
1977 ല്‍ സ്ഥാപിതമായ ഡാളസ് സെന്റ് ഇഗ്നേഷ്യസ് കത്തീഡ്രലിന്റെ ഗോള്‍ഡന്‍ ജൂബിലി ആഘോഷ പരിപാടികള്‍ക്ക് 2026 ഒക്ടോബര്‍ മാസം 18-ാം (ഞായര്‍) വി.കുര്‍ബ്ബാനാനന്തരം, ഭദ്രാസാധിപന്‍ അഭിവന്ദ്യ യല്‍ദൊ മോര്‍ തീത്തോസ് മെത്രാപോലീത്തായുടെ സാന്നിദ്ധ്യത്തില്‍ ആരംഭം കുറിച്ചു.
വന്ദ്യ വൈദീകരുടേയും, സ്ഥാപക മെംബര്‍ പൊയ്ക്കാട്ടില്‍ വര്‍ഗീസിന്റേയും, വിശ്വാസ സമൂഹത്തിന്റേയും സാന്നിദ്ധ്യത്തില്‍ ജൂബിലി ദീപം തെളിയിച്ചതോടെ ഒരു വര്‍ഷം നീണ്ടു നില്‍ക്കുന്ന വിവിധങ്ങളായ പ്രോഗ്രാമുകള്‍ ഉള്‍ക്കൊള്ളിച്ചു കൊണ്ടുള്ള ജൂബിലി ആഘോഷങ്ങള്‍ക്ക് തുടക്കമായി.
ഈ ഇടവകയുടെ പ്രാരംഭം മുതലുള്ള 50 വര്‍ഷത്തെ വളര്‍ച്ചയുടെ വിവിധ ഘട്ടങ്ങളേയും, പ്രധാന സംഭവങ്ങളേയും ഓര്‍മ്മപ്പിക്കുന്ന വീഡിയോ പ്രദര്‍ശനത്തോടൊപ്പം ശ്രേഷ്ഠ കാതോലിക്കാ, ആബൂന്‍ മോര്‍ ബസ്സേലിയോസ് ജോസഫ് ബാവായുടെ അനുഗ്രഹീത സന്ദേശവും സംപ്രേക്ഷണം ചെയ്യുകയുണ്ടായി. തുടര്‍ന്ന് ജൂബിലി കണ്‍വീനേഴ്‌സിനേയും, മാനേജിങ്ങ് കമ്മറ്റിയേയും ഉള്‍പ്പെടുത്തി, ഗായക സംഘത്തിന്റെ ഭക്തിസാന്ദ്രമായ ഗാനാലാനപത്തോടെ നടത്തിയ പ്രോസഷന്‍ ഏറെ ആകര്‍ഷകമായി.

വികാരി റവ.ഫാ.ബേസില്‍ അബ്രഹാം ആമുഖ പ്രസംഗം നടത്തി. ജൂബിലി കമ്മറ്റി കണ്‍വീനര്‍ ശ്രീ. അച്ചു ഫിലിപ്പോസ് സ്വാഗതം ആശംസിച്ചു.
ഗോള്‍ഡന്‍ ജൂബിലിയുടെ തീം ആയി തെരെഞ്ഞെടുത്തിട്ടുള്ള ലേവ്യ പുസ്തകം 25-10 റവ.ഫാ.ബേസില്‍ അബ്രാഹം അവതരിപ്പിച്ചു. റവ.ഫാ.മാര്‍ട്ടിന്‍ ബാബു (അസ്സോസിയേറ്റ് വികാരി) ജൂബിലി കളര്‍ സ്‌ക്കീം സംബന്ധിച്ച് വിശദീകരിച്ചു.
പങ്കെടുത്ത മത്സരാര്‍ത്ഥികളില്‍ നിന്നും തെരെഞ്ഞെടുക്കപ്പെട്ട ജൂബിലി ലോഗോയുടേയും, ജൂബിലി വെബ്‌സൈറ്റിന്റേയും പ്രകാശന കര്‍മ്മം അഭിവന്ദ്യ മെത്രാപോലീത്താ നിര്‍വഹിച്ചു. ലോഗോ ഡിസൈന്‍ ചെയ്ത റിച്ചാര്‍ഡ് കുരുവിളയെ പ്രത്യേകം അഭിനന്ദിക്കുകയുണ്ടായി.
വെബ്‌സൈറ്റ് സംബന്ധിച്ച വിശദീകരണങ്ങള്‍ ഡിജിറ്റല്‍ ടീം കണ്‍വീനര്‍ ശ്രീ. ജോണ്‍സി വര്‍ഗീസ് നല്‍കി.

ജൂബിലി കമ്മറ്റി ജോയിന്റ് കണ്‍വീനര്‍ ശ്രീ. അലക്‌സ് ജോര്‍ജ്, മെഗാ സ്‌പോണ്‍സര്‍, ഗ്രാന്റ് സ്‌പോണ്‍സേഴ്‌സ് എന്നിവരെ സദസ്സിന് പരിചയപ്പെടുത്തുകയും, വേദിയിലേക്ക് ക്ഷണിക്കുകയും ചെയ്തു. മെഗാ സ്‌പോണ്‍സര്‍ ചാമത്തില്‍ ഗ്രൂപ്പിനുവേണ്ടി കമാണ്ടര്‍ വര്‍ഗീസ് ചാമത്തില്‍(CEO), ഭാര്യ ഓമന ചാമത്തില്‍, ഗ്രാന്റ് സ്‌പോണ്‍സര്‍ Next Level Tax നു വേണ്ടി ഡയറക്ടര്‍മാരായ സിബി മാത്യു സി.പി.എ., ജിജൊ ചാണ്ടി സിപിഎ, ഗ്രാന്റ് സ്‌പോണ്‍സര്‍ റെഡ് ചില്ലി ഇന്‍ഡന്‍ റസ്റ്ററോന്റ് & താജ്്മഹല്‍ ഏഷ്യന്‍ ഗ്രോസറീസിനു വേണ്ടി ഓണേഴ്‌സ് ശ്രീ.ജിയൊ ജോണ്‍, വിന്‍സെന്റ് ജോണിക്കുട്ടി എന്നിവര്‍ അഭിവന്ദ്യ മെത്രാപ്പോലീത്താക്ക് കൈമാറിയ ചെക്ക് ഫിനാന്‍സ് കമ്മറ്റി കണ്‍വീനര്‍ ബിജു തോമസ് ഏറ്റുവാങ്ങി. വിവിധ ജൂബിലി പെരുന്നാള്‍ പാക്കേജ് ഓഫര്‍ ചെയ്തിട്ടുള്ളവരുടെ പേരുവിവരവും അലക്‌സ് ജോര്‍ജ് അറിയിക്കുകയുണ്ടായി.
ഒരു കോടിരൂപയോളം വിലയിരുത്തി കൊണ്ട്, ഒരു വര്‍ഷം നീണ്ടുനില്‍ക്കുന്ന കിഡ്‌നി ട്രാന്‍സ്പ്ലാന്റ് ഉള്‍പ്പെടെയുള്ള വിവിധ ചാരിറ്റി പദ്ധതികളെകുറിച്ച് ചാരിറ്റി കണ്‍വീനര്‍ ശ്രീ.യല്‍ദൊ മാത്യു വിശദീകരണം നല്‍കി. കിഡ്‌നി ട്രാന്‍സ്പ്ലാന്റ് ചാരിറ്റി ഫണ്ടിലേക്ക് ഈ ഇടവകയില്‍ നിന്നും, ഓഫറുകള്‍ ചെയ്തിട്ടുള്ളവരുടെ പേരുവിവരവും അറിയിക്കുകയുണ്ടായി.

സ്പിരിച്ചല്‍ ആന്റ് കമ്മ്യൂണിറ്റി ഔട്ട്‌റീച്ച് പ്രോഗ്രാമിനെ കുറിച്ചുള്ള വിശദീകരണം, കണ്‍വീനര്‍ മിസിസ് ഐറിന്‍ അബ്രാഹാം നല്‍കി. ഹോസ്റ്റ് ആന്റ് റിസപ്ക്ഷന്‍ കമ്മറ്റി കണ്‍വീനര്‍ കമാണ്ടര്‍ ബാബു വടക്കേടത്ത് അഭിവന്ദ്യ മെത്രാപോലീത്തക്ക് സമര്‍പ്പിച്ച ജൂബിലി ഫ്‌ളാഗ്, ട്രസ്റ്റി ശ്രീ. ജോസഫ് ജോര്‍ജ് ഏറ്റുവാങ്ങി. സെക്രട്ടറി ശ്രീ.യല്‍ദോ മാത്യു നന്ദി രേഖപ്പെടുത്തി.
ജൂബിലി കമ്മറ്റി കണ്‍വീനേഴ്‌സിന്റേയും മാനേജിങ് കമ്മറ്റിയുടേയും, വിശ്വാസ സമൂഹത്തിന്റേയും സാന്നിദ്ധ്യത്തില്‍, ഭദ്രാസന മെത്രാപോലീത്താ ജൂബിലി ഫ്‌ളാഗ് ഉയര്‍ത്തിയോടെ കിക്ക് ഓഫ് പ്രോഗ്രാമിന് സമാപനമായി.
സെന്റ് ഇഗ്നേഷ്യസ് കത്തീഡ്രല്‍ പി.ആര്‍.ഓ. കറുത്തേടത്ത് ജോര്‍ജ് അറിയിച്ചതാണിത്.