
രാജ്യത്തും ലോകത്തും പൊതുജന ആരോഗ്യ രംഗത്ത് കേരളത്തിന്റെ സ്ഥാനം ഒന്നാമത് എന്ന നിലയിലേക്ക് ക്രമാനുഗതമായി ഉയർത്താൻ കേരളത്തിന് കഴിഞ്ഞത് പൊതു ജനാരോഗ്യ കേന്ദ്രങ്ങളെ വളർത്തി കൊണ്ടുവന്നതിലൂടെയാണ് ..കേരളത്തിൽ ഭരണം മാറിയിട്ട് അഞ്ചു മാസം കഴിയുന്നതേയുള്ളു. അപ്പോൾത്തന്നെ കെടുകാര്യസ്ഥതയുടെയും ബിജെപി വിധേയത്വത്തിന്റെയും പൊലീസ്‌രാജിന്റെയും പര്യായമായി വി ഡി സതീശൻ സർക്കാർ മാറി. സംസ്ഥാനം നാഥനില്ലാക്കളരിയായി മാറുകയാണ്..അഹന്തയും വിവരദോഷവും കെടുകാര്യസ്ഥതയും ദയാരാഹിത്യവും ഒരുവനിൽ സന്നിവേശിച്ച് ആധിപത്യത്തിനു പരസ്പരം മത്സരിക്കുകയാണെങ്കിൽ അങ്ങനെ ഒരാളാണ് കെ മുരളീധരൻ എന്ന് ആരോഗ്യമന്ത്രി എന്തൊക്കെ വിഢിത്തരങ്ങളാണ് അയാൾ വിളമ്പുന്നത് ..
കുത്തഴിഞ്ഞ, നാഥനില്ലാഭരണത്തിന്റെ ഏറ്റവും മികച്ച ഉദാഹരണം ആരോഗ്യവകുപ്പാണ്. എൽഡിഎഫ് ഭരണകാലത്ത് .വളരെ കാര്യക്ഷമതയോടെ കൈകാര്യംചെയ്ത വകുപ്പാണിത്. അതുകൊണ്ടാണ് കോവിഡിനെയും നിപായെയും ഫലപ്രദമായി നേരിടാനായത് ...ഇപ്പോൾ ഈ വകുപ്പുമായി ബന്ധപ്പെട്ട് ഓരോ ദിവസവും പുറത്തുവരുന്ന വാർത്തകൾ കെടുകാര്യസ്ഥതയുടെ ആഴവും പരപ്പും വ്യക്തമാക്കുന്നതാണ്.
മാധ്യമങ്ങളിൽ വന്ന വാർത്തകൾ പരിശോധിച്ചാൽമാത്രം ചിത്രം വ്യക്തമാകും. "വയനാട് മെഡിക്കൽ കോളേജിൽ അൾട്രാസൗണ്ട് സ്കാനിങ് നിലച്ചു',"ചികിത്സാപിഴവ്: ശസ്ത്രക്രിയ കഴിഞ്ഞ വീട്ടമ്മ മരിച്ചു' (കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ഹെർണിയ ചികിത്സയ്ക്കുശേഷം ചികിത്സയിലായിരിക്കെ വീട്ടമ്മ മരിച്ചു), "കേരളം പനിച്ചുവിറയ്ക്കുമ്പോൾ പാരസെറ്റമോൾ ഗുളികപോലുമില്ല', "മുറിവിൽ വെച്ചുകെട്ടാൻ പഞ്ഞിക്കുപോലും ക്ഷാമം', "വൈദ്യുതിയും ഉപകരണങ്ങളുമില്ലാതെ ശസ്ത്രക്രിയ മുടങ്ങുന്നു', "എൻഡോസൾഫാൻ ദുരിതബാധിതർക്ക് മരുന്ന് മുടങ്ങിയിട്ട് 3 മാസം', "രണ്ടുമാസത്തിൽ 85 എലിപ്പനി മരണം', "തിമിരശസ്ത്രക്രിയയിൽ പിഴവ്: കാഴ്ച പോയി'.
