
കോട്ടയം : മലങ്കരസഭാ ആസ്ഥാനമായ ദേവലോകം കാതോലിക്കേറ്റ് അരമനയില്‍ കബറടങ്ങിയിരിക്കുന്ന പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ മാത്യൂസ് പ്രഥമന്‍ കാതോലിക്കാ ബാവായുടെ 30 -ാം ഓര്‍മ്മപ്പെരുന്നാള്‍ നവംബര്‍ 1 മുതല്‍ 8 വരെ ആചരിക്കും. സഭാ ആസ്ഥാനത്ത് നടക്കുന്ന ശുശ്രൂഷകള്‍ക്ക് മലങ്കരസഭാധ്യക്ഷന്‍ പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ മാത്യൂസ് തൃതീയന്‍ കാതോലിക്കാ ബാവാ മുഖ്യകാര്‍മ്മികത്വം വഹിക്കും. സഭയുടെ മെത്രാപ്പോലീത്താമാര്‍ സഹകാര്‍മ്മികരാകും. ഞായര്‍ രാവിലെ ( നവംബര്‍ 1 ) 7.30ന് വിശുദ്ധ കുര്‍ബാന- ഫാ.അല്ക്‌സാണ്ടര്‍ പി.ഡാനിയേല്‍. തുടര്‍ന്ന് ഓര്‍മ്മപ്പെരുന്നാള്‍ കൊടിയേറ്റ്.
നവംബര്‍ 2 തിങ്കള്‍ രാവിലെ പരിശുദ്ധ പരുമല തിരുമേനിയുടെ ഓര്‍മ്മപ്പെരുന്നാള്‍ ആചരിക്കും. 7ന് വിശുദ്ധ കുര്‍ബാന ഫാ.പോള്‍ പി തോമസ്. നവംബര്‍ 3 ചൊവ്വ രാവിലെ 7 ന് വിശുദ്ധ കുര്‍ബാന ഫാ.?ഗീവര്‍?ഗീസ് റമ്പാന്‍ ( നിയുക്ത മെത്രാപ്പോലീത്താ ). നവംബര്‍ 4 ബുധന്‍ രാവിലെ 7ന് വിശുദ്ധ കുര്‍ബാന ഫാ.?ഗീവര്‍?ഗീസ് റമ്പാന്‍ ( നിയുക്ത മെത്രാപ്പോലീത്താ ), നവംബര്‍ 5 വ്യാഴം രാവിലെ 7ന് വിശുദ്ധ കുര്‍ബാന റവ.ഏബ്രഹാം ജോര്‍ജ് പാറമ്പുഴ കോര്‍എപ്പിസ്‌ക്കോപ്പാ. നവംബര്‍ 6 വെള്ളി രാവിലെ 7ന് വിശുദ്ധ കുര്‍ബാന ഫാ.വിജി കുര്യന്‍ തോമസ്.
നവംബര്‍ 7 വെള്ളി രാവിലെ 7ന് വിശുദ്ധ കുര്‍ബാന ഫാ.?ഗീവര്‍?ഗീസ് ജോണ്‍സണ്‍. വൈകീട്ട് 5.30ന് മാര്‍ ഏലിയാ കത്തീഡ്രല്‍, വള്ളിക്കാട്ട് ദയറാ, വടക്കന്‍മണ്ണൂര്‍ സെന്റ് തോമസ് പള്ളി എന്നിവടങ്ങളില്‍ നിന്നുള്ള തീര്‍ത്ഥാടക സംഘങ്ങളെയും, വിശ്വാസികളെയും ദേവലോകം അരമയില്‍ സ്വീകരിക്കും. 6മണിക്ക് സന്ധ്യാനമസ്‌ക്കാരത്തിന് പരിശുദ്ധ കാതോലിക്കാ ബാവാ മുഖ്യകാര്‍മ്മികത്വം വഹിക്കും. 7ന് അനുസ്മരണ പ്രസം?ഗം ഫാ.ഡോ.ബിജേഷ് ഫിലിപ്പ്. 7.30ന് പ്ര?ദക്ഷിണം, ശ്ലൈഹിക വാഴ്വ്, നേര്‍ച്ചഭക്ഷണം.
ഓര്‍മ്മപ്പെരുന്നാളിന്റെ പ്രധാനദിവസമായ നവംബര്‍ 8 ഞായര്‍ രാവിലെ 8ന് വിശുദ്ധ മൂന്നിന്‍മേല്‍ കുര്‍ബാന. പരിശുദ്ധ കാതോലിക്കാ ബാവാ മുഖ്യകാര്‍മ്മികത്വം വഹിക്കും. നിയുക്ത മെത്രാപ്പോലീത്താമാരായ ഫാ.തോമസ് പോള്‍ റമ്പാന്‍, ഫാ.എല്‍ദോ റമ്പാന്‍ എന്നിവര്‍ സഹകാര്‍മ്മികരാകും. തുടര്‍ന്ന് കബറിങ്കല്‍ ധൂപപ്രാര്‍ത്ഥന, ആശീര്‍വാ?ദം, നേര്‍ച്ചവിളമ്പ് എന്നിവയോടെ ഓര്‍മ്മപ്പെരുന്നാളിന് സമാപനമാകുമെന്ന് ദേവലോകം അരമന മാനേജര്‍ ഫാ.അല്ക്‌സാണ്ടര്‍ പി.ഡാനിയേല്‍ അറിയിച്ചു
ചിത്രം : 1975 മുതല്‍ 1991 വരെ മലങ്കരസഭയെ നയിച്ച പരിശുദ്ധ പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ മാത്യൂസ് പ്രഥമന്‍ കാതോലിക്കാ ബാവാ