Image

ഇന്ത്യന്‍ എന്‍ജിനീയേഴ്‌സ് അസോസിയേഷന്റെ ആനുവല്‍ ഗാലയും സ്‌കോളര്‍ഷിപ്പ് വിതരണവും നവംബര്‍ 21-ന്

Published on 28 October, 2026
ഇന്ത്യന്‍ എന്‍ജിനീയേഴ്‌സ് അസോസിയേഷന്റെ ആനുവല്‍ ഗാലയും സ്‌കോളര്‍ഷിപ്പ് വിതരണവും നവംബര്‍ 21-ന്

ഷിക്കാഗോ: ഇന്ത്യന്‍ എന്‍ജിനിയേഴ്‌സ് അസോസിയേഷന്റെ അനുവല്‍ ഗാലയും സ്‌കോളര്‍ഷിപ്പ് വിതരണവും നവംബര്‍ 21-ന് ഓക് ബ്രൂക്ക് മാരിയറ്റിന്റെ ഗ്രാന്‍ഡ് ബാള്‍ റൂമില്‍ വെച്ച് നടത്തും.

സമ്മേളനത്തിലേക്ക് എല്ലാവരേയും സ്വാഗതം ചെയ്യുന്നതായി പ്രസിഡന്റ് ഗ്ലാഡ്‌സണ്‍ വര്‍ഗീസും, ആനുവല്‍ ഗാല ചെയര്‍മാന്‍ ഗുല്‍സാര്‍ സിംഗും അറിയിച്ചു. സമ്മേളനത്തില്‍ ഇല്ലിനോയ്‌സ് ഗവര്‍ണ്ണര്‍ ജെ.ബി പ്രിറ്റ്‌സകര്‍, കൗണ്‍സില്‍ ജനറല്‍ ഓഫ് ഇന്ത്യ ഡോ. ആനന്ദ് പ്രകാശ്, യുഎസ്. കോണ്‍ഗ്രസ് വുമണ്‍ സ്ഥാനാര്‍ത്ഥി Hon. മെലിസ്സാ ബീന്‍, ഇവാന്‍സ്റ്റന്‍ മേയറും യു.എസ് കോണ്‍ഗ്രസ്മാന്‍ സ്ഥാനാര്‍ത്ഥിയുമായ Hon ഡാനിയേല്‍ മിസ് എന്നിവരെ ക്ഷണിച്ചിട്ടുണ്ട്.

എ.ഐയില്‍ വന്നുകൊണ്ടിരിക്കുന്ന മാറ്റങ്ങളെക്കുറിച്ചുള്ള ചര്‍ച്ചകള്‍ SDI Presense CEO ഹര്‍ദ്ദിക്ക് ഭട്ട് നയിക്കും. വിവിധതരം ഡാന്‍സുകള്‍, ബോളിവുഡ് ഗായകരായ ഭാവന ചൗധരിയും, നിമേഷ് നഗറും നയിക്കുന്ന ഗാനമേളയും അരങ്ങേറും. അതിനുശേഷം ഡിന്നറും ഉണ്ടായിരിക്കും. ടിക്കറ്റുകള്‍ www.aaeiousa.org-ല്‍ നിന്ന് ലഭിക്കുന്നതാണ്.

സ്‌കോളര്‍ഷിപ്പിന് അപേക്ഷിക്കാന്‍ ആഗ്രഹിക്കുന്നവര്‍ www.aaeiousa.org-ല്‍ നിന്ന് അപേക്ഷ ഡൗണ്‍ലോഡ് ചെയ്ത് എടുക്കാവുന്നതാണ്.  ഹൈസ്‌കൂള്‍ സീനിയര്‍ സ്റ്റുഡന്റ്‌സ്, എന്‍ജിനീയറിംഗ് മേജര്‍ എടുക്കുന്നവര്‍ക്കും, എന്‍ജിനീയറിംഗില്‍ ആദ്യവര്‍ഷം പഠിക്കുന്നവര്‍ക്കും അപേക്ഷിക്കാവുന്നതാണ്. രക്ഷകര്‍ത്താക്കള്‍ക്ക് ഒരു വര്‍ഷം 100,000 ഡോളറില്‍ കുറവ് വരുമാനം ആയിരിക്കണം. സമര്‍ത്ഥരായ കുട്ടികള്‍ തങ്ങളുടെ G payയും വരുമാന സര്‍ട്ടിഫിക്കറ്റും സമര്‍പ്പിക്കണം. അപേക്ഷകള്‍ aaeiousa@gmail.com-ല്‍ അയയ്ക്കാവുന്നതാണ്. 
 

ഇന്ത്യന്‍ എന്‍ജിനീയേഴ്‌സ് അസോസിയേഷന്റെ ആനുവല്‍ ഗാലയും സ്‌കോളര്‍ഷിപ്പ് വിതരണവും നവംബര്‍ 21-ന്
ഇന്ത്യന്‍ എന്‍ജിനീയേഴ്‌സ് അസോസിയേഷന്റെ ആനുവല്‍ ഗാലയും സ്‌കോളര്‍ഷിപ്പ് വിതരണവും നവംബര്‍ 21-ന്
ഇന്ത്യന്‍ എന്‍ജിനീയേഴ്‌സ് അസോസിയേഷന്റെ ആനുവല്‍ ഗാലയും സ്‌കോളര്‍ഷിപ്പ് വിതരണവും നവംബര്‍ 21-ന്
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക