
കറുത്ത സില്‍ക്കിന്റെ ഷീറ്റ് വിരിച്ച ഒരു കട്ടിലിന്റെ അരികത്ത് പെര്‍സെഫനിയെ കിടത്തി, ഹെയ്ഡിസ് തന്റെ മാന്ത്രിക ശക്തികൊണ്ട് അവളുടെ ഒടിഞ്ഞ വാരിയെല്ലുകളും പിളര്‍ന്ന തോള്‍പ്പലകകളും സുഖമാക്കി. തന്റെ പ്രണയിനിയെ എന്നപോലെ അയാള്‍ അവളെ ചുംബിക്കുകയും ഞരങ്ങുമ്പോള്‍ തലോടുകയും ചെയ്ത കൊണ്ടേയിരുന്നു.
വേദന മാറിയോ?' ഹെയ്ഡിസ് ചോദിച്ചു.
'മാറി.' അവള്‍ പറഞ്ഞു. 'നിങ്ങളുടെ ഈ നദിയില്‍ എങ്ങനെയാണ് ശവശരീരങ്ങള്‍ വന്നത്? അവയാണ് എന്നെ നദിക്കകത്തേക്ക്, ആഴങ്ങളിലേക്കു വലിച്ചുകൊണ്ട് പോയത്.'
ഭൂമിയിലെ ചില മനുഷ്യര്‍ മൃതദേഹങ്ങള്‍ അടക്കം ചെയ്യുമ്പോള്‍ അധോലോകത്തെ സ്റ്റിക്സ് നദി കടക്കാനുള്ള നാണയങ്ങള്‍ വയ്ക്കാറില്ല. അതുകൊണ്ട് അവര്‍ക്ക് നദി കടന്ന് ആത്മാക്കള്‍ വസിക്കുന്നയിടത്തേക്ക് പോകാനാവില്ല. അവര്‍ നദിയില്‍ കിടക്കും, ഞാനറിയാതെ ജീവിക്കുന്നവരോ മരിച്ചവരോ ആയ ഒരാളും ഒരാത്മാവും അധോലോകത്തേക്ക് കയറുകയില്ല.'
'ഓ? ഇന്നും അങ്ങനെ ഒരു ആചാരമുണ്ടോ ?'
പഴയകാലത്തെ ആചാരമാണ്. ഈ ശവശരീരങ്ങള്‍ നുറ്റാണ്ടുകള്‍ പഴക്കമുള്ളവയാണ്.'
ജീവനുള്ളവരെ മുക്കിക്കൊല്ലുക എന്നതൊഴികെ അവര്‍ മറ്റെന്തു ചെയ്യും?'
66 അത് മാത്രമാണവര്‍ ചെയ്യുന്നത്.'
നോ സോള്‍സ് ഇന്‍, നോ സോള്‍സ് ഔട്ട്, വിത് ഔട്ട് ഹെയ്ഡിസസ് നോളഡ്ജ് .
Read More: https://www.emalayalee.com/writer/24
>>>കൂടുതല്‍ വായിക്കാന്‍ താഴെ കാണുന്ന പി.ഡി.എഫ് ലിങ്കില്‍ ക്ലിക്കുചെയ്യുക