
ന്യു യോർക്ക്: സ്റ്റേറ്റ് അസംബ്ലിയിലേക്ക് 90-മത് ഡിസ്ട്രിക്ടിൽ നിന്ന് (യോങ്കേഴ്‌സ്) റിപ്പബ്ലിക്കനായി മത്സരിച്ച ജോൺ ഐസക്കിന് ഇത്തവണയും വിജയിക്കാനായില്ല. 'ബ്ലൂ' സുനാമിയിൽ ഡമോക്രാറ്റിക്ക് എതിരാളി ഫ്രാൻക് ജെറീസിനോട് ജോൺ ഐസക്ക് പരാജയപ്പെട്ടു.
ഫ്രാൻക് ജെറീസിന് 7454 വോട്ട് ലഭിച്ചപ്പോൾ, ജോൺ ഐസക്കിന് 3999 വോട്ടാണ് ലഭിച്ചത്.
മലയാളി സമൂഹത്തിന്റെ വലിയ പ്രതീക്ഷയാണ് ഇതോടെ അവസാനിച്ചത്.