Image

വിജയ് സേതുപതി ചിത്രം ബത്ത ഒടിടിയിലേക്ക്, സ്ട്രീമിംഗ് തീയതി പുറത്ത്

Published on 26 October, 2026
 വിജയ് സേതുപതി ചിത്രം ബത്ത ഒടിടിയിലേക്ക്, സ്ട്രീമിംഗ് തീയതി പുറത്ത്

 

ബാലാജി തരണീധരന്‍ സംവിധാനം ചെയ്ത വിജയ് സേതുപതി ചിത്രം ബത്ത ഒടിടിയിലേക്ക്. ഏറെ നാളുകള്‍ക്ക് ശേഷം തമിഴില്‍ നിന്നെത്തിയ ഒരു ഫീല്‍ ഗുഡ് ഗ്യാങ്സ്റ്റര്‍ സിനിമയായിരുന്നു ബത്ത. തിയേറ്ററുകളില്‍ മികച്ച പ്രതികരണം നേടിയ ചിത്രത്തിന്റെ ഒടിടി റിലീസിന് വേണ്ടി സിനിമാപ്രേമികള്‍ കാത്തിരിക്കുകയായിരുന്നു. ഇപ്പോഴിതാ നെറ്റ്ഫ്‌ലിക്‌സിലൂടെ ചിത്രം ഒക്ടോബര്‍ 29 മുതല്‍ സ്ട്രീമിംഗ് ആരംഭിക്കും.

'നടുവുല കൊഞ്ചം പക്കാത്തെ കാണോം', 'സീതാകാന്തി' എന്നീ ചിത്രങ്ങള്‍ക്ക് ശേഷം വിജയ് സേതുപതിയും ബാലാജി തരണീധരനും ഒന്നിക്കുന്ന മൂന്നാമത്തെ ചിത്രമാണിത്. സായ് അഭ്യങ്കര്‍ ആണ് ചിത്രത്തിന് സംഗീതമൊരുക്കുന്നത്. സായ് അഭ്യങ്കര്‍ ഒരുക്കിയ ചിത്രത്തിലെ ഗാനം അച്ഛന്‍- മകള്‍ ആത്മബന്ധത്തെ സൂചിപ്പിക്കുന്ന മകളെ എന്ന ഗാനം ഇപ്പോഴും ട്രെന്‍ഡിങ്ങാണ്.

ആറ്റ്ലി അവതരിപ്പിക്കുന്ന ഈ ചിത്രം പ്രിയ ആറ്റ്ലി, മുറാദ് ഖേതാനി എന്നിവര്‍ ചേര്‍ന്നാണ് നിര്‍മ്മിച്ചത്. ഒക്ടോബര്‍ 1നാണ് ചിത്രം ആഗോളതലത്തില്‍ തിയേറ്ററുകളില്‍ എത്തിയത്. വിജയ് സേതുപതിയുടെയും ബാലതാരമായി എത്തിയ സായിയുടെയും ഗംഭീര പ്രകടനമാണ് ചിത്രത്തിന്റെ ഏറ്റവും വലിയ പോസിറ്റിവ് എന്നാണ് പ്രേക്ഷക പ്രതികരണം. മലയാളി നടി ലിജോമോള്‍ ജോസാണ് നായികയായി ചിത്രത്തില്‍ എത്തിയിരിക്കുന്നത്.

 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക