
ഡാളസ് : ഇന്ത്യ അസോസിയേഷന്‍ ഓഫ് നോര്‍ത്ത് ടെക്‌സസ് (IANT), ഹ്യൂസ്റ്റണിലെ ഇന്ത്യന്‍ കോണ്‍സുലേറ്റുമായി സഹകരിച്ച് പെന്‍ഷന്‍കാര്‍ക്കായി ഒരു ദിവസത്തെ കോണ്‍സുലാര്‍ ക്യാമ്പ് സംഘടിപ്പിക്കുന്നു.
2026 നവംബര്‍ 14, ശനിയാഴ്ച രാവിലെ 10 മുതല്‍ വൈകുന്നേരം 5 വരെ 701 North Central Expy., Bldg # 5, Richardson, TX 75080 ക്യാമ്പ് സംഘടിപ്പിചിരിക്കുന്നത് : ഈ ക്യാമ്പ് പെന്‍ഷന്‍കാരുടെ ലൈഫ് സര്‍ട്ടിഫിക്കറ്റിന് (Life Certificate) മാത്രമുള്ളതാണ്.

പാസ്പോര്‍ട്ട്, വിസ, ഒസിഐ (OCI) തുടങ്ങിയ മറ്റ് സേവനങ്ങള്‍ ഇവിടെ ലഭ്യമാവില്ല. മുന്‍കൂട്ടി ബുക്ക് ചെയ്യുന്നവര്‍ക്കായി അപ്പോയിന്റ്‌മെന്റുകള്‍ ആരംഭിച്ചിട്ടുണ്ട്. കൂടുതല്‍ വിവരങ്ങള്‍ക്കും ബുക്കിംഗിനുമായി iant.org/v1/event.php?eid=86 എന്ന വെബ്സൈറ്റ് സന്ദര്‍ശിക്കുക.