
ഇന്‍ഡ്യയിലെ ഷേക്സ്പീയര് എന്നറിയപ്പെടുന്ന പ്രശസ്ത കവി കാളിദാസന്റെ കവനശേഷിയുടെ പ്രാഗത്ഭ്യം പ്രകടമാകുന്ന കഥകള്‍ അനേകമുണ്ട്.
ഒരിക്കല്‍ വിക്രമാദിത്യ രാജാവ് ഒരു സമസ്യ പറഞ്ഞു; ക ഖ ഗ ഘ .
ഇതിന്റെ മുന്‍വരികള്‍ അര്‍ത്ഥപൂര്‍ണ്ണമായി പൂരിപ്പിക്കണം>
വിചിത്രമായ ഈ സമസ്യയ്ക്കു മുമ്പില്‍ ആസ്ഥാനകവികളെല്ലാം വലഞ്ഞു. കാളദാസനും ഏറെ തലപുകച്ചു.
അങ്ങനെ, കാളിദാസന് നടന്നു പോകുമ്പോള്‍ ഒരു ചെറിയ പെണ്‍കുട്ടി ഏതിരേ വന്നു.
അദ്ദേഹം അവളോടു ചോദിച്ചു :
'കാ ത്വം ബാലാ (നീ ആരാണു കുട്ടി?)
'കാഞ്ചനമാലാ (അവള് പറഞ്ഞു)
'കസ്യാ പുത്രി? (ആരുടെ മകളാണ്?)
'കനകലതായാ (കനകലതയുടെ മകളാണ്)
അവളുടെ കയ്യില്‍ എന്തോ ഇരിക്കുന്നതു കണ്ട് അദ്ദേഹം വീണ്ടും ചോദിച്ചു,
'കിം വാ ഹസ്തേ? (എന്താണു കയ്യില്‍?)
'താലീപത്രം (താളിയോലകളാണ്)
'കാ വാ രേഖാ (എന്താണ് അതില്‍ എഴുതിയിരിക്കുന്നത്?)
'ക ഖ ഗ ഘ.'
പാഠശാലയില്‍ നിന്നു മടങ്ങുകയായിരുന്ന ആ പെണ്‍കുട്ടിയോടുള്ള വര്‍ത്തമാനം കഴിഞ്ഞപ്പോള്‍ രാജാവിന്റെ സമസ്യയുടെ കരുക്കള്‍ വളരെ സ്വാഭാവികമായ വരികള്‍ അദ്ദേഹത്തിനു പിടികിട്ടി. ആഹ്ലാദത്തോടെ ത്തോടെ കാളിദാസന് കൊട്ടാരത്തിലെത്തി സമസ്യ അവതരിപ്പിച്ചു. കാളിദാസനു തന്നെ സമ്മാനം കിട്ടി.
ക്രിസ്തുവര്‍ഷം 4 - 5 ശതകങ്ങളില്‍ ജീവിച്ചിരുന്ന സംസ്കൃത കവിയായിരുന്ന കാളിദാസന്റെ
പ്രധാന കൃതികള്‍:
3 നാടകങ്ങള്‍:
അഭിജ്ഞാന ശാകുന്തളം- ദുഷന്തരാജാവിന്റെയും ശകുന്തളയുടെയും കഥ
വിക്രമോര്‍വ്വശീയം - പുരുരവസു രാജാവിന്റെയും അപ്സരസായ ഉര്‍വ്വശിയുടെയും പ്രണയ കഥ-
മിളവികാഗ്നിമിത്രം - അഗ്നിമിത്ര രാജാവിന്റെയും മാളവികയുടെയും കഥ
4 കാവ്യങ്ങള്‍'
മേഘദൂത് - വിരഹാര്‍ത്തനായ കാമുകന് മേഘത്തിലൂടെ കാമുകിക്ക് അയയ്ക്കുന്ന സന്ദേശം.
രഘുവംശം - രഘു രാജവംശചരിത്രം
കുമാരസംഭവം- കുമാരസ്വാമിയുടെ (മുരുകന്) ജനനം
ഋതുസംഹാര - ഇന്‍ഡ്യയിലെ ആറു് ഋതുക്കളുടെയും വിവരണം
മറ്റനേകം കൃതികളും അദ്ദേഹം രചിച്ചിട്ടുണ്ട്.
also read PDF below