
ന്യൂയോര്‍ക്ക്: ഞായറാഴ്ച നടന്ന 55-ാമത് ന്യൂയോര്‍ക്ക് സിറ്റി മാരത്തോണില്‍ സ്വീഡന്റെ ആന്‍ഡ്രിയാസ് അല്‍മെഗ്രറ്റും, കെനിയയുടെ ഷീല ചെപ്കുറൈയും യഥാക്രമം പുരുഷ- വനിതാ ജേതാക്കളായി.
മാരത്തോണില്‍ ആദ്യമായി പങ്കെടുക്കുന്ന ആന്‍ഡ്രിയാസ് ഇറ്റലിയുടെ യമന ബെര്‍ഹാനെ 13 സെക്കന്‍ഡുകള്‍ക്ക് പിന്തള്ളിയാണ് ഒന്നാം സ്ഥാനത്തെത്തിയത്. (സമയം 2:06:01) മാരത്തോണില്‍ ജേതാവാകുന്ന ആദ്യ സ്വീഡന്‍കാരന്‍ എന്ന ബഹുമതിയും ആന്‍ഡ്രിയോ സ്വന്തമാക്കി.

കഴിഞ്ഞ 50 വര്‍ഷത്തെ മാരത്തോണ്‍ ചരിത്രത്തിലെ മൂന്നാമത്തെ മികച്ച സമയമാണ് ആന്‍ഡ്രിയോയുടേത്.
നിലവിലെ ജേതാവായ ബെന്‍സണ്‍ കിപ്‌റുട്ടോയെ നാലാം സ്ഥാനത്തേക്ക് പിന്തള്ളി ദക്ഷിണാഫ്രിക്കയിലെ ലെസോന്തോ സ്വദേശി കാമഹിലോ മെഫോലൊ മൂന്നാം സ്ഥനവും നേടി.

2:24:36 എന്ന സമയത്തില്‍ ഫിനിഷ് ലൈന്‍ തൊട്ട ഷീല ചെപ്കുറൈ ഇത് രണ്ടാം തവണയാണ് മാരത്തോണ്‍ ജേതാവാകുന്നത്. 2024-ല്‍ ഒന്നാം സ്ഥാനം നേടിയ ചെപ്കുറൈ കഴിഞ്ഞ വര്‍ഷം മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടിരുന്നു. ്അവസാന 150 മീറ്ററില്‍ സ്വന്തം നാട്ടുകാരിയും രണ്ടു തവണ ജേതാവുമായ ഹെലന്‍ ഒസിറിയെ പിന്തള്ളിയാണ് ഇത്തവണ ജേതാവായത്.
അവസാന നിമിഥഷങ്ങളിലെ ഉജ്വല കുതിപ്പില്‍ ഹെലന്‍ ഒബിറിയെ മറികടന്ന് അമേരിക്കയുടെ ജസീക്ക മക്ലൈന്‍ രണ്ടാം സ്ഥാനം നേടിയത് ഒന്നാം സ്ഥാനത്ത് എത്തിയ ചെപ്കുറൈയെക്കാള്‍ വെറും ആറ് സെക്കന്‍ഡുകളുടെ വ്യത്യാസത്തിലാണ്.

2018-നുശേഷം പോഡിയത്തിലെത്തുന്ന ആദ്യ അമേരിക്കന്‍ വനിതയാണ് മക്ലൈന്‍. ഏറ്റവും മികച്ച സമയം കണ്ട അമേരിക്കയില്‍നിന്നുള്ള സൗഹിര്‍ താല്‍ബി പുരുഷ വിഭാഗത്തില്‍ ആറാം സ്ഥാനം നേടി.
വീല്‍ചെയര്‍ വിഭാഗത്തില്‍ സ്വിറ്റ്‌സര്‍ലന്‍ഡുകാരനായ മാര്‍സെല്‍ ഹഗ് സെക്കന്‍ഡിന്റെ വ്യത്യാസത്തില്‍ അമേരിക്കയുടെ ഡാനിയേല്‍ റോമന്‍ചക്കിനെ പിന്തള്ളി എ്ട്ടാം തവണയും മാരത്തോണ്‍ ജേതാവായി (1:28: 14).

വീല്‍ ചെയര്‍ വനിതാ വിഭാഗത്തില്‍ സ്വിസ് സ്വദേശി കാതറിന്‍ ഡിബ്രൂണര്‍ (1:40:02) അമേരിക്കയുടെ ടട്യാന മാക്‌ഫെഡനെ പരാജയപ്പെടുത്തി ജേതാവായി. രണ്ട് തവണ ജേതാവായ സൂസന്നാ സ്‌കോറിക്കിന് മൂന്നാം സ്ഥാനംകൊണ്ട് തൃപ്തിപ്പെടേണ്ടിവന്നു.
150 രാജ്യങ്ങളില്‍ നിന്ന് ഏതാമ്ട് 50,000 ലധികം പേര്‍ പങ്കെടുത്തു. ഓട്ടക്കാര്‍ക്ക് അനുയോജ്യമായ കാലാവസ്ഥയായിരുന്നു ഇത്തവണ.
സ്റ്റാറ്റന്‍ ഐലന്റിലെ വെറിസോണാ ബ്രിഡ്ജില്‍ നിന്ന് ആരംഭിച്ച് ബ്രൂക്ക്‌ലിന്‍, ക്യൂന്‍സ്, ബ്രോങ്ക്‌സ് എന്നീ സിറ്റികള്‍ കടന്ന് മന്‍ഹാട്ടനിലെ സെന്റര്‍ പാര്‍ക്കിലാണ് സമാപിച്ചത്. അഞ്ച് ബോറോകളില്‍ക്കൂടി കടന്നുപോകുന്ന മാരത്തോണിന്റെ അമ്പതാം വാര്‍ഷികം കൂടിയായിരുന്നു ഇത്തവണത്തേത്.

26.2 മൈല്‍ ദൈര്‍ഘ്യമുള്ള മാരത്തോണില്‍ പങ്കെടുത്തവരെ പ്രോത്സാഹിപ്പിക്കാന്‍ പതിനായിരങ്ങള്‍ റോഡിനിരുവശങ്ങളിലും ഉണ്ടായിരുന്നു. ടെലിവിഷനിലടക്കം 2 മില്യന്‍ പേര്‍ മാരത്തോണ്‍ വീക്ഷിച്ചതായി കണക്കാക്കപ്പെടുന്നു.
ഒന്നാം സ്ഥാനം 100,000 ഡോളര്‍ വീതം സമ്മാനത്തുക ലഭിക്കും. ഓപ്പണ്‍ വിഭാഗത്തില്‍ ആകെ 534,000 ഡോളറും, അമേരിക്കന്‍ വിഭാഗത്തില്‍ 116,000 ഡോളറുമാണ് സമ്മാന തുക.
ന്യൂയോര്‍ക്ക് സിറ്റി പോലീസ് ഡിപ്പാര്‍ട്ട്‌മെന്റ് ശക്തമായ സുരക്ഷാ ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തിയിരുന്നു. ആദ്യ മാരത്തോണില്‍ 55 പേര്‍ മാത്രം ഫിനിഷ് ചെയ്തപ്പോള്‍ കഴിഞ്ഞവര്‍ഷം 59,219 പേര്‍ മാരത്തോണ്‍ പൂര്‍ത്തീകരിച്ചിരുന്നു.

പ്രധാന ഗ്ലോബല്‍ ഐടി ബിസിനസ് സംരംഭമായ ടാറ്റാ കണ്‍സള്‍ട്ടന്‍സ് സര്‍വീസ് (TCS) ആയിരുന്നു പ്രധാന സ്‌പോണ്‍സര്‍.
ആറ് പ്രധാനപ്പെട്ട മാരത്തോണുകളില്‍ ഈവര്‍ത്തെ അവസാന മാരത്തോണായിരുന്നു ന്യൂയോര്‍ക്ക് സിറ്റി മാരത്തോണ്‍.
- ഗീവര്‍ഗീസ് ചാക്കോ