത്യു ജയിച്ചു.

വെണ്ണിക്കുളം തിരുവാറ്റാല്‍ കുടുംബാം ഗമാണ്. ജൂലിയുടെ പ്രാഥമിക വിദ്യാഭ്യാ സം വെണ്ണിക്കുളം സെന്റ തോമസ് യുപി സ്‌കൂളിലായിരുന്നു. തുടര്‍ന്ന് കുടുംബം അമേരിക്കയിലേക്ക് കുടിയേറി. കാസര്‍ ഗോഡ് സ്വദേശി ജിമ്മി മാത്യുവാണ് ഭര്‍ത്താവ്.

 വെണ്ണിക്കുളം തിരുവാറ്റാല്‍ തോമസ് ഡാനിയേലിന്റെ മകളാണ്. ജൂലിയു ടെ വിജയത്തില്‍ നാടിന് ഏറെ അഭിമാനമുണ്ടെന്ന് പ്രവാസി സംസ്‌കൃതി അസോസിയേഷന്‍ ജനറല്‍ സെക്രട്ടറി ബിജു ജേക്കബ് കൈതാരം പറഞ്ഞു.

ആകെ പോള്‍ ചെയ്ത വോട്ടില്‍ 60.66 ശതമാനം ജൂലിക്ക് ലഭിച്ചു. റിപ്പ ബ്ലിക്കന്‍ സ്ഥാനാര്‍ഥി ജെസിക്ക ജാരാമി ല്ലോയാണ് ജൂലി പരാജയപ്പെടുത്തിയത്.

 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക