
തിരുനക്കര തേവരുടെ തിരുമുന്നിലെ ബി.എസ്.എൻ.എൽ ഓഫീസ് പണ്ട് അറിയപ്പെട്ടിരുന്നത് ടെലഫോൺ എക്സചേഞ്ച് എന്നായിരുന്നു.
അടിയന്തിരാവസ്ഥ പിൻവലിച്ചതിന് ശേഷമുള്ള ഒരു വൈകിട്ടാണ് .എക്സചേ ഞ്ചിന് മുമ്പിൽ ഒരു പച്ച ടെമ്പോ വാൻ എത്തിച്ചേർന്നു.വാഹനത്തിന് മുകളിൽ എഴുതി വെച്ച ബോർഡിൽ മഞ്ചേശ്വരം മുതൽ തിരുവനന്തപുരം വരെ ഉള്ള വാഹന ജാഥ....
വാഹനത്തിന് അരികിൽ ഒരു ചെറിയ പീഠമാണോ ,സ്ററുൾ ആണോ എന്ന് ഓർമിയില്ല....
അതിന് മുകളിൽ കയറിയ പ്രാസംഗികൻ.. തന്റെ മന്ത്രസ്ഥായിയിലുള്ള പ്രസംഗം ആരംഭിച്ചു.. വെള്ളമുണ്ടും, വെള്ള ഷർട്ടും അണിഞ്ഞ സുമുഖനായ ചെറുപ്പക്കാരൻ.. തുടക്കത്തിൽ കേൾവിക്കാർ കുറവ്.. പക്ഷേ പ്രസംഗം ഉച്ചസ്ഥായിയിലേയ്ക്ക് നീങ്ങി ..
ഒരു മകനെ തേടിയുള്ള.. പിതാവിന്റെ തിരച്ചിലാണ്.. വാക്കുകളിലൂടെ പ്രാ സിംഗകൻ വരച്ച് കാട്ടിയത്..
എഞ്ചിനീയറിഗ് കോളേജിൽ പഠിക്കാൻ വിട്ട പൊന്നോമന മകനെ പോലീസ് അ റസ്റ്റ് ചെയ്തു കൊണ്ടുപോയ കഥ... മുട്ടാവുന്ന ഓരോ വാതിലിലും തന്റെ മകനെ തിരിച്ച് കിട്ടാൻ വേണ്ടി അദ്ദേഹംമുട്ടിയ ചരിത്രം...
കേരളം ഭരിച്ചിരുന്ന പോലീസ് മന്ത്രിയെ കണ്ട് തന്റെ മകനെ തിരിച്ച് തരാൻ കരഞ്ഞ് അപേക്ഷിച്ച ചിത്രം...
സ്വന്തം മകളായ ചാന്ദ്നിയുടെ വിവാഹ ദിനത്തിൽ വരനെ കാൽ കഴുകിച്ച് വിവാഹ പന്തലിൽ ആനയിക്കേണ്ട രാജൻ എന്ന കുഞ്ഞാങളയുടെ ജീവിതം കക്കയം ക്യാമ്പിലെ ഇടിമുറിയിൽ ഒടുങ്ങിയിട്ട്.. മകനെ കാണാതെ ചിത്തഭ്രമം ബാധിച്ച രാജന്റെ അമ്മയുടെ പുലമ്പൽ...
കണ്ണീരിന്റെ ഈ ചിത്രങൾ കേരളത്തെ അറിയിക്കാൻ നടത്തിയ ജാഥയുടെ മുഖ്യ പ്രാസംഗികനെ ആയിരുന്നു അന്ന് തിരുനക്കര കേട്ടത്..
ശ്വാസം അടക്കി പിടിച്ചാണ് കോളേജ് വിദ്യാർത്ഥികളായ ഞങ്ങൾ ആ വാക്കുകൾ കേട്ടത്..
തേങ്ങലടുക്കുന്ന വീട്ടമ്മമാരെ കേൾവിക്കാരായി കണ്ടു..
പഴയ പോലീസ് സ്റ്റേഷൻ മുതൽ, അമ്പല മൈതാനത്തിന്റെ കവാടം വരെ റോഡ് തിങ്ങി നിന്ന് ആളുകൾ കേട്ടത് വൈക്കം വിശ്വന്റെ വാക്കുകളായിരുന്നു..
ഭരണകൂട ഭീകരതയെ പറ്റി, പോലീസ് തേർവാഴ്ച്ചയെ പറ്റി അദ്ദേഹം വിവരിക്കുമ്പോൾ കേൾവിക്കാരിൽ രോഷം അണപൊട്ടി ഒഴുകുന്നതു കൈയ്യടികളായ്, സിന്ദാബാദ് വിളികളായി മാറിയത് കണ്ടു..
കേൾവിക്കാർ തന്റെ വാക്കുകൾക്ക് കാതോർക്കമ്പോൾ, ഒട്ടും ആവേശം കൊള്ളാതെ, വലതെ കൈ പതുക്കെ,വായുവിൽ ചെറുതായി വീശുന്ന പ്രാസംഗികൻ ...
ഇപ്പോഴത്തെ പ്രാസംഗികരെ പോലെ അട്ടഹസിച്ചിരുന്നില്ല...
പക്ഷേ മുർച്ചയേറിയ വാക്കുകൾ അർജ്ജുനന്റെ അമ്പുകൾ പോലെ
എടുക്കമ്പോൾ ഒന്നും, തൊടുക്കമ്പോൾ പത്തും, കൊള്ളുമ്പോൾ ഒരു കോടിയും...
മലയാളി മനസ്സാക്ഷിയുടെ മനസ്സിലേക്ക് വിശ്വൻ തൊടുത്ത വാക്കുകൾ.. CPM ന്റെ വിദ്യാർത്ഥി.യുവജനപ്രസ്ഥാനങളിയേക്ക് പതിനായിരങളെ എത്തിച്ചു..
ഒരു കമ്യൂണിസ്റ്റ് ആവുക.... വൈക്കം വിശ്വനെ പോലെ മനുഷ്യന്റ വേദനകൾ മറ്റുള്ളവരിലേക്ക് എത്തിക്കാൻ കഴിയുക എന്നത് അക്കാലത്തെ മുഴവൻ ചെറുപ്പക്കാരുടെയും സപ്നമായിരുന്നു.
പ്രസംഗശൈലിയിൽ അദ്ദേഹത്തെ അനുകരിച്ച പലരും .. MLA മാരും MP മാരുമായി , മന്ത്രിമാരായി...

എന്നാലും ഇടുങ്ങിയ ആ വാഹനത്തിൽ മഞ്ചേശ്വരം മുതൽ തിരുവനന്തപുരം വരെ സഞ്ചരിച്ച്, വാക്കുകളാൽ ഇടിമുഴക്കം തീർത്ത വൈക്കം വിശ്വൻ എന്ന വിഗ്രഹത്തിന് ഇപ്പോഴും ഉള്ളിൽ പവൻ മാറ്റാണ്...
വിശ്വൻ ചേട്ടനെ ഞാൻ ആദ്യം കണ്ടതും അന്നായിരുന്നു.
തുടർന്ന് ആണ് കൂടുതൽ അറിയാൻ ശ്രമിച്ചത്.
വൈക്കത്തിന് പോകുന്ന ബസ്സിൽ മൂന്ന് യാത്രക്കാരെ ആക്രമിച്ച സംഭവം പറഞ്ഞത്
V. K. ഗോപിനാഥൻ എന്ന ഗോപിചേട്ടനായിരുന്നു. പിന്നീട് കോട്ടയം ജില്ലാ പഞ്ചായത്ത് പ്രസിഡൻറായ ഗോപി ചേട്ടൻ.
C .P .M.പ്രവർത്തകരായ 3 പേരേ ബസ്സിൽ നിന്ന് വലിച്ചിറക്കി .ഗോപി ചേട്ടന്റെ പിന്നിലാണ് കഠാര ആഞ്ഞിറങിയത്.അദ്ദേഹത്തെ രക്ഷിക്കാൻ ശ്രമിച്ച വിശ്വൻ ഭീകര മർദ്ദനം ഏറ്റുവാങി. ചോരയിൽ കുളിച്ച് കിടന്ന ഗോപിനാഥന്റെ അരികിൽ ബോധരഹിതനായി വീണ വിശ്വന്റെ നെഞ്ചിൽ കല്ല് എടുത്തു വെച്ചിട്ടാണ് ആക്രമികൾ പോയത്.
പ്രസ്ഥാനത്തോട് ഉള്ള കുറ് തന്നെയാണ് വിദ്യാഭ്യാസം പല കോളേജുകളിൽ വിശ്വന്
നടത്തേണ്ടി വന്നത്.
KSF എന്ന വിദ്യാർത്ഥി പ്രസ്ഥാനത്തിന്റെ കൊടി പേറിയത് കൊണ്ട് കോളേജകൾ വിശ്വന് വിലക്ക് കൽപ്പിച്ചു.
തലയോലപ്പറമ്പിൽ വീടുള്ള വിശ്വന്റ പ്രീഡിഗ്രീ വിദ്യാഭ്യസം മൂവാറ്റുപുഴ നിർമ്മല കോളേജിൽ. തുടർന്ന് B.S.C.ക്ക് ചിറ്റൂർ കോളേജിൽ. പക്ഷേ B.A. മലയാളത്തിന് എറണാകുളം മഹാരാജാസിൽ പ്രവേശനം ലഭിച്ചതോടെ ചിറ്റൂരെ പഠിത്തം ഒരു വർഷം കഴിഞ്ഞ് ഉപേക്ഷിച്ചു.
കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിനും, ട്രേഡ് യൂണിയനും വളക്കുറുളള മഹാരാജാസിന്റെ മണ്ണിൽ, വൈക്കം മഹമ്മദ് ബഷീറിന്റെ നാട്ടിൽ നിന്ന് എത്തിയ വിശ്വനാഥൻ പതുക്കെ വൈക്കം വിശ്വനായി മാറി. തുടർന്ന് M.A .ക്ക് ചങ്ങനാശ്ശേരി N.S.S. കോളേജിൽ .പക്ഷേ സംഘടനാ പ്രവർത്തനത്തിന് സ്ഥാനമില്ലാതിരുന്ന കോളേജിൽ നിന്ന് പുറത്താക്കപ്പെട്ടു.
തുടർന്ന് തിരുവനന്തപുരത്ത് യൂണിവേഴ്സിറ്റി കോളേജിൽ MA പഠനം.
ഇടത്തരത്തിന് താഴെ ഉള്ള കുടുംബത്തിൽ പിറന്ന ഒരാൾക്ക് താങ്ങാവുന്നതിലും കുടുതൽ അനുഭവിച്ച് കഴിഞ്ഞു ഇതിനകം.
D.Y.F.l.യുടെ പ്രാഗ് രുപമായിരുന്ന K.S.Y.F. ന്റെ സ്ഥാപക നേതാവായതും ഇക്കാലങ്ങളിൽ തന്നെ.
അതിനു ശേഷംപൂർത്തിയാക്കാൻ കഴിയാത്ത നിയമ പOനത്തിന് ഏറണാകുളം ലോ കോളേജിൽ ചേർന്നു.
ഈ കാലഘട്ടങ്ങളിൽ പ്രസ്ഥാനത്തിൽ എത്തിയ പ്രിയ സ്നേഹിതൻ പിണറായി വിജയനോട് ഒപ്പം K.S.Y.F .സംസ്ഥാന സെക്രട്ടറിയും, പ്രസിഡന്റുമായി പ്രവർത്തിച്ചു.
അക്കാലത്തെ ഏറ്റവും രസകരമായ സംഭവം ഏറണാകുളം ജില്ലാ കമ്മറ്റി അംഗമായിരുന്ന P. K. ഗോപാലൻ നായരുടെ മകൾ ഗീത ഓർത്തെടുക്കുന്നു.
ഡിസ്ട്രിക്കറ്റ് ഇൻഫർമേഷൻ ഓഫീസറുടെ ഒഴിവിൽ നടന്ന പരീക്ഷയിൽ വിജയിച്ച വിശ്വൻ അഭിമുഖ പരീക്ഷക്ക് പോകുന്നു എന്ന് പാർട്ടി അറിഞ്ഞു.
-"പാവങ്ങളുടെ പടത്തലവൻ-" എന്ന് അറിയപ്പെട്ട സഖാവ് ഏ .കെ..ജി. വിശ്വനെ ചേർത്ത് പിടിച്ച് സ്നേഹത്തിന്റെ ഭാഷയിൽ ഭീഷണി ഉയർത്തി... എന്താ ഗവർമെന്റ് ജോലിക്ക് പോകണോ...?. തന്നെ പോലെ ഉള്ളവരാണ് പ്രസ്ഥാനത്തെ നയിക്കേണ്ടത്... A. K. G യുടെ കരുതലും വാത്സല്യവും സർക്കാർ ജോലി ഉപേക്ഷിക്കാൻ വിശ്വന് ധൈര്യം നൽകി.
ഇല്ലെങ്കിൽ ഇൻഫർമേഷൻ വകുപ്പ് ഡയറക്ടറായി, വിശ്വൻ തന്റെ കൈ മുദ്ര പതിപ്പിച്ചേനേ.ഗോപാലൻ നായരുടെ മകൾ ഗീത പിന്നെ വിശ്വന്റ ജീവിത സഖിയായി.

കോട്ടയം ബിസിഎം കോളേജിൽ അദ്ധ്യാപികയായിരുന്ന അവർ ജോലിയിൽ നിന്ന് വിരമിച്ചതിന് ശേഷം ഏറ്റെടുത്ത പ്രവർത്തനങൾ ഏറെയാണ്.
സി.പി.എം.കോട്ടയം ജില്ലാ കമ്മിറ്റി അംഗമായതോടെ വൈക്കം വിശ്വൻ കോട്ടയത്തേക്ക് പറിച്ച് നടപ്പെട്ടു.ഇതിനിടെ ഏറ്റുമാനുരിനെ പ്രതിനിധികരിച്ച് കേരള നിയമസഭയിലെത്തി.
തുടർന്ന് CPM കോട്ടയം ജില്ലാ സെക്രട്ടറിയായി.
സി.പി.എം പ്രസ്ഥാനത്തിന്റെ കോട്ടയം ജില്ലാചരിത്രത്തിലെ ഏറ്റവും മികച്ച കാലഘട്ടം വിശ്വൻ സെക്രട്ടറിയായ കാലഘട്ടമായിരുന്നു.
പാർട്ടിക്ക് മികച്ച ജില്ലാ കമ്മിറ്റി മന്ദിരം, ദേശാഭിമാനിയുടെ കോട്ടയം ഏഡീഷനും,സ്വന്തം കെട്ടിടവും ഉണ്ടായത് വിശ്വൻ ജില്ലാ സെക്രട്ടറിയായിരുന്ന കാലഘട്ടത്തിലാണ്.
അക്ഷര നഗരിയിൽ നിന്ന് ദേശാഭിമിനിക്ക് ഒരു എഡീഷൻ തുടങ്ങുന്നത് അന്ന് പാർടിയുടെ ഏറ്റവും വലിയ സ്വപ്നമായിരുന്നു.
കോട്ടയം ജില്ലയിൽ നിന്ന് ഒരിക്കൽ പോലും വിഷമദ്യത്തെ കുറിച്ചോ. വ്യാജമദ്യത്തെ കുറിച്ചോ ഒരു വാർത്തയും ഉണ്ടായിട്ടില്ല. ജില്ലാ സെക്രട്ടറിയായിരുന്ന വൈക്കം വിശ്വന്റ ഉറച്ച നിലപാടായിരുന്ന വ്യാജമദ്യലോബി കോട്ടയം ജില്ലയിൽ വളരാതെ ഇരുന്നത്.
അതു കൊണ്ട് തന്നെ ഇത്തരം കൂട്ടുകെട്ടുകൾക്ക് ,സംഘം ചേരലുകൾക്ക് മൗന അനുവാദം നൽകാതിരുന്ന വിശ്വൻ പലർക്കും അനഭിമതനായി.
ചില രാഷ്ട്രീയക്കാരെ പോലെ ഓടി വന്ന് കെട്ടിപ്പിടിക്കാത്ത, തോളിൽ കൈയിട്ട് ചേർത്ത് പിടിച്ച് ഷർട്ടിന്റെ ബട്ടൺ ഇടാത്ത,
ചിരിക്കാത്ത വിശ്വൻ ചേട്ടൻ കാപട്യത്തിന്റെ മുഖമൂടി അണിയാത്ത രാഷ്ട്രീയക്കാരനാണ്.
അത് കൊണ്ട് തന്നെ ഏറെ തെറ്റിദ്ധരിക്കപ്പെട്ട വ്യക്തിത്വമായിരുന്നു വിശ്വന്റെത് എന്ന് തോന്നുന്നു.
2000 ത്തിന്റെ തുടക്കത്തിലാണ് വിശ്വൻ ചേട്ടനെ കാണാൻ കുടയം പടിയിലെ വീട്ടിൽ ഒരു പ്രഭാതത്തിൽഎത്തിയത്.സിറ്റ് ഔട്ടിൽ നിന്ന് വാതിലിൽ മുട്ടിയപ്പോൾ അദ്ദേഹം തന്നെയാണ് വാതിൽ തുറന്നത്. തിരിച്ച് അകത്തേക്ക് പോയി താക്കോലുമായി വന്ന് സിറ്റ്ഔട്ടിന്റെ പടിഞ്ഞാറെ വശത്തെ മുറി തുറന്ന് അകത്ത് കസേരയിൽ ഇരുന്നു.പുറത്ത് നിന്ന ഞങളെ വിളിച്ചില്ല, കണ്ട മട്ടു കാട്ടിയില്ല.
ആകെ വല്ലാതായി
അപ്പോഴാണ് സിറ്റ് ഔട്ടിൽ നിന്ന ഞങളെ വിശ്വൻ ചേട്ടന്റെ ശബ്ദം ഉണർത്തിയത് ..
നിങ്ങൾ എന്താ പുറത്ത് നിൽക്കുന്നത് അകത്തേക്ക് കയറി വാ...
ഞങ്ങളെ കയറ്റി ഇരുത്താനാണ് താക്കോൽ എടുത്ത് മുറി തുറന്ന് അദ്ദേഹം കാത്തിരുന്നത് എന്ന് അപ്പോഴാണ് എന്നോട് ഒപ്പം ഉള്ള കൂട്ടുകാരന് മനസ്സിലായത്.
നാട്യങളില്ലാത്ത രാഷ്ട്രീയക്കാരൻ. പക്ഷേ കൂട്ടുകാരന്റെ പ്രശനത്തിന് പരിഹാരം തീർത്തു.
മള്ളിയൂർ ക്ഷേത്രത്തിലേക്ക് ഉള്ള സൂചനാ ബോർഡുകൾ കോട്ടയം ജില്ലയിൽ നിന്ന് സാമൂഹ്യ വിരുദ്ധർ നശിപ്പിച്ചപ്പോൾ, അവരെ പിടി കൂടാൻ നിരന്തരം ഇടപെട്ടത് വൈക്കം വിശ്വൻ എന്ന C.P.M .ജില്ലാ സെക്രട്ടറിയായിരുന്നു എന്ന് മള്ളിയൂർ തിരുമേനി പലപ്പോഴും ഓർക്കുമായിരുന്നു.
കോട്ടയം തിരുനക്കര മൈതാനത്ത് നടന്ന ഒരു യോഗം ഓർമ്മ വരുന്നു. അടിയന്തിരാവസ്ഥയിലെ, പോലീസ് ഭീകരതയെ കുറിച്ച്.. മക്കളെ, കുടുംബാഗങ്ങളെ, നഷ്ടപ്പെട്ട വരെ കുറിച്ച് ഉള്ള വൈക്കം വിശ്വന്റ പ്രസംഗം കേട്ടിരുന്നവർ മുഴുവൻ അടുത്ത പ്രാസംഗികന് കാതോർത്തു.
വിറക്കുന്ന ചുവടുവെച്ച് മൈക്കിന് അടുത്ത് എത്തിയ ആ വൃദ്ധൻ ഇത്രമാത്രം പറഞ്ഞു..
-" മകൻ രാജനെ നഷ്ടപ്പെട്ട ഒരു പിതാവിന്റെ വേദനയെ കുറിച്ച് എന്റെ കുടുംബം കുടിച്ച കണ്ണീരിനെ കുറിച്ച് എന്റെ ശിഷ്യൻ വിശ്വനാഥൻ പറഞ്ഞതിൽ കുടുതൽ ഒന്നും പറയാൻ എനിക്ക് കഴിവില്ല.-"
പ്രൊഫ ഈച്ചര വാര്യർ എന്ന മുൻ മഹാരാജാസ് കോളേജ് അദ്ധ്യാപകനായിരുന്നു അദ്ദേഹം.
തന്റെ ഉറച്ച നിലപാടുകൾ വേദികളിൽ തുറന്നു പറഞ്ഞ വൈക്കം വിശ്വനെ തേടി പദവികൾ എത്തിയില്ല എന്ന് പറയുന്നതിനോട് എനിക്ക് യോജിപ്പില്ല. സഖാവ് V.S .ന് ശേഷം ഏറ്റവും കുടുതൽ കാലം ഇടതു പക്ഷ ജനാധിപത്യ മുന്നണി കൺവീനറായിരുന്നവിശ്വന്റെ പിഴക്കാത്ത വാക്കുകൾ വീണ്ടുംL.D.F. നെ ഭരണത്തിൽ എത്തിച്ചു.
വാഗ്ദേവതയുടെ അനുഗ്രഹം പേറുന്ന വൈക്കം വിശ്വൻ എൺപതിന്റെ നിറവിലാണ്. I939 ഒക്റ്റോബർ28 ന് തലയോല പറമ്പിൽ ജനിച്ച
വാക്ക് പിഴക്കാത്ത മുൻ L.D.F. കൺവീനർക്ക് ജന്മ ദിന ആശംസകൾ ..