Image

ഉത്തമഗീതം സ്നേഹത്തിന്റെ വിശുദ്ധിയും ദാമ്പത്യത്തിന്റെ മഹത്വവും സമർപ്പണത്തിന്റെ ആഴവും വെളിപ്പെടുത്തുന്ന ദിവ്യസന്ദേശം :റവ. ജെയിംസ് കെ ജോൺ

പി പി ചെറിയാൻ Published on 25 October, 2026
ഉത്തമഗീതം സ്നേഹത്തിന്റെ വിശുദ്ധിയും ദാമ്പത്യത്തിന്റെ മഹത്വവും സമർപ്പണത്തിന്റെ ആഴവും വെളിപ്പെടുത്തുന്ന ദിവ്യസന്ദേശം :റവ. ജെയിംസ് കെ ജോൺ

ഡാളസ്: ഡാലസ് സെന്റ് പോൾസ് മാർത്തോമ്മാ ഇടവക പാരിഷ് മിഷൻ വാർഷിക കൺവെൻഷന് സമാപനം. ഒക്ടോബർ 23 മുതൽ 24 തീയതികളിൽ  നടന്ന കൺവെൻഷനിൽ ബൈബിളിലെ ഉത്തമഗീതത്തെ ആസ്പദമാക്കി നടന്ന ചിന്തകൾ വിശ്വാസ സമൂഹത്തിന് നവോഷേവും പുതിയ ഉണർവും പകർന്നു.

ശനിയാഴ്ച നടന്ന സമാപന യോഗത്തിൽ ലബ്ബക്കിലെ വികാരി റവ. ജെയിംസ് കെ ജോൺ മുഖ്യപ്രഭാഷണം നിർവഹിച്ചു. ഉത്തമഗീതം കേവലം പ്രണയത്തിന്റെ കാവ്യമല്ലെന്നും, സ്നേഹത്തിന്റെ വിശുദ്ധിയും ദാമ്പത്യത്തിന്റെ മഹത്വവും സമർപ്പണത്തിന്റെ ആഴവും വെളിപ്പെടുത്തുന്ന ദിവ്യസന്ദേശമാണെന്നും അച്ചൻ വ്യക്തമാക്കി.

“ഞാൻ എന്റെ പ്രിയനുള്ളവൾ; എന്റെ പ്രിയൻ എനിക്കുള്ളവൻ” (ഉത്തമഗീതം 6:3) എന്ന വചനത്തെ അധികരിച്ച് അദ്ദേഹം നടത്തിയ പ്രഭാഷണം ഏറെ ശ്രദ്ധേയമായി. ആഗ്രഹം “എനിക്ക് എന്തു ലഭിക്കും?” എന്ന് ചോദിക്കുമ്പോൾ, യഥാർഥ സ്നേഹം “മറ്റൊരാൾക്കുവേണ്ടി എനിക്ക് എന്തു ചെയ്യാൻ കഴിയും?” എന്ന് ചിന്തിക്കുന്നുവെന്നും, പരസ്പരവിശ്വാസത്തിന്റെയും വിശ്വസ്തതയുടെയും ഉത്തരവാദിത്വത്തിന്റെയും അടിത്തറയിലാണ് യഥാർഥ ദാമ്പത്യം നിലകൊള്ളുന്നതെന്നും അച്ചൻ ഓർമിപ്പിച്ചു. കുടുംബങ്ങളിൽ സ്നേഹവും പരസ്പര ബഹുമാനവും വളർത്തുന്നത് വിശ്വാസികളെ ദൈവത്തോടുള്ള ആത്മീയ ബന്ധത്തിലേക്കും കൂട്ടായ്മയിലേക്കും നയിക്കുമെന്നും അച്ചൻ പറഞ്ഞു

പാരിഷ് മിഷൻ എന്നത് ഏതാനും ദിവസത്തെ ആരാധനകൾ മാത്രമല്ല, മറിച്ച് ജീവിതത്തെ ദൈവവചനത്തിന്റെ വെളിച്ചത്തിൽ പരിശോധിക്കാനും കുടുംബബന്ധങ്ങളെ കൂടുതൽ ശക്തിപ്പെടുത്താനുമുള്ള സുവർണ്ണ അവസരമാണെന്ന ഓർപ്പെടുത്തലോടെയാണ് സന്ദേശം സമാപിച്ചത്.

ഇടവക വികാരി ഡോ. റെജിൻ രാജു യോഗത്തിന് സ്വാഗതം ആശംസിച്ചു. ബിനു തര്യൻ ,കെ സ് മാത്യു അലക്സാണ്ടർ ഫിലിപ്പ് ,സാറ ചെറിയാൻ വിവിധ പ്രാർത്ഥനകൾക്ക് നേതൃത്വം നൽകി. 

Join WhatsApp News
ഞാനുംവരാം പൂരം കാണാൻ !!! 2026-10-25 23:14:50
''ഉത്തമഗീതം'' ദിവ്യമായ പ്രേമ സല്ലാപം എന്നൊക്കെ ഒറ്റക്കിരിക്കുന്ന സ്ത്രീകളെ വായിച്ചു കേൾപ്പിച്ചു വശീകരിച്ചാണ് കുപ്പായക്കാർ അവരെ ചുഷണം ചെയ്യുന്നത്. കൂടാതെ ''എന്നെ തന്നെ സന്നിധിയിൽ കാഴ്ച അണപ്പാനും .... എന്ന മാർ അപ്രേമിൻറ്റെ ഹൂത്തോമായും പാടി സ്ത്രീകളെ ബെഡിൽ കയറ്റും, പിന്നെ അവരുടെ നഗ്ന ഫോട്ടോയും എടുത്തു മറ്റു കുപ്പായക്കാർക്കു ഷെയർ ചെയ്യും. .... തല്ക്കാലം ഇത്രയേ പറയുന്നുള്ളു. ബാക്കി ഭാഗങ്ങൾ ശ്രീ ജയൻ വർഗീസും ശ്രീ റെജീസും പൂർത്തീകരിക്കട്ടെ!, ഇതിൻറ്റെ റൊമാൻറ്റിക്ക് വേർഷൻ ഇ മലയാളിയിലെ ആസ്ഥാന പ്രണയ മൻമ്മദനും, ഇതിൻറ്റെ ഭക്തി വേർഷൻ ശ്രീ വേറ്റവും പൂർത്തീകരിക്കട്ടെ, ബാക്കി ഭാഗങ്ങൾ പെൺ എഴുത്തുകാരും പൂർത്തീകരിക്കട്ടെ! ഇതിൻറ്റെ ഇഗ്ലീഷ് റൊമാൻറ്റിക് വേർഷൻ പ്രൊഫ. രാജു തോമസും പൂർത്തീകരിക്കട്ടെ! അങ്ങനെ നമുക്കൊരു റൊമാൻറ്റിക് പൂരം തന്നെ തുടങ്ങട്ടെ! ഞാനുംവരാം പൂരം കാണാൻ !!!
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക