Image

റോക്ക്‌ലാൻഡിൽ ഇന്ത്യൻ പൈതൃക ദിനാഘോഷം: കേരളപ്പിറവിയും ദീപാവലിയും നവംബർ ഒന്നിന്

Published on 25 October, 2026
റോക്ക്‌ലാൻഡിൽ ഇന്ത്യൻ പൈതൃക ദിനാഘോഷം: കേരളപ്പിറവിയും ദീപാവലിയും നവംബർ ഒന്നിന്

വെസ്റ്റ് നയാക്ക്, ന്യൂയോർക്ക്: കേരളപ്പിറവിയുടെയും ദീപാവലിയുടെയും നിറവിൽ ഇന്ത്യൻ പൈതൃക ദിനാഘോഷം 2026 നവംബർ 1 ഞായറാഴ്ച ഉച്ചയ്ക്ക് 1:30 മുതൽ 4:00 വരെ വെസ്റ്റ് നയാക്കിലെ പാലിസേഡ്സ് സെന്റർ മാളിൽ നടക്കും. Macy’s മേയ്‌സിയുടെ ഭാഗത്തുള്ള എച്ച് ആൻഡ് എം സ്റ്റോറിനു സമീപമാണ് വേദി. പ്രവേശനം സൗജന്യമാണ്.

റോക്ക്‌ലാൻഡ് കൗണ്ടി ലെജിസ്ലേറ്റർ ഡോ. ആനി പോളിന്റെ നേതൃത്വത്തിൽ, ഐച്ചാ ക്ലബ്ബിന്റെ സഹകരണത്തോടെയാണ് ആഘോഷം സംഘടിപ്പിക്കുന്നത്. ഇന്ത്യൻ പൈതൃകത്തിന്റെ സമ്പന്നതയും കേരളത്തിന്റെ സാംസ്കാരിക തനിമയും ദീപാവലിയുടെ പ്രകാശസന്ദേശവും പങ്കുവയ്ക്കുന്ന പരിപാടിയിൽ നൃത്തവും സംഗീതവും വിവിധ കലാവതരണങ്ങളും അരങ്ങേറും.

കലാസ്ഥാപനങ്ങളിലെ കലാകാരന്മാർ പരിപാടികൾ അവതരിപ്പിക്കും:

·         മയൂര സ്കൂൾ ഓഫ് ആർട്സ് — ഗുരു ബിന്ദിയ ശബരിനാഥ്

·         ഗ്ലോബൽ മുദ്ര പെർഫോമിങ് ആർട്സ് — ഗുരു ഇന്ദ്ര രാജശേഖർ

·         സാത്വിക ഡാൻസ് അക്കാദമി — ഗുരു ദേവിക നായർ

·         നാട്യമുദ്ര സ്കൂൾ ഓഫ് ഡാൻസ് — ഗുരു ലിസ ജോസഫ്

·         പദ്മ ഇന്ത്യൻ ഡാൻസ് സ്റ്റുഡിയോ — ഗുരു മേരി അലീന വെട്ടിച്ചിറ-മാത്യു, ജസ്റ്റിൻ ജോൺ

·         കനക ചിലങ്ക സ്കൂൾ ഓഫ് ഡാൻസ് — ഗുരു രാധിക ബഹൽ

ടീന ആശിഷ് അവതാരകയായിരിക്കും.

ആഘോഷത്തോടനുബന്ധിച്ച് മോണ്ടിഫിയോർ നയാക്ക് ആശുപത്രിയുടെ ആഭിമുഖ്യത്തിൽ സൗജന്യ ഫ്ലൂ പ്രതിരോധ കുത്തിവയ്പ്പും നാഷണൽ ഇന്ത്യൻ നഴ്‌സ് പ്രാക്ടീഷണേഴ്സ് അസോസിയേഷൻ ഓഫ് അമേരിക്കയുടെ (NINPAA) നേതൃത്വത്തിൽ ആരോഗ്യ മേളയും ഉണ്ടായിരിക്കും. ലഘുഭക്ഷണങ്ങൾ വിലയ്ക്ക് ലഭിക്കും.

വൈവിധ്യമാർന്ന സംസ്കാരങ്ങളെ ആദരിക്കാനും സൗഹൃദവും ഐക്യവും ശക്തിപ്പെടുത്താനും ഒരുക്കുന്ന ഈ ആഘോഷത്തിലേക്ക് എല്ലാ വിഭാഗങ്ങളിലുമുള്ള ജനങ്ങളെ സംഘാടകർ ഹൃദയപൂർവം സ്വാഗതം ചെയ്യുന്നു.

വേദി: പാലിസേഡ്സ് സെന്റർ മാൾ, 1240 Palisades Center Drive, West Nyack, NY 10994.

കൂടുതൽ വിവരങ്ങൾക്ക്:
ഡോ. ആനി പോൾ: (845) 638-5100, (845) 304-1580
ഇമെയിൽ: aneypaul@yahoo.com
മാത്യു വർഗീസ്: (212) 920-5034
 

റോക്ക്‌ലാൻഡിൽ ഇന്ത്യൻ പൈതൃക ദിനാഘോഷം: കേരളപ്പിറവിയും ദീപാവലിയും നവംബർ ഒന്നിന്
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക