Image

ഉണ്ടായ പ്രപഞ്ചമാണ് ഉള്ളതായിരിക്കുന്നത് ! (മൈത്രേയന് മറുപടി) -ജയൻ വർഗീസ്

Published on 03 November, 2026
ഉണ്ടായ  പ്രപഞ്ചമാണ് ഉള്ളതായിരിക്കുന്നത് ! (മൈത്രേയന് മറുപടി) -ജയൻ വർഗീസ്

സമീപ കാല സാംസ്ക്കാരിക മുന്നേറ്റങ്ങളിൽ ശ്രദ്ധേയങ്ങളായ തിരുത്തലുകൾ നിർദ്ദേശിക്കുന്ന ചിന്തകനാണ്മൈത്രേയൻ. പരമ്പരാഗത ചിന്താ ധാരകളിൽ പ്രായോഗിക സാദ്ധ്യതകൾ സന്നിവേശിപ്പിച്ച കൊണ്ടുള്ളഅദ്ദേഹത്തിന്റെ നിലപാടുകൾ ഇതിനകം ഏറെ ചർച്ച ചെയ്യപ്പെടുന്നുണ്ട്. എതിർക്കുന്നവനെ കൊച്ചാക്കുകയുംആക്ഷേപിക്കുകയും ചെയ്യുന്ന അദ്ദേഹത്തിന്റെ സാമാന്യമായ മനുഷ്യ ഭാവം ഒഴിവാക്കിയിരുന്നെങ്കിൽ ഒരു നവോഥാന നായകന്റെ പദവി അദ്ദേഹം ആർജ്ജിക്കുമായിരുന്നു എന്നാണ്‌ എനിക്ക് തോന്നുന്നത്.

‘ മൗനം വിദ്വാന് ഭൂഷണം ‘ എന്ന പഴഞ്ചൊല്ലിൽ ‘ അതിമൗനം ഭ്രാന്തിന്റെ ലക്ഷണം ‘ എന്നൊരു കൂട്ടിച്ചേർക്കൽആവശ്യമായി വരുന്നത് പോലെ മൈത്രേയ  ചിന്തകളിൽ മുഴച്ചു നിൽക്കുന്ന ഒരു ചിന്തയാണ് പ്രപഞ്ചംഉള്ളതായിരുന്നു എന്ന അദ്ദേഹത്തിന്റെ വാദം. ഇന്നിൽ കാലുറപ്പിച്ചു നിന്നു കൊണ്ട് ചിന്തിക്കുമ്പോൾ ഉള്ളതാണ് എന്ന അർത്ഥത്തിൽ ആണ് അദ്ദേഹത്തിന്റെ വാദം എങ്കിൽ അത് മുഖവിലയ്‌ക്ക്‌ എടുക്കാവുന്നതേയുള്ളു. എന്നാൽ പ്രപഞ്ചത്തിന് ഒരു ആരംഭമില്ല എന്ന് അദ്ദേഹം സ്ഥാപിക്കാൻ ശ്രമിക്കുമ്പോൾ ശാസ്ത്ര വളർച്ചയുടെ സാദ്ധ്യതകൾ ഒന്നുമേയില്ലാതിരുന്ന ഒരു കാലത്തും ‘ അനാദ്യന്തമാണ്‌ പ്രപഞ്ചം ‘ എന്ന് പ്രസ്താവിച്ച ഏതോ ദാർശനികനാണ് തന്റെ വഴികാട്ടി എന്ന് അദ്ദേഹം പരോക്ഷമായി സമ്മതിക്കുകയല്ലേ ചെയ്യുന്നത് എന്നാണ് എന്റെ എളിയ ചോദ്യം ?

1905 ൽ ആൽബർട്ട് ഐൻസ്റ്റയിനിന്റെ സ്‌പെഷ്യൽ റിലേറ്റിവിറ്റി സിദ്ധാന്തം പുറത്തു വന്നതോടെയാണ് എന്താണ്പ്രപഞ്ചം എന്ന അന്വേഷണത്തിനുള്ള ഒരു പുതിയ താക്കോൽ ശാസ്ത്രജ്ഞന്മാർക്കു  ലഭ്യമായത്. അങ്ങിനെയാണ്  1930 കളിൽ ജോർജ് ലേമാറ്റർ കണ്ടെത്തുകയും എഡ്വിൻ ഹബ്ബിൾ വിശദീകരിക്കുകയുംചെയ്ത ബിഗ്ബാങ് സിദ്ധാന്തം നിലവിൽ വന്നതും ബിഗ്‌ബാങിലൂടെ ഉണ്ടായി വന്നതാണ് പ്രപഞ്ചമെന്നും അതിനുമുൻപ് എല്ലാമെല്ലാം 0 0 ആയിരുന്നുവെന്നും ശാസ്ത്രീയമായി അംഗീകരിക്കപ്പെട്ടതും നമ്മുടെ വൈശാഖൻ തമ്പിഉൾപ്പടെയുള്ള ശാസ്ത്രജ്ഞന്മാർ നിരന്തരം അപ്രകാരം പൊതുജനത്തെ ബോധവൽക്കരിച്ചു കൊണ്ടിരുന്നതും.

എന്നാൽ   അത്തരം നാവാട്ടലുകൾ ഇന്ന് അധികം കേൾക്കാനില്ല. ബിഗ്‌ബാംഗിന് മുൻപും എന്തൊക്കെയോഉണ്ടായിരുന്നുവെന്നും വേറെ ബിഗ്‌ബാംഗുകളോ വേറെ പ്രപഞ്ചങ്ങൾ തന്നെയുമോ  ഉണ്ടായിരിക്കാൻ സമഗ്ര സാധ്യതയുണ്ടെന്നും  ഒക്കെ പറഞ്ഞു കൊണ്ട് . ‘ ഒരു നിശ്ചയമില്ലയൊന്നിനും ‘ എന്ന ഒരു നിലയിൽ എത്തിനിൽക്കുകയാണ് ഇന്ന് നമ്മുടെ ശാസ്ത്ര സമൂഹം.

ശാസ്ത്ര ലോകത്തിന്റെ ഈ അങ്കലാപ്പിലാണ് മൈത്രയ ചിന്തകളുടെ രംഗപ്രവേശം. ദേഷ്യം പിടിച്ചകുട്ടിക്കുരങ്ങനെപ്പോലെ  ശാസ്ത്ര സിദ്ധാന്തങ്ങളുടെ ഈ പൂമാലകൾ അദ്ദേഹം വലിച്ചു പൊട്ടിച്ചു ചവിട്ടിയരച്ച് കളിക്കുന്നു. പ്രപഞ്ചം ഉള്ളതാണ് എന്ന് ആണയിട്ട് ആക്രോശിക്കുന്ന മൈത്രേയൻ തന്നെ എതിർക്കുന്നവരെ വിവരദോഷികൾ എന്നും മണ്ടന്മാർ എന്നുമുള്ള ഹീന പദങ്ങൾ ഉപയോഗിച്ച് ആക്രമിച്ച് ആക്ഷേപിക്കുന്നു.

പ്രിയ മൈത്രേയൻ, 
നിങ്ങളുടെ ചിന്തയിലും ആ ചിന്തകളുടെ കാഴ്ചയിലും പ്രപഞ്ചം ഉള്ളതാണ് എന്നതിന് പ്രസക്തിയുണ്ടാവാം. എന്നാൽ നിങ്ങളുടെ ചിന്തകളുടെ പിൻ തുടക്കത്തിനും ‘ മുൻപ് ‘ എന്നൊന്നുണ്ടല്ലോ ? അതായതു നിങ്ങൾ ഉള്ളതായി പറയുന്ന ഈ പ്രപഞ്ചത്തിനും ഒരു മുൻപ് ?  നിങ്ങൾ ഇടയ്ക്കു നിന്ന് കയറിയിരിക്കുന്ന ഈ വണ്ടി നിങ്ങളെ സംബന്ധിച്ചിടത്തോളം ഉള്ളതാണ് എന്നത് ശരിയായിരിക്കാം. എന്നാൽ നിങ്ങൾ കയറിയതിനും പിന്നിൽ വണ്ടി പുറപ്പെട്ട ഒരിടം സ്വാഭാവികമായും ഉണ്ടായിരിക്കണമല്ലോ ?

ഉള്ളതായ ഒന്ന് ഉണ്ടായത് തന്നെയാണ് എന്നതല്ലേ സത്യം ? അല്ലെങ്കിൽ ഉണ്ടാവാത്ത ഒന്ന് ഉള്ളതാവുന്നത്എങ്ങനെ എന്ന് അത് പറയുന്ന മൈത്രേയൻ വിശദീകരിക്കണം. നിരന്തര മാറ്റങ്ങൾക്കു സ്വയം വിധേയമാവുന്ന പ്രപഞ്ചം എന്ന് നിങ്ങൾ തന്നെ പറയുമ്പോൾ എല്ലാ മാറ്റങ്ങൾക്കും മുൻപുണ്ടായിരുന്ന മാറ്റമില്ലാത്ത ഒരവസ്ഥയും ഉണ്ടായിരുന്നിരിക്കണമല്ലോ  ? അതല്ലേ യഥാർത്ഥത്തിലുള്ള ഒരു ആദി ? ആ ആദിയിൽ നിന്നാവുമല്ലോ സ്വാഭാവികമായും ആ ഒരു തുടക്കം ? ആ തുടക്കത്തിന്റെ ആദിരൂപം അന്വേഷിച്ചു പോയവർക്ക്‌ ഇനിയും പോകാനാവാത്ത ഒരവസ്ഥയിൽ എത്തിയപ്പോൾ അവർ അവിടെ ഒരു കുറ്റി അടിക്കുകയായിരുന്നു. ആ കുറ്റിയിൽ നിന്ന് അവരുടെ വർത്തമാനത്തിലേക്ക്‌ അളന്നപ്പോൾ കിട്ടിയ ദൂരമാണ് 1382 കോടി പ്രകാശ വർഷങ്ങൾ എന്നത് ?  ആ കുറ്റിയിൽ കണ്ണുമടച്ച് കെട്ടിപ്പിടിച്ചിരുന്നു കൊണ്ടല്ലേ നമ്മുടെ വൈശാഖൻ തമ്പിയെപ്പോലുള്ള ഉത്തരാധുനിക ബുദ്ധിജീവികൾ ആ കുറ്റിക്ക് പിന്നിലുള്ളതെല്ലാം വെറും 00 എന്ന് വിലപിച്ചു കൊണ്ടിരുന്നത് ? ഇപ്പോളീ വിലപിക്കൽ എങ്ങിനെയോ നിന്ന് പോയിട്ടുണ്ട്. കണ്ണ് തുടച്ചു കണ്ണ് തുറന്നു ചുമ്മാ പിന്നോട്ട് നോക്കുന്നുണ്ട്. അവിടെ എന്തൊക്കെയോ ഉണ്ടെന്നു കണ്ട് കണ്ണ് മിഴിക്കുന്നുമുണ്ട് !  

ഹലോ ! ഉത്തരായണ ദക്ഷിണായന ബുദ്ധി ജീവികളെ , ആകെയുണ്ടെന്ന് നിങ്ങൾ തന്നെ പറയുന്ന നൂറു ശതമാനത്തിന്റെ നാല് ശതമാനത്തെ കുറിച്ച് ഏതാണ്ടൊക്കെ അറിഞ്ഞു എന്നവകാശപ്പെടുന്ന നിങ്ങളുടെ ശാസ്ത്രത്തിന്റെ കടുത്ത ആരാധകർ ആയിരിക്കുന്നത് കൊണ്ടാണോ നിങ്ങൾ ഇങ്ങനെ പിച്ചും പേയും പറയുന്നത് ? അതോ ഇത്തരം പറച്ചിലുകാരുടെ  ആസ്ഥാനങ്ങളിൽ നിന്നാവും നിങ്ങൾ അന്നം കണ്ടെത്തുന്നത് എന്നത് കൊണ്ടാണോ ? പിച്ചോ പേയോ പറയാനുള്ള നിങ്ങളുടെ അവകാശത്തെ നിഷേധിക്കുകയല്ല, മറിച്ച് എസ്റ്റാബ്ലിഷ്‌മെന്റിന്റെ ഭാഗമായി പഠിക്കുവാനായി നിങ്ങളുടെ മുൻപിൽ വന്നിരിക്കുന്ന ന്യൂജെൻ മൂരികളുടെ ചിന്താ ശേഷിയുടെ വരിയുടച്ചു വിടരുത് എന്ന ഒരപേക്ഷ വളരെ വിനയ പുരസ്സരം നിങ്ങളുടെ മുന്നിൽ സമർപ്പിക്കുന്നു എന്നേയുള്ളു.

പ്രപഞ്ചം എന്നല്ല എന്തും ഏതും ഉണ്ടെങ്കിൽ അതിന് ഒരു തുടക്കവും ഉണ്ട്. ആ തുടക്കത്തിന് ഒരു ചോദനയുണ്ട്. ആ ചോദനയ്‌ക്ക്‌ ഒരു ചിന്തയുണ്ട്. ആ ചിന്ത ഉരുത്തിരിഞ്ഞ ബോധമുണ്ട്. ആ ബോധമാണ് അതിനെ സംബന്ധിക്കുന്ന ആദ്യ കാരണം. ആ ആദ്യ കാരണമാണ് ആദി . ആദി ഉൾച്ചേർന്നിരിക്കുന്ന ആസ്തിത്വമാണ്വർത്തമാനം എന്നിരിക്കെ, ഇടയ്ക്കു വച്ച് ഈ വണ്ടി പിടിച്ചവർക്ക്‌ ഇത് ഉള്ളതായിരുന്നിരിക്കാം എന്നേയുള്ളു !

അത് അങ്ങിനെയല്ല എന്നാണ് വീണ്ടും നിങ്ങളുടെ വാദമെങ്കിൽ നിങ്ങളുടെ മാനദണ്ഡത്തിൽ  കാരണമില്ലാതെയുംചോദനമില്ലാതെയും ഉണ്ടായതോ ഉണ്ടായിക്കൊണ്ടിരിക്കുന്നതോ ഉണ്ടാവാനിരിക്കുന്നതോ ആയ ഒരു വസ്തുവിനേയോ പ്രതിഭാസത്തെയോ നിങ്ങൾ ഞങ്ങൾക്ക് കാണിച്ചോ വിശദീകരിച്ചോ പറഞ്ഞോ തരണം. അതിനു കഴിയുന്നില്ലെങ്കിൽ വായടച്ച് മിണ്ടാതിരിക്കണം. മൂത്ത കുറുക്കനെ അനുകരിച്ച് നാട് നീളെ കൂവിക്കൊണ്ടു നടക്കുന്ന കുട്ടിക്കുറുക്കന്മാരും മാളത്തിൽ ഇരിക്കുന്നതാവും സുരക്ഷിതം.

ആദി എന്ന ബോധമാണ്, ബോധം ഉണ്ടാക്കുന്ന ചിന്തയാണ്, ചിന്ത ഉണ്ടാക്കുന്ന ഊർജ്ജമാണ്, ഊർജ്ജം ഉണ്ടാക്കുന്ന രൂപമാണ് പ്രപഞ്ചം. പ്രപഞ്ച മഹാ സാഗരത്തിൽ ഉൾപ്പെട്ടു കൊണ്ട് വ്യത്യസ്ത അളവുകളിലും ആകൃതികളിലും ഘടിപ്പിക്കപ്പെട്ടതും വിഘടിപ്പിക്കപ്പെട്ടതുമായ പ്രപഞ്ച കഷണങ്ങളായി നമുക്കനുഭവപ്പെടുന്ന നമ്മുടെ വർത്തമാന ബോധാവസ്ഥയാണ് നമുക്കറിയുന്ന പ്രപഞ്ചം. ഈ ബോധാവസ്ഥ ഉള്ളത് കൊണ്ടാണ് നമ്മൾഎന്ന ആസ്തിത്വമുള്ളത്, നമ്മുടെ ഭൂമിയുള്ളത്, സൗരയൂഥമുള്ളത്, പ്രപഞ്ചമുള്ളത് !  

അത് ഇപ്പോൾ ഉള്ളതാണ് എങ്കിൽ എപ്പോളെങ്കിലും ഉണ്ടായതുമാണ് എന്നതായിരിക്കില്ലേ യുക്തി ഭദ്രമായ സത്യം? കേരളം എന്നതും 2026 എന്നതും യഥാർത്ഥത്തിൽ ഉള്ളതല്ലെന്നും മനുഷ്യ ബോധാവസ്ഥകളിൽ മാത്രം നിലനിൽക്കുന്നതാണെന്നും മൈത്രേയൻ വിശദീകരിക്കുമ്പോൾ നമുക്കും അത് സമ്മതിക്കേണ്ടി വരുന്നുണ്ട്. എങ്കിൽഇത് പറയുന്ന മൈത്രേയനും പ്രപഞ്ചത്തിൽ ഉൾച്ചേർന്ന പ്രപഞ്ചമായിരിക്കുമ്പോൾത്തന്നെ മൈത്രേയൻ എന്നബോധാവസ്ഥയായി പ്രത്യേകം നില നിൽക്കുന്നത് പോലെ മൊത്തം പ്രപഞ്ചത്തിലും ഇത്തരം ഒരു ബോധാവസ്ഥസ്വാഭാവികമായും നില നിൽക്കുന്നുണ്ടാവുമല്ലോ ? അതല്ലേ യുക്തിഭദ്രമായ സത്യം ? അതിനെ ആരെങ്കിലുംഅവർക്കിഷ്ടമുള്ള ഏതെങ്കിലും ഒരു ശബ്ദം കൊണ്ട് അടയാളപ്പെടുത്തിയാൽ അവരെ ആക്ഷേപിക്കാതെവെറുതേ വിട്ടുകൂടെ മൈത്രേയൻ ?

