Image

കേരളപ്പിറവിയും ദീപാവലിയും ആഘോഷിച്ച് പാലിസേഡ്സ് സെന്ററിൽ ഇന്ത്യൻ പൈതൃകോത്സവം

Published on 03 November, 2026
കേരളപ്പിറവിയും ദീപാവലിയും ആഘോഷിച്ച് പാലിസേഡ്സ് സെന്ററിൽ ഇന്ത്യൻ പൈതൃകോത്സവം

ന്യൂയോർക്ക്: റോക്ക്‌ലാൻഡ് കൗണ്ടി ലെജിസ്ലേറ്റർ ഡോ. ആനി  പോൾ, ഇച്ചാ (ICHAA) ക്ലബ്ബിന്റെ സഹകരണത്തോടെ നവംബർ ഒന്നിന് പാലിസേഡ്സ് സെന്ററിൽ ഇന്ത്യൻ പൈതൃകോത്സവം സംഘടിപ്പിച്ചു. കേരളപ്പിറവിയുടെയും ദീപാവലിയുടെയും സന്തോഷം പങ്കിടാൻ കുടുംബങ്ങളും ജനപ്രതിനിധികളും സാമൂഹിക നേതാക്കളും കലാകാരന്മാരും ഒത്തുചേർന്നു.

കേരളത്തിന്റെ ഭാഷാ–സാംസ്കാരിക പൈതൃകവും ദീപാവലിയുടെ പ്രകാശം, പ്രത്യാശ, സൗഹാർദം എന്നീ സന്ദേശങ്ങളും സമന്വയിപ്പിച്ച ആഘോഷമായിരുന്നു ഇത്.   ഇച്ചാ ക്ലബ്ബിന്റെ സ്ഥാപകയും ചെയർമാനുമായ ലെജിസ്ളേറ്റർ ഡോ. ആനി പോൾ സ്വാഗതം ആശംസിച്ചു. സാംസ്കാരിക പാരമ്പര്യങ്ങൾ വരുംതലമുറകൾക്ക് കൈമാറുന്നതിന്റെയും സമൂഹത്തിലെ സൗഹൃദബന്ധങ്ങൾ ശക്തിപ്പെടുത്തുന്നതിന്റെയും പ്രാധാന്യം അവർ ചൂണ്ടിക്കാട്ടി.

വിശിഷ്ടാതിഥിയായി ന്യൂയോർക്ക് ഗവർണർ കാത്തി ഹോക്കലിന്റെ ഓഫീസിൽ ഏഷ്യൻ കാര്യങ്ങളുടെ ഡയറക്ടർ ആയ സിബു നായർ പങ്കെടുത്തു. ഇച്ചാ ക്ലബ് പ്രസിഡന്റ് മാത്യു വർഗീസ് ജനപ്രതിനിധികളെയും സാമൂഹിക നേതാക്കളെയും പരിചയപ്പെടുത്തി. ടീന ആശിഷ് അവതാരകയായി പരിപാടിക്ക് നേതൃത്വം നൽകി.

എസ്തർ ജോൺ ആലപിച്ച അമേരിക്കൻ ദേശീയഗാനത്തോടെയും സാറാ ജോൺ ആലപിച്ച ഇന്ത്യൻ ദേശീയഗാനത്തോടെയും പരിപാടികൾക്ക് തുടക്കമായി. തുടർന്ന് ഭരതനാട്യം, കുച്ചിപ്പുടി, ബോളിവുഡ് നൃത്തം, ഗാനങ്ങൾ എന്നിവ ആഘോഷത്തിന് നിറപ്പകിട്ടേകി.

കോൺഗ്രസ് അംഗം  മൈക്ക് ലോലർ,  ക്ലാർക്‌സ്ടൗൺ സൂപ്പർവൈസർ ജോർജ് ഹോമാൻ, റോക്ക്‌ലാൻഡ് കൗണ്ടി ലെജിസ്ലേച്ചർ ചെയർമാൻ  ജെയ് ഹുഡ്, കൗണ്ടി ലെജിസ്ലേറ്റർ ബെത്ത് ഡേവിഡ്സൺ, ടൗൺ കൗൺസിൽ അംഗങ്ങൾ, എൻ.എ.എ.സി.പി. പ്രസിഡന്റ് വില്ലി ട്രോട്ട്മാൻ തുടങ്ങിയവരും പരിപാടിയിൽ പങ്കെടുത്തു. നിരവധി സാമൂഹിക നേതാക്കളും ഇലക്ഷനിൽ സ്ഥാനാർഥികളും പരിപാടിയിൽ പങ്കെടുത്തു.

ഗ്ലോബൽ മുദ്ര പെർഫോമിങ് ആർട്സ്,  മയൂര സ്കൂൾ ഓഫ് ഡാൻസ്, നാട്യമുദ്ര സ്കൂൾ ഓഫ് ഡാൻസ്, സാത്വിക ഡാൻസ് അക്കാദമി, ടീം നർത്തന, പത്മ ഇന്ത്യൻ ഡാൻസ് സ്റ്റുഡിയോ, ശിവായ് ഡാൻസ് അക്കാദമി എന്നിവയിലെ കലാകാരന്മാർ നൃത്തപരിപാടികൾ അവതരിപ്പിച്ചു. ഇന്ദ്ര രാജശേഖർ, ബിന്ദിയ ശബരിനാഥ്, ലിസ ജോസഫ്, ദേവിക നായർ, മേരി അലീന വെട്ടിച്ചിറ-മാത്യു, ജസ്റ്റിൻ ജോൺ എന്നിവർ കലാപരിപാടികൾക്ക് നേതൃത്വം നൽകി. ജോയ് മാത്യു, അലക്സ് ജോർജ്, ഷാജി ജോസഫ് എന്നിവർ ഗാനങ്ങൾ ആലപിച്ചു.

ആഘോഷത്തോടനുബന്ധിച്ച് നയാക്ക് ആശുപത്രിയുടെ നേതൃത്വത്തിൽ സൗജന്യ ഫ്ലൂ പ്രതിരോധ കുത്തിവയ്പ്പുകൾ നൽകി. നാഷണൽ ഇന്ത്യൻ നഴ്‌സ് പ്രാക്ടീഷണേഴ്സ് അസോസിയേഷൻ ഓഫ് അമേരിക്ക  നിൻപാ (NINPAA) പ്രസിഡന്റ് സാറാ അമ്പാട്ടിന്റെ നേതൃത്വത്തിൽ ആരോഗ്യവിവരങ്ങളും ബോധവത്കരണവും നൽകി. റെഡ് ക്രോസ്, സെന്റർ ഫോർ സേഫ്റ്റി ആൻഡ് ചേഞ്ച്, എവേക്ക് എന്നീ സംഘടനകളും പരിപാടിയിൽ പങ്കെടുത്ത് തങ്ങളുടെ സേവനങ്ങളെക്കുറിച്ചുള്ള വിവരങ്ങൾ പൊതുജനങ്ങളുമായി പങ്കുവച്ചു.

ഇച്ചാ ക്ലബ് ജോയിന്റ് സെക്രട്ടറി സിന്ഡി രാജ് നന്ദി രേഖപ്പെടുത്തി. ഈ പരിപാടി വളരെ നല്ല രീതിയിൽ സംഘടിപ്പിച്ച ലെജിസ്ലേറ്റർ ഡോ. ആനി പോളിന് പ്രത്യേക നന്ദി രേഖപ്പെടുത്തി. കലാകാരന്മാർ, കലാസംവിധായകർ, അതിഥികൾ, ക്ലബ് ഭരണസമിതി അംഗങ്ങൾ, യൂത്ത് കൗൺസിൽ–ലിയോ ക്ലബ് അംഗങ്ങൾ, ആരോഗ്യപ്രവർത്തകർ, സന്നദ്ധപ്രവർത്തകർ, പ്രായോജകർ, ലഘുഭക്ഷണ വിതരണത്തിന്റെ ചുമതല ഏറ്റെടുത്ത് മികച്ച രീതിയിൽ നിർവഹിച്ച ഷൈമി ജേക്കബിന് ഹൃദയം നിറഞ്ഞ നന്ദി.

പങ്കെടുത്ത എല്ലാവർക്കും സംഘാടകർ നന്ദി അറിയിച്ചു. ശബ്ദസംവിധാനം ഒരുക്കിയ ജേസൺ മാത്യുവിനും വേദിയൊരുക്കിയ പാലിസേഡ്സ് സെന്ററിനും പ്രത്യേക നന്ദി അറിയിച്ചു.

കേരളപ്പിറവിയും ദീപാവലിയും ആഘോഷിച്ച് പാലിസേഡ്സ് സെന്ററിൽ ഇന്ത്യൻ പൈതൃകോത്സവം
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക