Image

ജേക്കബായി സാഗര്‍ സൂര്യ; ഭൗമയുടെ പുതിയ ലുക്ക്

Published on 26 October, 2026
 ജേക്കബായി സാഗര്‍ സൂര്യ; ഭൗമയുടെ പുതിയ ലുക്ക്

 

മനോഹരമായ ഒരു ബംഗ്‌ളാവിലെ ഡൈനിംഗ് ടേബിളില്‍ ഇരുവശത്തും കത്തി നില്‍ക്കുന്ന കാന്‍ഡിലുകള്‍ക്കു നടുവിലായി ഓവര്‍കോട്ട് ധരിച്ച് ഉയര്‍ത്തിപ്പിടിച്ച വൈന്‍ ഗ്ലാസ്സുമായി സാഗര്‍ സൂര്യ. ടൈനിംഗ് ടേബിളില്‍ പാശ്ചാത്യ വിഭവങ്ങളും കാണാം.

റെജിന്‍. എസ്. ബാബു തിരക്കഥ രചിച്ച് സംവിധാനം ചെയ്യുന്ന ഭൗമ എന്ന ചിത്രത്തിലെ പുതിയ പോസ്റ്റര്‍ പുറത്തിറങ്ങി. സാഗര്‍ സൂര്യയുടെ ക്യാരക്ടര്‍ പോസ്റ്ററാണ് പുറത്തുവന്നത്.

ഭൗമ എന്ന ചിത്രത്തിലെ സുപ്രധാനമായ കഥാപാത്രത്തെയാണ് സാഗര്‍ സൂര്യ അവതരിപ്പിക്കുന്നത്. പാശ്ചാത്യ സംസ്‌കാരവും, മഞ്ഞണിഞ്ഞ മനോഹരമായ പശ്ചാത്തലവും ദുരൂഹതകളും ഒക്കെ കോര്‍ത്തിണക്കി ഒരു മിസ്റ്ററി ത്രില്ലര്‍ സിനിമയാണ് ഭൗമയിലൂടെ റെജിന്‍. എസ്. ബാബു അവതരിപ്പിക്കുന്നത്.

ആറ്റസ് ഫിലിംസിന്റെ ബാനറില്‍ ബസം കാദിയാറാണ് ഈ ചിത്രം നിര്‍മിക്കുന്നത്. നവംബര്‍ പന്ത്രണ്ടിന് ഭാവനാ റിലീസ് ചിത്രം പ്രദര്‍ശനത്തിനെത്തിക്കും.

ദിലീഷ് പോത്തന്‍, വിനീത്, വിജയ് ബാബു, ജാഫര്‍ ഇടുക്കി, രഘുനാഥ് പലേരി, സെന്തില്‍ കൃഷ്ണ, മധുപാല്‍, മണിക്കുട്ടന്‍, ഭഗത് മാനുവല്‍, സജിന്‍ ചെറുകയില്‍, ബിപിന്‍ പെരുമ്പള്ളി, ലെന, മെറിന്‍ ഫിലിപ്പ്, മോഷ, സെന്‍ ഗുപ്ത, രേവതി ശര്‍മ്മ, കാവ്യാ ഭാനു, അനിതാ നായര്‍, പ്രവീണ, നില്‍ജ, ജെയിന്‍ ആന്‍ഡ്രൂസ്, ബിനോജ് വില്യ, അപര്‍ണ ജോണ്‍സ്, നസ്ലിന്‍ ജമീല, നൗഷാദ്, എന്‍.പി. നിസ എന്നിവരുംപ്രധാന വേഷങ്ങളിലെത്തുന്നു.

കഥ - ഡോണി കടമ്മനിട്ട. സംഗീതം - ക്രിസ്റ്റോ സേവ്യര്‍, ഛായാഗ്രഹണം - ശരണ്‍ വേലായുധന്‍. എഡിറ്റിംഗ് - സൂരജ് ഇ.എസ്. പ്രൊഡക്ഷന്‍ ഡിസൈന്‍- അപ്പുണ്ണി സാജന്‍. കലാസംവിധാനം - സിബിന്‍ വര്‍ഗീസ്. മേക്കപ്പ് -റോണി വെള്ളത്തൂവല്‍. കോസ്റ്റിയും ഡിസൈന്‍-ഗോപിക ഉണ്ണികൃഷ്ണന്‍. ചീഫ് അസോസിയേറ്റ് ഡയറക്ടര്‍-അംബ്രു സൈമണ്‍, സ്റ്റില്‍സ്- ജിതിന്‍ എസ്. ബാബു സൗണ്ട് ഡിസൈന്‍- ജയദേവന്‍ ചക്കാടത്ത്.ഫൈനല്‍ മിക്‌സ് - രാജാകൃഷ്ണന്‍ എം ആര്‍. കളറിസ്റ്റ്- ലിജു പ്രഭാകര്‍. പബ്‌ളിസിറ്റി ഡിസൈന്‍- മാ മി ജോ.ഡിജിറ്റല്‍ മാര്‍ക്കറ്റിംഗ്-ഒബ്സ്‌ക്യൂറ എന്റര്‍ടൈന്‍മെന്റ്‌സ്. ആക്ഷന്‍- കലൈ കിംഗ്സ്റ്റണ്‍ . എക്‌സികുട്ടീവ് പ്രൊഡ്യൂസര്‍- ഡാനിഷ് കെ.എ. പ്രൊഡക്ഷന്‍ മാനേജര്‍- ജസ്റ്റിന്‍ ടോണി തോമസ്. പ്രൊഡക്ഷന്‍ എക്‌സികുട്ടീവ്- ഷെറിന്‍ സ്റ്റാന്‍ലി. പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍- ജോബ് ജോര്‍ജ്. കൊച്ചി, പീരുമേട് എന്നിവിടങ്ങളിലായിട്ടാണ് ചിത്രീകരണം പൂര്‍ത്തിയായിരിക്കുന്നത്. വാഴൂര്‍ ജോസ്.

 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക