
നടനും ഹ്രസ്വ ചിത്രങ്ങളുടെ സംവിധായകനുമായ ഗഫൂർ പൊക്കുന്ന് കഥ എഴുതി സംവിധാനം ചെയ്യുന്ന ഹ്രസ്വ ചിത്രമാണ് കദന കണ്ണീർ. കുടുംബ ബന്ധങ്ങളുടെ പശ്ചാത്തലത്തിൽ ഇന്നിന്റെ കഥ പറയുന്ന ചിത്രം ഏറെ ശ്രദ്ധിക്കപ്പെടുമെന്ന് അണിയറ പ്രവർത്തകർ പറയുന്നു.
നിരവധി പുരസ്കാരങ്ങൾ കരസ്ഥമാക്കിയ ചുടുകണ്ണീരാൽ, കാട്ടു പൈലി എന്നീ ഹ്രസ്വ ചിത്രങ്ങൾക്കു ശേഷം ഗഫൂർ പൊക്കുന്ന് സംവിധാനം ചെയ്യുന്ന കദന കണ്ണീർ ഏറനാട് സിനിമാസിന്റെ ബാനറിൽ ഖാദർ തിരൂരാണ് നിർമിക്കുന്നത്.

വാവ കൂട്ടായി , ഖാദർ തിരൂർ, ആഷിക്ക് ബേപ്പൂർ , ബാബു കുതിരവട്ടം , ജലീൽ , പ്രനീദ്, ബഷീർ പി.പി, എം.കെ മുനീർ ഓമാനൂർ , ഷാജു, ലത്തീഫ് ഒ. എം. ആർ, ഷാജി പലോളി, റോഷൻ , ആഷിഖ് കൂട്ടായി , വി.കെ ഷജി സുധാകരൻ, നൗഫൽ പി.കെ.എച്ച് ,കെ ഈസ അഹമ്മദ്, ശാന്തിനി കെ. സി, ആയിഷ റിഫ, സഫ്നാസ് , അബീഗ, അബീറ, പുഷ്പ ഷാജി കോഴിക്കോട് എന്നിവർ അഭിനയിക്കുന്ന ചിത്രത്തിന്റെ ക്യാമറ എഡിറ്റിംഗ് ഷംസു വാലില്ലാപ്പുഴ , മ്യൂസിക് ഇസ്മായിൽ പി.പി, ഗായിക അജിത ചേവായൂർ , മേക്കപ്പ് സുധീർ കൂട്ടായി , പ്രൊഡക്ഷൻ കൺട്രോളർ ഷൈജു എൻ.കെ, ചീഫ് അസോസിയേറ്റ് ഷാൻ ബഷീർ, സ്റ്റുഡിയോ തുഷാരം, ഡിസൈൻ ഷാജി, സ്റ്റിൽസ് അനിൽ പേരാമ്പ്ര . കോഴിക്കോടും പരിസര പ്രദേശങ്ങളിലുമായി നവംബർ ആദ്യവാരം ചിത്രത്തിന്റെ ചിത്രീകരണം ആരംഭിക്കും