Image

വഴിയെ ഇന്‍ഡീ ഫിലിം ഫെസ്റ്റിന്റെ മൂന്നാം സീസണിലെ വിജയികളെ പ്രഖ്യാപിച്ചു

Published on 31 October, 2026
വഴിയെ ഇന്‍ഡീ ഫിലിം ഫെസ്റ്റിന്റെ മൂന്നാം സീസണിലെ വിജയികളെ പ്രഖ്യാപിച്ചു

വഴിയെ ഇന്‍ഡീ ഫിലിം ഫെസ്റ്റിന്റെ മൂന്നാം സീസണിലെ വിജയികളെ പ്രഖ്യാപിച്ചു. സ്വതന്ത്ര സിനിമാ നിര്‍മ്മാണം, തിരക്കഥാരചന, സാഹിത്യം, കഥാരചന എന്നീ മേഖലകളിലെ മികവിനാണ് ഇത്തവണ പുരസ്‌കാരങ്ങള്‍ നല്‍കിയത്. അമേരിക്ക, യുണൈറ്റഡ് കിംഗ്ഡം, സ്‌പെയിന്‍ എന്നീ രാജ്യങ്ങളില്‍ നിന്നുള്ള പ്രതിഭകള്‍ 12 വിഭാഗങ്ങളിലായി പുരസ്‌കാരങ്ങള്‍ നേടി.

ടിമോത്തി മൈറിക് സംവിധാനം ചെയ്ത അമേരിക്കന്‍ ചിത്രം ഓഫ് ഹു വി വേര്‍ (Of Who We Were) മികച്ച ചിത്രമായി തിരഞ്ഞെടുക്കപ്പെട്ടു. മൈക്കല്‍ റിങ്ഡാളിന്റെ സ്പാനിഷ് ചിത്രം ദ ചോക്ലേറ്റ് (The Chocolate) മികച്ച മൊബൈല്‍ ഫോണ്‍ ചിത്രത്തിനുള്ള പുരസ്‌കാരം നേടി. മോളി വെര്‍ണന്‍ സംവിധാനം ചെയ്ത ഐ/ഒ (I/O) മികച്ച ട്രെയിലറിനുള്ള പുരസ്‌കാരവും സ്വന്തമാക്കി.

തിരക്കഥാ വിഭാഗങ്ങളില്‍, അമേരിക്കയില്‍ നിന്നുള്ള മൈക്കല്‍ വില്യംസിന്റെ ഹാര്‍ട്ട്സ്റ്റോണ്‍ (HEARTSTONE) മികച്ച ക്രൈം ത്രില്ലര്‍ തിരക്കഥയ്ക്കുള്ള പുരസ്‌കാരം നേടി. ഗിനി ഗ്രഹാം സ്‌കോട്ട് മൂന്ന് പുരസ്‌കാരങ്ങള്‍ സ്വന്തമാക്കി. ദ ഹീലര്‍ (The Healer) മികച്ച സോഷ്യല്‍ ത്രില്ലര്‍ തിരക്കഥയായും, ഓഫ് മൈസ് ആന്‍ഡ് ഹ്യൂമന്‍സ് (Of Mice and Humans) മികച്ച സയന്‍സ് ഫിക്ഷന്‍ തിരക്കഥയായും, സ്വീറ്റ് റിവഞ്ച് (Sweet Revenge) മികച്ച സോഷ്യല്‍ ഡ്രാമ തിരക്കഥയായും തിരഞ്ഞെടുക്കപ്പെട്ടു.

സാഹിത്യ വിഭാഗങ്ങളില്‍ ബ്രിട്ടീഷ് എഴുത്തുകാരനായ പോള്‍ ഹോഡ്ജ്‌സണ്‍ നാല് പുരസ്‌കാരങ്ങള്‍ നേടി ശ്രദ്ധേയനായി. ജോണ്‍സ് ജേര്‍ണി (John's Journey) മികച്ച നോവലായും, ബിനീത്ത് ദ ഗാലോഗേറ്റ് സ്‌കൈ (Beneath the Gallowgate Sky) മികച്ച ചരിത്ര പുസ്തകമായും, ഫോര്‍എവര്‍ ബോറോ (Forever Boro) മികച്ച കായിക ചരിത്ര പുസ്തകമായും, റൈക്കര്‍ പാര്‍ട്ട് വണ്‍ (Ryker Part One) മികച്ച ക്രൈം ഫിക്ഷന്‍ പുസ്തകമായും തിരഞ്ഞെടുക്കപ്പെട്ടു. സ്‌പെയിനില്‍ നിന്നുള്ള ജോസ് മിഗ്വല്‍ സോറിയാനോയുടെ നൂനുയാച്ചി (ÑUÑUYACHIY) മികച്ച ഒറിജിനല്‍ കഥയ്ക്കുള്ള പുരസ്‌കാരം നേടി.

ഐ എം ഡി ബി യോഗ്യത നേടിയ ഒരു അന്താരാഷ്ട്ര വാര്‍ഷിക ചലച്ചിത്രമേളയാണ് 'വഴിയെ ഇന്‍ഡീ ഫിലിം ഫെസ്റ്റ്'. കാസാബ്ലാങ്കാ ഫിലിം ഫാക്ടറിയുടെ ആദ്യ ഫീച്ചര്‍ ചിത്രമായ 'വഴിയെ'യുടെ വിജയത്തിന് പിന്നാലെ, ലോകമെമ്പാടുമുള്ള സ്വതന്ത്ര സിനിമകളെയും ചലച്ചിത്ര പ്രവര്‍ത്തകരെയും പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ മേള സ്ഥാപിച്ചത്. കാസാബ്ലാങ്കാ ഫിലിം ഫാക്ടറിയുടെ സി ഇ ഒയും ചലച്ചിത്ര സംവിധായകനുമായ നിര്‍മല്‍ ബേബി വര്‍ഗീസാണ് മേളയുടെ ഡയറക്ടര്‍.

കൂടുതല്‍ അവാര്‍ഡ് വിവരങ്ങള്‍ക്ക്: https://www.instagram.com/p/DfHsUtpExc7

കൂടുതല്‍ ഫെസ്റ്റിവല്‍ വിവരങ്ങള്‍ക്ക്: https://filmfreeway.com/VazhiyeIFF
 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക