Image

ഗ്യാനേഷ് കുമാര്‍ ഉണ്ടായിരുന്നെങ്കില്‍ ട്രംപിന് ഇങ്ങനെയൊരു ഗതി വരാന്‍ അനുവദിക്കുമായിരുന്നില്ല; ട്രോളുമായി അഭിജിത് ദീപ്‌കെ

Published on 04 November, 2026
ഗ്യാനേഷ് കുമാര്‍ ഉണ്ടായിരുന്നെങ്കില്‍ ട്രംപിന് ഇങ്ങനെയൊരു ഗതി വരാന്‍ അനുവദിക്കുമായിരുന്നില്ല;  ട്രോളുമായി അഭിജിത് ദീപ്‌കെ

ന്യൂഡല്‍ഹി: അമേരിക്കന്‍ ഇടക്കാല തെരഞ്ഞെടുപ്പില്‍ ഭരണകക്ഷിയായ റിപ്പബ്ലിക്കന്‍ പാര്‍ട്ടിക്ക് നേരിട്ട കനത്ത തിരിച്ചടിയില്‍ ട്രംപിനെതിരെ ട്രോളുമായി കോക്രോച്ച് ജനതാ പാര്‍ട്ടി നേതാവ് അഭിജിത് ദീപ്‌കെ. ഗ്യാനേഷ് കുമാര്‍ ഉണ്ടായിരുന്നെങ്കില്‍ ട്രംപിന് ഈ ഗതി വരില്ലായിരുന്നു എന്നാണ് ദീപ്‌കെ പരിഹസിച്ചത്. ട്രംപിന് ഇങ്ങനെയൊന്ന് സംഭവിക്കാന്‍ ഗ്യാനേഷ് കുമാര്‍ അനുവദിക്കില്ലായിരുന്നു. അഭിജിത് ദീപ്‌കെ എക്‌സില്‍ കുറിച്ചു.

വോട്ടര്‍ പട്ടികയിലെ ക്രമക്കേടുകളും, വോട്ടര്‍ പട്ടികയില്‍ നിന്നും പേരുകള്‍ വെട്ടിമാറ്റിയതിനുമെതിരെ തെരഞ്ഞെടുപ്പ് കമ്മീഷനും മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാറിനുമെതിരെ ഇന്ത്യയില്‍ ശക്തമായ പ്രതിപക്ഷ പ്രക്ഷോഭം നടക്കുകയാണ്. പ്രധാനമന്ത്രി നരേന്ദ്രമോദിക്കും ബിജെപിക്കും വേണ്ടി ഗ്യാനേഷ് കുമാര്‍ പ്രവര്‍ത്തിക്കുകയാണെന്നും കോണ്‍ഗ്രസും പ്രതിപക്ഷ പാര്‍ട്ടികളും ആരോപിക്കുന്നുണ്ട്.

അമേരിക്കയില്‍ നടന്ന ഇടക്കാല തെരഞ്ഞെടുപ്പില്‍ ജനപ്രതിനിധി സഭയിലും സെനറ്റിലും ഡെമോക്രാറ്റുകള്‍ തകര്‍പ്പന്‍ വിജയമാണ് നേടിയത്. മൂന്നു പതിറ്റാണ്ടിനിടയിലെ ഏറ്റവും വലിയ വിജയമാണ് ഡമോക്രാറ്റുകള്‍ പിടിച്ചെടുത്തത്. ട്രംപിന്റെ വിശ്വസ്തനായ ഇന്ത്യന്‍ വംശജന്‍ വിവേക് രാമസ്വാമി അടക്കം റിപ്പബ്ലിക്കന്‍ പാര്‍ട്ടിയിലെ ഒട്ടേറെ പ്രമുഖര്‍ കനത്ത പരാജയം ഏറ്റുവാങ്ങി. ട്രംപിന്റെ ഭരണശൈലിക്കുള്ള കനത്ത തിരിച്ചടിയായാണ് ഇടക്കാല ഫലം വിലയിരുത്തപ്പെടുന്നത്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക