Image

ബിഷപ്പ് ജേക്കബ് അങ്ങാടിയത്തിൻ്റെ സേവനം ദേശത്തിന് ആത്മീയ പരിരക്ഷയൊരുക്കി എന്ന് അമേരിക്ക 250ലെ ആദരവിൽ നാമം

(ജോർജ്ജ് നടവയൽ) Published on 05 November, 2026
ബിഷപ്പ് ജേക്കബ് അങ്ങാടിയത്തിൻ്റെ സേവനം ദേശത്തിന് ആത്മീയ പരിരക്ഷയൊരുക്കി എന്ന് അമേരിക്ക 250ലെ  ആദരവിൽ നാമം

ന്യൂ ജേഴ്സി (ജോർജ് ടൗൺ):  ബിഷപ്പ് മാർ ജേക്കബ് അങ്ങാടിയത്തിൻ്റെ സേവനം, ദേശത്തിന് ആത്മീയപരിരക്ഷയൊരുക്കി എന്ന് നാമം. പൈതൃക ആത്മീയതയെ അമേരിക്ക- കേരളം- ഇന്ത്യ-ദേശങ്ങളുടെ ആത്മാവിലേക്കും മൂല്യങ്ങളിലേക്കും പൊതുവായ ഭാവിയിലേക്കും ബിഷപ്പ് മാർ ജേക്കബ് അങ്ങാടിയത്ത് സീറോ മലബാർ സമൂഹത്തിലൂടെ സമന്വയിച്ചു.

“കേരളം 70= അമേരിക്ക 250” എന്ന  പരമ്പരയിൽ ബിഷപ്പ് ജേക്കബ് അങ്ങാടിയത്തിൻ്റെ സേവനങ്ങളെ  നാമം കവർ പേജ് രചനയാക്കിയത് ഇങ്ങനെയാണ്: “ബിഷപ്പ് മാർ ജേക്കബ് അങ്ങാടിയത്തിനെ NAMAM ആദരിക്കുന്നു. ചിക്കാഗോ സെൻ്റ് തോമസ് സീറോ-മലബാർ കത്തോലിക്കാ രൂപതയുടെ സ്ഥാപക മെത്രാൻ: വിശുദ്ധ തോമാശ്ലീഹായുടെ അപ്പസ്‌തോലിക വിശ്വാസത്തിന്റെ രണ്ടായിരമാണ്ടത്തെ പാരമ്പര്യം പേറുന്ന ബിഷപ്പ് മാർ ജേക്കബ് അങ്ങാടിയത്ത്, വിനയപൂർണ്ണവും വിവേകം നിറഞ്ഞതും ശാന്തവുമായ നേതൃത്വത്തിലൂടെ, രണ്ട് പതിറ്റാണ്ടുകാലം അമേരിക്കയുടെ ആത്മാവിനെ പരിപോഷിപ്പിച്ചു. പരമ്പരാഗത ആത്മീയ അധ്യാപനങ്ങളിൽ ഉറച്ചുനി നിന്ന്, വിവിധ മതവിഭാഗങ്ങൾക്കിടയിൽ സൗഹാർദപരമായ ഐക്യം പ്രോത്സാഹിപ്പിക്കുന്നതിൽ അദ്ദേഹം മുൻപന്തിയിലുണ്ടായിരുന്നു. ആരോഗ്യരംഗം, ശാസ്ത്രം, സമൂഹത്തിന്റെ മാനസികവും പൗരപരവുമായ ക്ഷേമം എന്നിവ മെച്ചപ്പെടുത്താൻ അദ്ദേഹത്തിന്റെ മാർഗനിർദേശങ്ങൾ അമേരിക്കൻ മലയാളികൾക്ക് പ്രചോദനമേകി.”. 
 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക