
ന്യൂയോർക്ക്: വൈസ് മെൻ ഇന്റർനാഷണൽ ന്യൂയോർക്ക് - വെസ്റ്റ് ചെസ്റ്റർ ചാപ്റ്ററിന്റെ പത്താം വാർഷികാഘോഷം വിപുലമായ പരിപാടികളോടെ നവംബർ 22, ഞായറാഴ്ച നടത്തപ്പെടുന്നു. സ്നേഹത്തിന്റെയും സൗഹൃദത്തിന്റെയും സമർപ്പിത സേവനത്തിന്റെയും ഒരു പതിറ്റാണ്ട് എന്ന ചരിത്രപരമായ നാഴികക്കല്ല് പിന്നിടുന്ന ഈ ചടങ്ങിലേക്ക് എല്ലാ അംഗങ്ങളെയും കുടുംബാംഗങ്ങളെയും സ്നേഹിതരെയും സ്നേഹപൂർവ്വം സ്വാഗതം ചെയ്യുന്നതായി ചാപ്റ്റർ പ്രസിഡന്റ് ജോസ് മലയിൽ അറിയിച്ചു.

ന്യൂയോർക്ക്, വാൽഹല്ല മൗണ്ട് പ്ലെസന്റ് കമ്മ്യൂണിറ്റി സെന്ററിൽ (Mount Pleasant Community Center, 125 Lozza Drive, Valhalla, NY) 22ന് , ഞായറാഴ്ച വൈകുന്നേരം 5:30 നാണ് പരിപാടി ആരംഭിക്കുക. വി.എസ്. രാധാകൃഷ്ണൻ (ഇന്റർനാഷണൽ പ്രസിഡന്റ് ഇലക്ട്) മുഖ്യാതിഥിയായി പങ്കെടുക്കുന്ന ചടങ്ങിൽ ഇന്റർനാഷണൽ സെക്രട്ടറി ജനറൽ ജോസ് വർഗ്ഗീസ് മുഖ്യപ്രഭാഷകനാകും. നിരവധി പ്രമുഖ അന്താരാഷ്ട്ര നേതാക്കൾ ഈ വാർഷികാഘോഷത്തിൽ പങ്കെടുക്കും.
ചാപ്റ്റർ പ്രസിഡന്റ് ജോസ് മലയിലിന്റെ നേതൃത്വത്തിൽ സെക്രട്ടറി- കൊച്ചുറാണി സണ്ണി, ട്രഷറർ- ജോസഫ് മാത്യു ,വൈസ് പ്രസിഡന്റ്- ജോസ് ഞാറക്കുന്നേൽ, ജോയിന്റ് സെക്രട്ടറി- ടോണി പാലയ്ക്കൽ, ജോയിന്റ് ട്രഷറർ- പോൾ ചാക്കോ, വൈസ് മെനെറ്റ്സ് പ്രസിഡന്റ്- ലാലെനി കളത്തിൽ എന്നിവരടങ്ങിയ എക്സിക്യൂട്ടീവ് കമ്മിറ്റിയും സർവീസ് ഡയറക്ടർമാർ-ഓൾഗ തെള്ളിയാങ്കൽ (കമ്മ്യൂണിറ്റി സർവീസ് / യൂത്ത് ഇൻവോൾവ്മെന്റ്), ബെന്നി മുട്ടപ്പള്ളി- (ടൈം ഓഫ് ഫാസ്റ്റ് (TOF) / ചാരിറ്റി), ലിജോ ജോൺ- (പബ്ലിക് റിലേഷൻസ് / ഫെലോഷിപ്പ്), ജിം പുല്ലാട്ടുകാലായിൽ-(മെമ്പർഷിപ്പ് / ലീഡർഷിപ്പ്), ആന്റോ കണ്ണാടൻ -(ഓഡിറ്റർ) എന്നിവരും പരിപാടികൾ ഏകോപിപ്പിക്കുന്നതിന് നേതൃത്വം നൽകുന്നു.
ജോസഫ് കാഞ്ഞമല -(ചാർട്ടർ പ്രസിഡന്റ്), ഷോളി കുമ്പിളുവേലിൽ -പ്രസിഡന്റ്- (2018-2020), ഷാജി സക്കറിയ- പ്രസിഡന്റ് (2020-2022), എഡ്വിൻ കാത്തി-പ്രസിഡന്റ് (2022-2024), ജോസഫ് മാത്യൂസ് - പ്രസിഡന്റ് (2024-2026) എന്നിവരാണ് ചാപ്റ്റർ മുൻ പ്രസിഡന്റുമാർ.

വെസ്റ്റ് ചെസ്റ്റർ ചാപ്റ്ററിന്റെ ചരിത്രത്തിലെ ഈ സുപ്രധാന നാഴികക്കല്ല് ആഘോഷമാക്കാൻ ഏവരുടെയും സാന്നിധ്യവും സഹകരണവും പിന്തുണയും അഭ്യർത്ഥിക്കുന്നതായി സംഘാടകർ അറിയിച്ചു.