
ന്യൂയോര്‍ക്ക്: എറണാകുളം മുന്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റും എറണാകുളം ഡി.സി.സി. ജനറല്‍ സെക്രട്ടറിയുമായ ഉല്ലാസ് തോമസിന് ഇന്ത്യന്‍ ഓവര്‍സീസ് കോണ്‍ഗ്രസ് - ന്യൂയോര്‍ക്കിന്റെ നേതൃത്വത്തില്‍ ഹൃദ്യമായ സ്വീകരണം നല്‍കുന്നു.
പ്രവാസി മലയാളികളുടെ സ്‌നേഹവും സൗഹൃദവും ഐക്യവും പങ്കുവയ്ക്കുന്ന ഈ സ്വീകരണച്ചടങ്ങിലേക്ക് ഏവരെയും ഹൃദയപൂര്‍വം സ്വാഗതം ചെയ്യുന്നതായി ന്യൂയോര്‍ക്ക് പ്രസിഡന്റ് നോഹാ ജോര്‍ജ്, ചെയര്‍മാന്‍ പോള്‍ കറുകപ്പള്ളി, സെക്രട്ടറി ജോജി കാവനാല്‍ വുമണ്‍സ് ഫോറം ചെയര്‍ ലീലാ മാരേറ്റ് എന്നിവര്‍ അറിയിച്ചു.
തീയതി: ഒക്ടോബര്‍ 31, 2026 (ശനിയാഴ്ച)
സമയം: വൈകിട്ട് 5 മണി
വേദി: 331 N Route 9 W, Congers, NY 10920
കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെടുക: നോഹാ ജോര്‍ജ്: 845-293-9466, പോള്‍ കറുകപ്പള്ളി: 845-553-5671, ജോജി കാവനാല്‍: 914-409-5385,ലീലാ മാരേറ്റ്: 646-539-8443