
ഒർലാണ്ടോ: ഒർലാണ്ടോയിൽ അന്തരിച്ച ജോജി ജോസഫ് മേക്കാട്ടേലിന്റെ (45) സംസ്കാരം ഒക്ടോബർ 29 വ്യാഴാഴ്ച കിടങ്ങൂർ സെന്റ് മേരീസ് ക്നാനായ കത്തോലിക്കാ ഫൊറോന പള്ളിയിൽ നടത്തും. അന്ന് രാവിലെ 9 മണിയ്ക്ക് ഭൗതികശരീരം സ്വഭവനത്തിൽ എത്തിക്കും. 11 മണിക്ക് കിടങ്ങൂർ സെന്റ് മേരീസ് ചർച് പാരീഷ് ഹാളിൽ പൊതുദർശനം. സംസ്കാരശുശ്രൂഷകൾ 3.30 ന് ആരംഭിക്കും
യു.എസ്. പോസ്റ്റൽ സർവീസിൽ (USPS) ജീവനക്കാരനായിരുന്നു. ഭാര്യ : ശ്രുതി. മക്കൾ : ജെസ്റ്റിൻ, ജെറോൺ, ജോഷ്വ
ഒർലാൻഡോയിലും അമേരിക്കയുടെയും കാനഡയുടെയും വിവിധ ഭാഗങ്ങളിലുമുള്ള ബന്ധുക്കളും സുഹൃത്തുക്കളും യു.എസ്. പോസ്റ്റൽ സർവീസ് ജീവനക്കാരും ഒത്തുചേർന്ന് ജോജിക്ക് അന്തിമോപചാരം അർപ്പിച്ചു.
ഒക്ടോബർ 24 ശനിയാഴ്ച, പരേതന്റെ ഇടവകയായ സെന്റ് സ്റ്റീഫൻസ് ക്നാനായ കത്തോലിക്കാ ദേവാലയത്തിൽ ഭൗതികശരീരം എത്തിച്ച് പ്രാർത്ഥനാശുശ്രൂഷകൾ നടത്തി. തുടർന്ന് നിരവധി വാഹനങ്ങളുടെ അകമ്പടിയോടെ ഭൗതികശരീരം സാൻഫോർഡിലെ സെന്റ് മേരീസ് സീറോ മലബാർ കത്തോലിക്കാ പള്ളിയിൽ എത്തിക്കുകയും അവിടെവച്ചു വേക് സർവീസ് നടത്തപ്പെടുകയും ചെയ്തു.. നൂറുകണക്കിന് ബന്ധുക്കളും സുഹൃത്തുക്കളുമാണ് പ്രിയപ്പെട്ട ജോജിക്ക് അന്ത്യോപചാരമർപ്പിക്കാനായി എത്തിച്ചേർന്നത്.
സെന്റ് സ്റ്റീഫൻസ് ക്നാനായ കത്തോലിക്കാ ഇടവക വികാരി ഫാ. ലിജോ കൊച്ചുപറമ്പിലിന്റെ നേതൃത്വത്തിൽ നടന്ന പ്രാർത്ഥനാശുശ്രൂഷകളിൽ ഏഴോളം വൈദികർ പങ്കെടുത്തു.
ജോജിയുടെ ഭൗതികശരീരം തിങ്കളാഴ്ച വിമാനത്തിൽ നാട്ടിലേക്ക് കൊണ്ടുപോയി. ബുധനാഴ്ച കൊച്ചി വിമാനത്താവളത്തിൽ എത്തിച്ചേരുന്ന ഭൗതികശരീരം നോർക്കയുടെ നേതൃത്വത്തിൽ സ്വീകരിച്ച് ആംബുലൻസിൽ ജന്മനാടായ കിടങ്ങൂരിലേക്ക് കൊണ്ടുപോകുന്നതാണ്.
ജോജിയുടെ ആകസ്മിക നിര്യാണത്തിലുള്ള ദുഃഖത്തിൽ ബന്ധുമിത്രാദികളോടൊപ്പം ഒർലാൻഡോയിലെ സെന്റ് സ്റ്റീഫൻസ് ക്നാനായ കത്തോലിക്കാ ഇടവകാംഗങ്ങളും മറ്റു ഇടവകകളിലെ വിശ്വാസികളും വിവിധ മലയാളി കൂട്ടായ്മകളും ഒന്നടങ്കം പങ്കുചേർന്നു.
വാർത്ത : ജിജോ ചിറയിൽ
പി ആർ ഒ (സെന്റ് സ്റ്റീഫൻസ് ക്നാനായ കത്തോലിക്ക ചർച്, ഒർലാണ്ടോ)