
റെക്കോഡിംഗ് കഴിയുമ്പോള്‍ പണം ചെലവഴിക്കുന്ന നിര്‍മ്മാതാവ് സംതൃപ്തിയോടെ ആദ്യംപറയും - ഇതാ, എന്റെ പാട്ട്! സംഗീത സംവിധായകന്‍ പറയും - ഇതാ, എന്റെ പാട്ട്.ഗാനരചയിതാവ് പറയും - ഇതാ, എന്റെ പാട്ട്. ഗായകനും ഗായികയും പറയും - ഇതാ,എന്റെ പാട്ട്. ആ ഗാനത്തിനു പിന്നില്‍ ഒരുസംഘം വാദ്യകലാ പ്രതിഭകളുടെകൂട്ടായ്മയുണ്ടെന്ന യാഥാര്‍ത്ഥ്യവും എല്ലാവര്‍ക്കും അറിയാം. അവരുംസംഗീതസൃഷ്ടിയില്‍ പങ്കാളികളാണ്. അപ്പോള്‍ ഗാനത്തിന്റെ യഥാര്‍ത്ഥ അവകാശിആരാണ്?
മലയാള ചലച്ചിത്ര സംഗീതത്തിന്റെ അമ്പതാം വാര്‍ഷികം 1990-ല്‍സംഘടിപ്പിക്കുന്നതിന്റെ ഭാഗമായി വര്‍ഷങ്ങള്‍ക്കു മുമ്പ് ബോംബെസന്ദര്‍ശിച്ചപ്പോഴാണ് ഇന്ത്യന്‍ പെര്‍ഫോമിംഗ് റൈറ്റ് സൊസൈറ്റിയെ (ഐപിആര്‍എസ്)കുറിച്ച് ദേവരാജന്‍ മാസ്റ്റര്‍ ആദ്യമായി കേള്‍ക്കുന്നത്. (ചലച്ചിത്ര സംഗീതോത്സവം പലകാരണങ്ങളാല്‍ മാറ്റിവയ്‌ക്കേണ്ടി വന്നിട്ടുണ്ട്. പിന്നീട് 1994-ലാണ് സംഗീതോത്സവംഅരങ്ങേറിയത്). ബോംബെയിലെ ഐപിആര്‍എസ് ഓഫീസ് സന്ദര്‍ശിച്ച് അതിന്റെപ്രവര്‍ത്തനങ്ങള്‍ അദ്ദേഹം വിശദമായി മനസ്സിലാക്കി. ഇന്ത്യയില്‍ സംവിധാനംചെയ്യപ്പെടുന്ന ചലച്ചിത്ര സംഗീതം ഉള്‍പ്പെടെയുള്ള എല്ലാ സംഗീതവും ഉപയോഗിക്കാന്‍വിവിധ സ്ഥാപനങ്ങള്‍ക്ക് (ഹോട്ടലുകള്‍, റെസ്റ്ററന്റുകള്‍, എയര്‍ലൈനുകള്‍,ഓഡിറ്റോറിയങ്ങള്‍, തിയേറ്ററുകള്‍ തുടങ്ങിയവ) ലൈസന്‍സ് നല്‍കി അവരില്‍ നിന്ന്ഒരു നിശ്ചിത വാര്‍ഷിക വരിസംഖ്യ ഈടാക്കി ഗാനരചയിതാക്കള്‍ക്കും സംഗീതസംവിധായകര്‍ക്കും നിര്‍മ്മാതാക്കള്‍ക്കും വര്‍ഷംതോറും വീതിച്ചു നല്‍കുകയാണ്‌ഐപിആര്‍എസിന്റെ പ്രധാന പ്രവര്‍ത്തനം. ലോകമെമ്പാടും സമാനമായ പ്രവര്‍ത്തനംനടത്തുന്ന പെര്‍ഫോമിംഗ് റൈറ്റ് സൊസൈറ്റിയുടെ ഇന്ത്യന്‍ ഘടകമാണ്‌ഐപിആര്‍എസ്. 1969-ല്‍ സ്ഥാപിതമായശേഷം ഉത്തരേന്ത്യയില്‍ മാത്രമായിഒതുങ്ങിനിന്നിരുന്ന ഐപിആര്‍എസ് ദക്ഷിണേന്ത്യന്‍ സംഗീത കലാകാരന്മാര്‍ക്കുകൂടിപ്രയോജനപ്പെടുന്ന വിധത്തില്‍ വിപുലീകരിക്കാനുള്ള പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ദേവരാജന്‍ മാസ്റ്റര്‍ തുടങ്ങിവച്ചു. ഒരു മികച്ച സംഘാടകന്‍ കൂടിയായ സംഗീതസംവിധായകന്‍ എംബി ശ്രീനിവാസന്റെ നേതൃത്വത്തില്‍ തുടര്‍ന്നു നടന്ന കൂട്ടായപരിശ്രമത്തിന്റെ ഫലമാണ് ഐപിആര്‍എസിന്റെ ചെന്നൈയിലെ ടി നഗറില്‍പ്രവര്‍ത്തിക്കുന്ന ഇന്നത്തെ ആസ്ഥാനം. മലയാളം ഉള്‍പ്പെടെയുള്ള ദക്ഷിണേന്ത്യന്‍സംഗീത കലാകാരന്മാരെ ഇക്കാര്യങ്ങള്‍ ബോധ്യപ്പെടുത്തി അവരെ അംഗങ്ങളായിചേര്‍ക്കാന്‍ നിതാന്തപരിശ്രമം നടത്തിയതും ദേവരാജന്‍ മാസ്റ്റര്‍ തന്നെ. അവരെല്ലാംഇന്ന് ഐപിആര്‍എസിന്റെ ഗുണഭോക്താക്കളാണ്. ഐപിആര്‍എസില്‍ നിന്ന്ഇന്ത്യയില്‍ ഏറ്റവുമധികം പ്രതിഫലം പറ്റുന്ന സംഗീതസംവിധായകരാകട്ടെഇളയരാജയും എആര്‍ റഹ്മാനും.
സംഗീതത്തിന്റെ പകര്‍പ്പവകാശത്തെക്കുറിച്ച് ചൂടുപിടിച്ച ചര്‍ച്ചകള്‍ കാലാകാലങ്ങളില്‍സംഭവിച്ചിട്ടുണ്ട്. പകര്‍പ്പവകാശത്തിന്മേലുള്ള ആനുകൂല്യം ഗായകര്‍ക്കു കൂടിഅവകാശപ്പെട്ടതാണെന്നു വാദിച്ച് ആദ്യം രംഗത്തു വന്നത് ലതാ മങ്കേഷ്‌കറാണ്.പക്ഷെ ആലാപനത്തിന്റെ പ്രതിഫലം നിര്‍മ്മാതാവില്‍ നിന്ന് ആദ്യം തന്നെസ്വീകരിച്ചിട്ടുള്ളതിനാല്‍ തുടര്‍ന്നും ആനുകൂല്യം ആവശ്യപ്പെടാന്‍ ഗായകര്‍ക്ക്അവകാശമില്ലെന്നു വാദിച്ച് മുഹമ്മദ് റഫി രംഗത്തു വന്നതോടെ ലതാമങ്കേഷ്‌കറുടെനിലപാടിന് വേണ്ടത്ര സ്വീകാര്യത ലഭിക്കാതെ പോയി. വര്‍ഷങ്ങള്‍ക്കു ശേഷം ഇതേആവശ്യം ഉന്നയിച്ച് വീണ്ടും മുന്നോട്ട് വന്നത് യേശുദാസാണ്. മദിരാശിയിലെറോയപ്പെട്ടയിലെ ഒരു വേദിയില്‍ ഓര്‍മ്മിക്കാന്‍ ഓമനിക്കാന്‍ എന്ന പേരില്‍ഉണ്ണിമേനോന്‍ സംഘടിപ്പിച്ച ഒരു ഗാനമേളയുമായി ബന്ധപ്പെട്ടാണ് യേശുദാസിന്റെവാദം ഉയര്‍ന്നത്. തന്റെ ഗാനങ്ങള്‍ വേദിയില്‍ ആലപിക്കപ്പെട്ടാല്‍ അതിന് റോയല്‍റ്റിനല്‍കണം എന്നായിരുന്നു യേശുദാസിന്റെ ആവശ്യം. ഉണ്ണമേനോനുമായി ഞാന്‍നടത്തിയ ഒരഭിമുഖം ഇന്ത്യാ ടുഡേയില്‍ പ്രസിദ്ധീകരിച്ചതോടെ ഈ വാദം വിവാദമായി.എല്ലാ മാധ്യമങ്ങളും വിവാദം ഏറ്റുപിടിച്ചു. യേശുദാസിന്റെ ആവശ്യത്തിന് വേണ്ടത്രപിന്തുണ ലഭിക്കാതെ വന്നപ്പോള്‍ ഒടുവില്‍ പത്രസമ്മേളനം വിളിച്ചുകൂട്ടി വിവാദത്തില്‍നിന്ന് പിന്‍വാങ്ങുന്നതായി അദ്ദേഹം അറിയിക്കുകയായിരുന്നു.തന്റെ ഗാനങ്ങള്‍ മുന്‍കൂര്‍ അനുവാദം വാങ്ങാതെ വേദികളില്‍ അവതരിപ്പിക്കാന്‍പാടില്ലെന്നു കാണിച്ച് എസ്പി ബാലസുബ്രഹ്മണ്യത്തിനും കെഎസ് ചിത്രയ്ക്കുംഇളയരാജ കോടതി നോട്ടീസ് അയച്ചതാണ് അടുത്തകാലത്ത് സംഭവിച്ച വിവാദം.ആലാപനത്തില്‍ അമ്പതു വര്‍ഷം പൂര്‍ത്തിയാക്കിയ എസ്പി ബാലസുബ്രഹ്മണ്യംകെഎസ് ചിത്രയോടൊപ്പം വിവിധ രാജ്യങ്ങളില്‍ സംഗീതപരിപാടികള്‍ അവതരിപ്പിച്ചുവരുന്നതിനിടയിലായിരുന്നു പുതിയ കോലാഹലം. എസ്പിബി 50 എന്ന പേരില്‍ ഒരുആഗോള സംഗീത പരിപാടി ആസൂത്രണം ചെയ്തിരുന്നത് എസ്പിബിയുടെ മകനുംഗായകനുമായ എസ്പിബി ചരണ്‍ ആണ്. കാനഡയിലെ ടൊറന്റോയില്‍ ആരംഭംകുറിച്ച സംഗീതയാത്ര റഷ്യ, മലേഷ്യ, സിങ്കപ്പൂര്‍, ദുബായ്, ശ്രീലങ്ക എന്നിവിടങ്ങളിലൂടെഅമേരിക്കയില്‍ എത്തിയപ്പോഴാണ് വക്കീല്‍ നോട്ടീസ് ലഭിച്ചത്. സംഗീതപര്യടനത്തിന്റെ തുടക്കത്തില്‍ സംഭവിക്കാത്ത അവകാശവാദം അമേരിക്കയില്‍എത്തിയപ്പോള്‍ ഇളയരാജയുടെ പക്ഷത്തു നിന്ന് എങ്ങനെയുണ്ടായി എന്ന് എസ്പിബിആശ്ചര്യപ്പെട്ടു. പകര്‍പ്പവകാശ നിയമത്തെക്കുറിച്ചൊന്നും എനിക്കറിയില്ല.അനുവാദമില്ലാതെ ഇളയരാജയുടെ പാട്ട് പാടരുതെന്നും അതു ലംഘിക്കുന്നത്ചട്ടവിരോധമാണെന്നും നിയമവിരുദ്ധമായി പ്രവര്‍ത്തിച്ചാല്‍ വമ്പിച്ച പിഴ ഒടുക്കേണ്ടിവരുന്നതിനൊപ്പം നിയമ നടപടികള്‍ക്കു വിധേയമാകേണ്ടി വരുമെന്നും ഇളയരാജയുടെഅഭിഭാഷകന്‍ അറിയിച്ചിരിക്കുകയാണ്. അങ്ങനെയൊരു നിയമം ഉണ്ടെങ്കില്‍അതനുസരിക്കാന്‍ ഞാന്‍ ബാധ്യസ്ഥനാണ്. അതിനാല്‍ ഇളയരാജയുടെ പാട്ടുകള്‍ഇനിമുതല്‍ വേദിയില്‍ പാടുന്നത് ഞാന്‍ ഒഴിവാക്കുന്നു. മറ്റു സംഗീതസംവിധായകരുടെഅനേകം പാട്ടുകള്‍ ഞാന്‍ പാടിയിട്ടുള്ളതുകൊണ്ട് ഈ നിയമപ്രശ്‌നം ഇനിയുള്ളപരിപാടികളെ ബാധിക്കാതിരിക്കാന്‍ ഞാന്‍ ശ്രദ്ധിക്കുന്നതാണ്, എസ്പിബി നിലപാട്‌വ്യക്തമാക്കി.

എസ്പിബി, യേശുദാസ്, മലേഷ്യാ വാസുദേവന്‍, മനോ, സുശീല, ജാനകി, വാണിജയറാം, ജെന്‍സി, ചിത്ര, സ്വര്‍ണലത തുടങ്ങിയ ഗായകരിലൂടെയാണ് ഇളയരാജയുടെഗാനങ്ങള്‍ ലോകം അറിഞ്ഞതെന്ന യാഥാര്‍ത്ഥ്യം നിലനില്‍ക്കെ ഇതെന്തിനുവേണ്ടിയായിരുന്നു എന്നാണ് സംഗീതാസ്വാദകരുടെ സംശയം. സംഗീതസംവിധായകര്‍വേദികളില്‍ പരിപാടികള്‍ അവതരിപ്പിക്കുമ്പോള്‍ ഇതേ ഗായകരൊക്കെത്തന്നെയാണ്പാടാറുള്ളത് എന്നത് മറ്റൊരു യാഥാര്‍ത്ഥ്യം. ഇന്ത്യ കണ്ട ഏറ്റവും മികച്ച സംഗീതസംവിധായകരില്‍ ഒരാളാണ് ഇളയരാജയെന്നതില്‍ ആര്‍ക്കും തര്‍ക്കമില്ല. എന്നാല്‍അദ്ദേഹം ഒരു മികച്ച ഗായകനാണെന്ന് സംഗീതബോധമുള്ള ആരുംഅംഗീകരിക്കുകയുമില്ല. തന്റെ ഗാനങ്ങളെല്ലാം സ്വന്തം ശബ്ദത്തില്‍ഇളയരാജ പാടിയിരുന്നെങ്കില്‍ അവ ശ്രദ്ധിക്കപ്പെടുമായിരുന്നോ,അംഗീകരിക്കപ്പെടുമായിരുന്നോ, ഇളയരാജ എന്ന സംഗീതസംവിധായകന്‍സമൂഹത്തില്‍ തിരിച്ചറിയപ്പെടുമായിരുന്നോ എന്നൊക്കെ സംഗീതാസ്വാദകര്‍സംശയിക്കുന്നു. നിര്‍മ്മാതാക്കളും ഇളയരാജയും തമ്മിലുള്ള ഉടമ്പടിയിലെ പ്രത്യേകവകുപ്പുകളനുസരിച്ച് പാട്ടുകളുടെ മേല്‍ ഇളയരാജയ്ക്ക് അവകാശം ഇല്ലെന്ന് എക്കോറെക്കോഡിംഗ് പ്രൈവറ്റ് ലിമിറ്റഡ് 2024 ജൂണ്‍ 13-ന് മദ്രാസ് ഹൈക്കോടതി മുമ്പാകെബോധിപ്പിച്ചു. സ്വന്തം അവകാശം ഉറപ്പ് വരുത്തുന്ന വ്യവസ്ഥകള്‍ നിലവില്‍ ഉണ്ടെങ്കില്‍അത് ഹാജരാക്കേണ്ടത് ഇളയരാജയാണെന്നും എന്നാല്‍ ഇളയരാജയ്ക്ക് അതിനുകഴിയാതെ പോയെന്നും സീനിയര്‍ അഭിഭാഷകന്‍ വിജയ് നാരായണന്‍വ്യക്തമാക്കുന്നു. ഐപിആര്‍എസിന്റെ നിയമാവലി ഭേദഗതി ചെയ്ത് ഗായകരെക്കൂടി റോയല്‍റ്റിയുടെഗുണഭോക്താക്കളായി പരിഗണിക്കണമെന്ന ആവശ്യം ഉന്നയിക്കപ്പെട്ടിട്ടുണ്ടെങ്കിലുംനിയമഭേദഗതിക്കാവശ്യമായ നീക്കങ്ങള്‍ ഇതുവരെ ഉണ്ടായിട്ടില്ല. സംഗീതത്തിന്റെസ്രഷ്ടാക്കള്‍ക്കു മാത്രമാണ് ആനുകൂല്യത്തിന് അവകാശമെന്നും സംഗീതസംവിധായകനും ഗാനരചയിതാവും സൃഷ്ടികര്‍ത്താക്കളാണെന്നും ഗായകനുംഗായികയും അവതാരകര്‍ മാത്രമാണെന്നുമുള്ളതാണ് നിലവിലെ വ്യവസ്ഥ.ഗാനരചയിതാവിനും സംഗീതസംവിധായകനും ഗായകര്‍ക്കും മറ്റ്‌വാദ്യകലാകാരരന്മാര്‍ക്കും പ്രതിഫലം നല്‍കുന്ന വ്യക്തിയെന്ന നിലയില്‍സംഗീതത്തിന്റെ ഉടമസ്ഥാവകാശമുള്ള നിര്‍മ്മാതാവും ഐപിആര്‍എസിന്റെഅവകാശ പരിധിയില്‍ പെടുന്നു. കേരളത്തിലെ ഗായകര്‍ ഒത്തുകൂടി ഗായകരുടെഅവകാശങ്ങളും ക്ഷേമപദ്ധതികളും ലക്ഷ്യമാക്കി യേശുദാസ് ചെയര്‍മാനായി സമം(സിംഗേഴ്‌സ് അസോസിയേഷന്‍ - മലയാളം മൂവീസ്) എന്നൊരു സംഘടനയ്ക്ക് രൂപംനല്‍കിയിട്ടുണ്ട്. അവകാശങ്ങള്‍ക്കായി പുതിയ നീക്കങ്ങളൊന്നും സമത്തില്‍ നിന്ന്ഇതുവരെ ഉണ്ടായിട്ടില്ല.
ലോകത്തെ എല്ലാ സംഗീതവും സപ്തസ്വരങ്ങളില്‍ അധിഷ്ഠിതമാണ്.സന്ദര്‍ഭോചിതമായി സ്വരസ്ഥാനങ്ങള്‍ മാറ്റിയും തിരുത്തിയും മറിച്ചും തിരിച്ചുംവിന്യസിപ്പിക്കുമ്പോള്‍ വൈവിധ്യമുള്ള സംഗീതം ജനിക്കുന്നു. ഒരു ഗാനരചയിതാവിന്റെവരികള്‍ക്ക് ഉചിതമായ ഈണം നല്‍കി വിദഗ്ധനായ ഒരു മ്യൂസിക് കണ്ടക്ടറുടെനേതൃത്വത്തില്‍ വിവിധ വാദ്യോപകരണങ്ങളുടെ അകമ്പടിയോടെ സ്റ്റുഡിയോയില്‍ ഒരുഗായകനോ ഗായികയോ പാടി, സമര്‍ത്ഥനായ ഒരു സൗണ്ട് എഞ്ചനീയര്‍ റെക്കോഡ്‌ചെയ്തു കഴിയുമ്പോള്‍ ഒരു ഗാനം ജനിക്കുന്നു. റെക്കോഡിംഗ് കഴിയുമ്പോള്‍ ഈപ്രക്രിയകള്‍ക്കെല്ലാം പണം ചെലവഴിക്കുന്ന നിര്‍മ്മാതാവ് സംതൃപ്തിയോടെ ആദ്യംപറയും - ഇതാ, എന്റെ പാട്ട്! സംഗീത സംവിധായകന്‍ പറയും - ഇതാ, എന്റെ പാട്ട്.ഗാനരചയിതാവ് പറയും - ഇതാ, എന്റെ പാട്ട്. ഗായകനും ഗായികയും പറയും - ഇതാ,എന്റെ പാട്ട്. ആ ഗാനത്തിനു പിന്നില്‍ ഒരുസംഘം വാദ്യകലാ പ്രതിഭകളുടെകൂട്ടായ്മയുണ്ടെന്ന യാഥാര്‍ത്ഥ്യവും എല്ലാവര്‍ക്കും അറിയാം. അവരുംസംഗീതസൃഷ്ടിയില്‍ പങ്കാളികളാണ്. അപ്പോള്‍ ഗാനത്തിന്റെ യഥാര്‍ത്ഥ അവകാശിആരാണ്? ഈ സാഹചര്യത്തില്‍ സംഗീതത്തിന്റെ അവകാശം സംഗീതസംവിധായകന്റെ കൈകളില്‍ മാത്രം ഒതുങ്ങുന്നതെങ്ങനെ?ഐപിആര്‍എസില്‍ നിന്ന് പതിവായി റോയല്‍റ്റി വാങ്ങുന്ന ഇളയരാജഅനുമതിയില്ലാതെ തന്റെ ഗാനങ്ങള്‍ ആലപിക്കരുതെന്ന് എസ്പിബാലസുബ്രമണ്യത്തെയും കെഎസ് ചിത്രയേയും വക്കീല്‍ നോട്ടീസ് മുഖാന്തിരംഅറിയിച്ചതിന്റെ സാംഗത്യം ഇതുവരെ വ്യക്തമായിട്ടില്ല. നിയമാനുസൃതംപ്രവര്‍ത്തിച്ചുവരുന്ന ഐപിആര്‍എസിന്റെ പ്രസക്തി തന്നെ ഇവിടെ ചോദ്യംചെയ്യപ്പെടുകയാണ്. സംഗീത സംവിധായകനും ഗാനരചയിതാവുമായ സ്വന്തംസഹോദരന്‍ ഗംഗൈ അമരന്‍ പോലും ഇക്കാര്യത്തില്‍ ഇളയരാജയെ പിന്തുണച്ചില്ല.എംഎസ് വിശ്വനാഥന്റെ പ്രശസ്തങ്ങളായ ധാരാളം ഗാനങ്ങള്‍ തിരിച്ചും മറിച്ചുംഇളയരാജ ഉപയോഗിച്ചിട്ടുണ്ടെന്ന് ഗംഗൈ അമരന്‍ പല അവസരങ്ങളിലുംചൂണ്ടിക്കാട്ടിയിട്ടുണ്ട്. അതിസമ്പന്നമായ തമിഴ് ഗ്രാമീണ ഗാനങ്ങളുടെ ഈണം
കടമെടുത്ത് പാശ്ചാത്യ സംഗീതം സന്നിവേശിപ്പിച്ചാണ് ഇളയരാജ തുടക്കകാലം മുതല്‍തന്റെ മിക്ക ഗാനങ്ങളും ചിട്ടപ്പെടുത്തിയിട്ടുള്ളത്. ആദ്യചിത്രമായ അന്നക്കിളിയിലെമച്ചാനെപ്പാത്തീങ്കളാ, അന്നക്കിളി ഉന്നൈത്തേടുതേ തുടങ്ങിയവ തൊട്ട് തുടര്‍ന്നുള്ളനിരവധി ഗാനങ്ങള്‍ തമിഴ് ഗ്രാമീണ ഗാനങ്ങളുടെ ഈണം കടമെടുത്തുചിട്ടപ്പെടുത്തിയവയാണ്. ആ ഗാനങ്ങളുടെ പകര്‍പ്പവകാശം ആര്‍ക്കു നല്‍കണം?എആര്‍ റഹ്മാന്‍ ആഫ്രിക്കന്‍ സംഗീതം ഉള്‍പ്പെടെയുള്ള വിദേശ സംഗീതം ധാരാളമായികടമെടുക്കുന്ന സംഗീത സംവിധായകനാണെന്ന് പരക്കെ വിശ്വസിക്കപ്പെടുന്നുണ്ട്.അവയുടെ പകര്‍പ്പവകാശം ആര്‍ക്കു നല്‍കും? അവളുടെ രാവുകള്‍ എന്നചിത്രത്തിലെ രാഗേന്ദു കിരണങ്ങള്‍, ഉണ്ണി ആരാരിരോ തുടങ്ങിയ ഗാനങ്ങളുടെ ഈണംസ്വാമി എന്ന ഹിന്ദി ചിത്രത്തില്‍ നിന്ന് കടംകൊണ്ടതാണ്. അപ്പോള്‍ യഥാര്‍ത്ഥഅവകാശി ആരാകും? രാജേഷ് റോഷനോ എടി ഉമ്മറോ? മൂന്റാം പിറൈ എന്നചിത്രത്തിലെ കണ്ണേ കലൈമാനേ എന്ന ഗാനത്തിന്റെ ഈണം അവലംബിച്ചാണ്ബാലേട്ടന്‍ എന്ന ചിത്രത്തിലെ ഇന്നലെ എന്റെ നെഞ്ചിലെ എന്ന ഗാനത്തിന്റെ സൃഷ്ടി.അപ്പോള്‍ ഈണത്തിന്റെ അവകാശം ഇളയരാജക്കോ എം ജയചന്ദ്രനോ? തമിഴിലെപ്രശസ്തമായ മൗനമാന നേരം എന്ന ഗാനത്തിന്റെ ഈണത്തില്‍ നിന്ന് പ്രചോദനംഉള്‍ക്കൊണ്ടാണ് ഓലഞ്ഞാലിക്കുരുവി എന്ന മലയാളഗാനം ഉണ്ടായത്. അവകാശിഇളയരാജയോ ഗോപീസുന്ദറോ? തേന്മാവിന്‍ കൊമ്പത്ത് എന്ന ചിത്രത്തിലെഗാനങ്ങള്‍ക്ക് സംസ്ഥാന അവാര്‍ഡ് നല്‍കിയപ്പോള്‍ അവയ്ക്ക് മൗലികത ഇല്ലെന്നുംഹിന്ദി ഗാനങ്ങളുടെ അനുകരണമാണെന്നും ചൂണ്ടിക്കാട്ടി ദേവരാജന്‍ മാസ്റ്റര്‍ തന്റെഎല്ലാ സംസ്ഥാന അവാര്‍ഡുകളും അവാര്‍ഡ് തുകയും സാംസ്‌കാരിക വകുപ്പിനെതിരികെ ഏല്‍പിച്ചത് വലിയ വാര്‍ത്തയായിരുന്നു. തേന്മാവിന്‍ കൊമ്പത്ത് എന്നചിത്രത്തിലെ ഗാനങ്ങളുടെ യഥാര്‍ത്ഥ അവകാശം ആര്‍ക്കു നല്‍കും?
ഐപിആര്‍എസിന്റെ നിയമാവലിയില്‍ ഒരു ഗാനത്തിന്റെ അവകാശികള്‍ഗാനരചയിതാവും സംഗീത സംവിധായകനും അതിനു പണം മുടക്കുന്ന നിര്‍മ്മാതാവുംമാത്രമാണ്. അവഗണിക്കപ്പെടുന്നത് ഗായകരും വാദ്യകലാകാരന്മാരും മ്യൂസിക്കണ്ടക്ടറും റെക്കോഡിസ്റ്റും ഒക്കെയാണ്. ഇവരെയൊക്കെ ഒഴിവാക്കി സ്വന്തംസംഗീതം സ്വയം മൂളി ശ്രോതാ ക്കളെ ആകര്‍ഷിക്കാന്‍ ഏതു സംഗീതസംവിധായകനാണു കഴിയുക? ശ്രോതാവ് പാട്ട് തിരിച്ചറിയുന്നതു തന്നെ അതു പാടിയഗായകരിലൂടെയാണ്. സംഗീതത്തെ ഒരുപടികൂടി കടന്നു സമീപിക്കുന്നവര്‍ അതിന്റെസംഗീത സംവിധായകനേയും രചയിതാവിനേയും അന്വേഷിക്കും. ഒരു സംഘംസംഗീതജ്ഞരുടെ കൂട്ടായ ഫലമാണ് ഒരു ഗാനം എന്ന വസ്തുത നിയമപരമായിനിലനില്‍ക്കെ ഒരു മാറ്റം തല്‍ക്കാലം അസാധ്യമാണ്. ഐപിആര്‍എസിന്റെഅവകാശപ്പട്ടികയില്‍ ഗായകരെയും വാദ്യകലാകാരന്മാരെയും മ്യൂസിക്കണ്ടക്ടറേയും റെക്കോഡിനിസ്റ്റിനെയും കൂടി ഉള്‍പ്പെടുത്തി അതിന്റെ പ്രവര്‍ത്തനമേഖല വിപുലീകരിക്കേണ്ടത് പരിഗണിക്കപ്പെടേണ്ട വിഷയമാണ്. കുറഞ്ഞപക്ഷംവാര്‍ദ്ധക്യത്തിലും രോഗാവസ്ഥയിലും അവശത അനുഭവിക്കുന്ന സംഗീതകലാകാരന്മാരെ സഹായിക്കാനെങ്കിലും ഒരു വെല്‍ഫെയര്‍ ഫണ്ട് രൂപീകരിക്കുന്നകാര്യം ഐപിആര്‍എസ് പരിഗണിക്കേണ്ട കാലം അതിക്രമിച്ചിരിക്കുന്നു.ഒരു ചലച്ചിത്രഗാനം ജനിക്കുന്നതിനു മുമ്പ് കഥാസന്ദര്‍ഭങ്ങള്‍ക്ക് അനുയോജ്യമായിപ്രണയഗാനമോ വിരഹഗാനമോ ശോകഗാനമോ താരാട്ടുപാട്ടോ, ഏതുതരം പാട്ടാണ്ആവശ്യമെന്ന് നിശ്ചയിക്കപ്പെടുന്നത് സംവിധായകനും നിര്‍മ്മാതാവും കഥാകൃത്തുംചേര്‍ന്നുള്ള ചര്‍ച്ചയിലാണ്. ഗാനത്തിന്റെ ബീജാവാപം അവിടെ സംഭവിക്കുന്നു.
പിന്നീടാണ് അനുയോജ്യമായ വരികളും ഈണവും നല്‍കാന്‍ ഗാനരചയിതാവിനെയുംസംഗീത സംവിധായകനെയും ചുമതലപ്പെടുത്തുന്നത്. ഇങ്ങനെ ഒരു ഗാനത്തിന്റെപിറവിക്കു പിന്നില്‍ ഒരു വലിയ കൂട്ടായ്മയുണ്ടെന്നത് വസ്തുതയാണെന്നിരിക്കെഒരാള്‍ക്കു മാത്രം ഗാനങ്ങളുടെ അവകാശം പതിച്ചു നല്‍കാനാവില്ല. ഇവര്‍ക്കെല്ലാംപ്രതിഫലം നല്‍കുന്ന നിര്‍മ്മാതാവു തന്നെയാണ് യഥാര്‍ത്ഥ അവകാശി. ഒരു കെട്ടിടനിര്‍മ്മാണത്തിന് ധാരാളം പേര്‍ ജോലി ചെയ്യുമെങ്കിലും പണം മുടക്കുന്ന ആള്‍തന്നെയല്ലേ കെട്ടിടത്തിന്റെ ഉടമ? കെട്ടിടത്തിന്റെ കോണ്‍ട്രാക്ടറോ എഞ്ചനീയറോആര്‍ക്കിടെക്ടോ പില്‍ക്കാലത്ത് കെട്ടിടത്തിനു മേല്‍ അവകാശം ഉന്നയിച്ചാല്‍അതെങ്ങനെ നീതീകരിക്കാനാവും?, യക്ഷി, കടല്‍പ്പാലം, വാഴ്വേമായം തുടങ്ങിയ മികച്ചഒട്ടേറെ ചിത്രങ്ങള്‍ മലയാളത്തിനു സമ്മാനിച്ച മഞ്ഞിലാസ് എന്ന ചലച്ചിത്രനിര്‍മ്മാണക്കമ്പനിയില്‍ പ്രൊഡക്ഷന്‍ മാനേജറായി വര്‍ഷങ്ങളോളം പ്രവര്‍ത്തിച്ചകെഡി ജോസഫ് (മഞ്ഞിലാസ് ജോസ്) ചോദിക്കുന്നു.
ഇന്ത്യാടുഡേക്കു വേണ്ടി ഞാന്‍ ഒരിക്കല്‍ സംഗീതചോരണത്തെക്കുറിച്ച് ഒരു അഭിമുഖംതയാറാക്കാന്‍ ദക്ഷിണാമൂര്‍ത്തി സ്വാമിയെ സമീപിച്ചപ്പോള്‍ അദ്ദേഹം പറഞ്ഞ വാക്കുകള്‍ ഈ അവസരത്തില്‍ പ്രസക്തമാണ്. സംഗീതം ഒരു മഹാസാഗരമാണ്. അതില്‍നിന്ന് ആര്‍ക്കും യഥേഷ്ടം കോരിയെടുക്കാം. ചെറിയ പാത്രത്തില്‍കോരിയെടുക്കുന്നവന് ചെറിയ സംഗീത ജ്ഞാനം ലഭിക്കും. വലിയ പാത്രത്തില്‍എടുക്കുന്നവന് വലിയ ജ്ഞാനം സിദ്ധിക്കും. എത്ര കോരിയെടുത്താലും സംഗീതസാഗരത്തിന് കുറവൊന്നും സംഭവിക്കുകയില്ല. സംഗീതം ആര്‍ക്കും സ്വന്തമല്ല,എല്ലാവരും കടമെടുക്കുന്നതാണ്. പുതിയ സംഗീതം ആരും സൃഷ്ടിക്കുന്നില്ല.മാറ്റിമറിക്കലും കൂട്ടിയോജിപ്പിക്കലും രൂപമാറ്റങ്ങളും മാത്രമാണ് സംഗീതത്തില്‍എല്ലാക്കാലത്തും സംഭവിക്കുന്നത്. അതാത് സൃഷ്ടികളില്‍ മികവിന്റെഏറ്റക്കുറച്ചിലുകള്‍ പ്രതിഫലിക്കുമെന്നു മാത്രം. ഈ തിരിച്ചറിവുണ്ടെങ്കില്‍ പിന്നെവിവാദങ്ങള്‍ക്കും അവകാശവാദങ്ങള്‍ക്കും എന്തു പ്രസക്തി?