 

Join WhatsApp News
റെജീസ് നെടുങ്ങാ ഡ പ്പളളി®️ 2026-11-03 05:47:11
💥🔥എന്റെ കേൾക്കലുകളിൽ അയാളും അങ്ങനെയൊക്കെയാണ് പറഞ്ഞു കൊണ്ടിരിക്കുന്നത് എന്ന് എനിക്ക് തോന്നുന്നു ജയനേ. ഉള്ളതെന്ന് പറയുമ്പോൾ തന്നെ പെട്ടെന്ന് ഒരു രൂപപ്പെടൽ' അല്ലാതെ, ഒരു എമെർജിങ് എന്നോ , 'സിങ്കുലാരിറ്റി' എന്നോ ഒക്കെ പറയരുതോ. നമ്മൾ പുറകോട്ടു പോയി കണ്ടു പിടിക്കാൻ ശ്രമിക്കുന്നതിന്റെ പ്രശ്നവും അതിൽ ഇല്ലേ?? മൈത്രേയൻ കുറേയൊക്കെ ok ആണെന്നു തോന്നുന്നു. 'Spacetime' -ന്റെ വിഷയവും അതിൽ ഉണ്ടല്ലോ, അല്ലേ??? എങ്ങനെയൊക്കെയോ സ്ഥിരാങ്കങ്ങൾ ഒരു പ്രത്യേക അനുപാതത്തിൽ കൂട്ടിച്ചേർക്ക പ്പെട്ടതോ, കൂടിച്ചേർന്നതോ ഒക്കെ ആകാമായിരിക്കും. നിഗമനങ്ങളും അനുമാനങ്ങളും സിദ്ധാന്തങ്ങളും മാത്രമല്ലേ നമുക്ക് ആശ്രയിക്കാൻ തക്കതായി നിലവിലുള്ളൂ??? അതിൽ തന്നെ ഹോക്കിങ്‌സും ന്യൂട്ടനും എതിർക്കപ്പെടാതെ നിലനിൽക്കുന്നുണ്ടല്ലോ.🤔 എന്റെ ആകെയുള്ള ഒരേയൊരു demand - ഇതിലൊന്നും ഒരു മനുഷ്യ ഭാവനാ സൃഷ്ടിയായ വ്യക്തിദൈവത്തെ കുത്തി തിരുകാതിരിക്കുക എന്നതു മാത്രമാണ് ; അങ്ങനെയെങ്കിൽ ഈ വിശദീകരണങ്ങളുടെയെല്ലാം ആകെ അന്തസ്സത്തയും ചോർന്നു പോകും. റെജീസ് ✳️
റെജീസ് നെടുങ്ങാ ഡ പ്പളളി®️ 2026-11-03 06:44:54
അല്ലെങ്കിൽ തന്നെയും ജയനേ സയൻസോ, ശാസ്ത്രജ്ഞന്മാരോ ആരും പ്രപഞ്ചത്തിന്റെ ഉല്പത്തിയെ കുറിച്ച് കൺസേൺ ആണോ?? Bothered ആണോ?? അവരാരും ഒരു പ്രത്യേക സമഗ്ര task ആയിട്ട് എടുക്കുന്നില്ലല്ലോ പ്രപഞ്ചത്തിന്റെ ഉല്പത്തി കണ്ടുപിടിക്കാൻ. ഇന്ന് ശാസ്ത്രവും സയന്റിസ്റ്റുകളും വേറെ എന്തൊക്കെയോ ചെയ്യുന്ന കൂട്ടത്തിൽ ചില കണ്ടെത്തലുകളുടെ മുന അങ്ങോട്ടേയ്ക്ക്ട്ട് നീളുന്നു എന്നതൊഴിച്ചാൽ ഇതിനു വേണ്ടി ഉറക്കമൊഴിച്ചു വെമ്പൽ കൊള്ളുന്നുണ്ടോ??? (ആ കൂട്ടിയിടി നടക്കുന്നുണ്ട്, സമ്മതിച്ചു.) സയൻസിന്റെ ഐഛീക വിഷയമാണോ ഉല്പത്തി??? ✳️റെജീസ്
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക