Image

മാധ്യമപ്രവർത്തകൻ മാത്യു ശാമുവേലിനു ചിക്കാഗോയിൽ സ്വീകരണം നൽകി

കുര്യൻ ഫിലിപ്പ് Published on 24 October, 2026
മാധ്യമപ്രവർത്തകൻ മാത്യു ശാമുവേലിനു ചിക്കാഗോയിൽ സ്വീകരണം നൽകി

ചിക്കാഗോ: ഇന്ത്യയുടെ സാമൂഹ്യ  രംഗത്തെ പുരോഗതിയിൽ ക്രൈസ്തവ സഭയുടെ സേവനങ്ങൾ പ്രധാനപ്പെട്ടതാണെന്ന്  പ്രമുഖ മാധ്യമപ്രവർത്തകനും തെഹൽക മുൻ ചീഫ് എഡിറ്ററുമായ  മാത്യു സാമുവേൽ  പ്രസ്താവിച്ചു. ചിക്കാഗോയിൽ സംഘടിപ്പിച്ച വിവിധ സ്വീകരണ സമ്മേളനങ്ങളിൽ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.

ചിക്കാഗോ ഗോസ്പൽ മീഡിയ അസോസിയേഷന്റെ ആഭിമുഖ്യത്തിൽ സയോൻ ക്രിസ്ത്യൻ ചർച്ചിൽ വച്ച് നടന്ന സമ്മേളനത്തിൽ പ്രസിഡന്റ് ഡോ അലക്സ് ടി കോശി സ്വാഗതം പറഞ്ഞു. പാസ്റ്റർ ജോസഫ് കെ ജോസഫിന്റെ ആമുഖ പ്രാർത്ഥനയോടെ ആരംഭിച്ച സമ്മേളനത്തിൽ ജനറൽ സെക്രട്ടറി കുര്യൻ ഫിലിപ്പ് മാത്യു സാമുവലിനെ സദസ്സിന് പരിചയപ്പെടുത്തി യോഗ നടപടികൾക്ക് നേതൃത്വം നൽകി. രക്ഷാധികാരി കെ എം ഈപ്പൻ ഷാൾ അണിയിച്ച് അദ്ദേഹത്തെ സ്വീകരിച്ചു. വടക്കേ ഇന്ത്യയിൽ ക്രൈസ്തവ സഭകൾ ചെയ്യുന്ന സാമൂഹിക പരിവർത്തനത്തെ അദ്ദേഹം വിശദീകരിച്ചു. 

പഞ്ചാബ് ഉൾപ്പെടെയുള്ള സംസ്ഥാനങ്ങളിൽ ക്രൈസ്തവ സഭ അധിവേഗം വളരുന്നതിന്റെ കണക്കുകൾ അദ്ദേഹം അവതരിപ്പിച്ചു. സദസ്സിൽ നിന്ന് ഉയർന്ന എല്ലാ ചോദ്യങ്ങൾക്കും അദ്ദേഹം മറുപടി നൽകി. ജോൺസൻ ഉമ്മൻ നന്ദി രേഖപ്പെടുത്തി.  പാസ്റ്റർ ജോർജ്‌ കെ സ്റ്റീഫൻസൺ സമാപന പ്രാർത്ഥന നൽകി.
സിജിഎംഎയുടെ മറ്റ് ഭാരവാഹികളായ ഡോ ടൈറ്റസ് ഈപ്പൻ,   ഡോ ബിജു ചെറിയാൻ എന്നിവർ വിവിധ ക്രമീകരണങ്ങൾക്ക് നേതൃത്വം നൽകി.


പിന്നീട് ചിക്കാഗോ മലയാളി അസോസിയേഷൻ സംഘടിപ്പിച്ച സമ്മേളനത്തിലും അദ്ദേഹം പ്രസംഗിച്ചു.

കേരള എക്സ്പ്രസ് ഓഫീസ് സന്ദർശിച്ച അദ്ദേഹത്തെ ചീഫ് എഡിറ്റർ കെഎം ഈപ്പൻ സ്വീകരിച്ചു. ഡോ ടൈറ്റസ് ഈപ്പൻ, ഡോ അലക്സ് കോശി, വിക്ടർ ജോർജ് കുര്യൻ ഫിലിപ്പ്,സിസിൽ ജോസഫ് എന്നിവരും സന്നിഹിതരായിരുന്നു.

വാർത്ത: കുര്യൻ ഫിലിപ്പ് 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക