
ഹൂസ്റ്റൺ: കണ്ണഞ്ചുന്ന നവീകരിച്ച അതിമനോഹരമായ ഷോറൂം ഹ്യൂസ്റ്റനിൽ തുറന്ന് ബോബി ചെമ്മണ്ണൂർ ജൂവലേഴ്‌സ്. പുതിയ രൂപത്തിലും ഭാവത്തിലുമുള്ള സ്വർണ്ണാഭരങ്ങളുടെ കമനീയമായ കലവറയാണ് ഹൂസ്റ്റണിലെ ഹിൽക്രോഫ്റ്റിൽ ബോച്ചേ തുറന്നിരിക്കുന്നത്.

അക്ഷയ തൃതീയ ദിനമായ നവംബർ ആറ് വെള്ളിയാഴ്ച രാവിലെ പതിനൊന്നര മണിക്കായിരുന്നു പുതിയ ഷോറൂമിന്റെ ഉത്ഘാടനം. ബോബി ചെമ്മണ്ണൂരിന്റെ കുടുംബാംഗങ്ങളായ ജോർജ്, ട്രീസ ജോർജ്, ജി കെ പിള്ള, രമേശ് പിള്ള, ദിൽഹോർ, മോൻസി, പൊന്നു പിള്ള, രഞ്ജു, കെന്നഡി, മൈസൂർ തമ്പി എന്നിവർ ഭദ്രദീപം കൊളുത്തിയാണ് ഉത്ഘാടനം നിർവഹിച്ചത്.
നവീകരണ ജോലികൾക്കായി മാസങ്ങൾക്കു മുമ്പാണ് പഴയഷോറൂം അടച്ചത്.

ഉത്ഘാടനത്തിനു സാക്ഷിയാകാൻ ധാരാളം മലയാളികളും സന്നിഹിതരായിരുന്നു. ഉത്ഘാടന ദിവസം സ്വർണം വാങ്ങിയവർക്ക് പ്രത്യേക ഡിസ്‌കൗണ്ട്കളും മൽകിയിരുന്നു.
കേരളത്തിൽ സ്ത്രീകൾക്ക് പ്രിയപ്പെട്ട രണ്ടു ഗ്രാം, നാലു ഗ്രാം, ആറുഗ്രാം തുടങ്ങിയ തൂക്കത്തിലുള്ള നവീന ഡിസൈനുകളിൽ തീർത്ത നിത്യോപയോഗത്തിനുള്ള മാലകളുടെ ശേഖരമാണ് ഇത്തവണത്തെ പ്രത്യേകത എന്ന് ഡെപ്യൂട്ടി ജനറൽ മാനേജർ ജിജോ ഡിറക്ടർ ബിനു സെബാസ്റ്റ്യൻ എന്നിവർ പറഞ്ഞു. കൂടാതെ തൂക്കം കുറഞ്ഞ മനോഹരമായ ഡിസൈനിലുള്ള നെക്‌ലേസുകളും ധാരാളമുണ്ട്.