കഴിഞ്ഞ സർക്കാരിന്റെ കാലത്ത് ആരോഗ്യമേഖല വെന്റിലേറ്ററിലാണെന്ന് വസ്തുതാവിരുദ്ധമായി ആക്ഷേപം ഉന്നയിച്ചയാൾ ആരോഗ്യമന്ത്രിയായപ്പോൾ ആരോഗ്യവകുപ്പ് അക്ഷരാർഥത്തിൽ വെന്റിലേറ്ററിലായി എന്ന് തെളിയിക്കുന്ന വാർത്തകളാണ് മേൽസൂചിപ്പിച്ചവയൊക്കെ....മരുന്നുസംഭരണത്തിനുള്ള ടെൻഡർ നടപടി വൈകിപ്പിച്ച് മരുന്നുക്ഷാമം സൃഷ്ടിച്ചും ഡോക്ടർമാരെ സ്ഥലംമാറ്റിയുംസർക്കാർ ആശുപത്രികളുടെ ഗുണനിലവാരം ഇടിച്ച് സ്വകാര്യമേഖലയെ സഹായിക്കുകയാണ്.
സ്പൈനൽ മസ്കുലർ അട്രോഫി (SMA) ബാധിച്ച നിസ്സഹായരായ കുഞ്ഞുങ്ങളുടെ ജീവൻരക്ഷാ മരുന്ന് വിതരണവുമായി ബന്ധപ്പെട്ട് മാധ്യമങ്ങളിൽ വന്ന വാർത്തകൾ ഞെട്ടിപ്പിക്കുന്നതാണ്. മാതാപിതാക്കളുടെ പൂർണ സമ്മതമില്ലാതെ (Informed Consent) പരീക്ഷണ ലേബലുള്ള മരുന്നുകൾ രോഗികളായ കുട്ടികൾക്ക് നൽകി എന്നത് നിസ്സാരമായി കാണാൻ കഴിയുന്ന ഒന്നല്ല.
തിരുവനന്തപുരത്തെ എസ്.എ.ടി. (SAT) ആശുപത്രി വഴി വിതരണം ചെയ്ത മരുന്നുകളിൽ ‘Physician Sample’ എന്നും ‘For Clinical Trials Only’ എന്നും രേഖപ്പെടുത്തിയിട്ടുണ്ടെന്ന് രക്ഷിതാക്കൾ തന്നെ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. ഇത് ഡ്രഗ്സ് ആൻഡ് കോസ്മെറ്റിക്സ് നിയമങ്ങളുടെയും സംഭരണച്ചട്ടങ്ങളുടെയും നഗ്നമായ ലംഘനമാണ്. ഇതിന്റെ ഉത്തരവാദിത്തത്തിൽനിന്ന് ആരോഗ്യവകുപ്പിന് ഒഴിഞ്ഞുനിൽക്കാനാവില്ല.
ഗുരുതര രോഗം ബാധിച്ച കുഞ്ഞുങ്ങളെ വെറും പരീക്ഷണവസ്തുക്കളാക്കി മാറ്റുകയാണോ എന്ന ഭീതിദമായ ചോദ്യമാണ് ഇവിടെ ഉയർന്നിരിക്കുന്നത്.
ഈ വിഷയത്തിൽ ആരോഗ്യവകുപ്പ് മന്ത്രി കാട്ടുന്ന അനാസ്ഥ ഞെട്ടിക്കുന്നതും ക്രൂരവുമാണ്.
കേരളത്തിന്റെ ആരോഗ്യരംഗം കഴിഞ്ഞ അഞ്ചു മാസത്തിനിടയിൽ എല്ലാത്തരത്തിലും തകർന്നു എന്നതിന്റെ ഏറ്റവും ഒടുവിലത്തെ ലക്ഷണമാണിത്. ആരോഗ്യവകുപ്പിന്റെ പരാജയം കഴിഞ്ഞ ദിവസം വകുപ്പുമന്ത്രിക്കുതന്നെ സമ്മതിക്കേണ്ടിവന്നതാണ്. കാര്യങ്ങൾ കൈവിട്ടുപോയെന്ന് സ്വയം സാക്ഷ്യപ്പെടുത്തിയ ഒരു സർക്കാർ, ഒടുവിൽ പിഞ്ചുകുഞ്ഞുങ്ങളുടെ ജീവൻവെച്ചുപോലും ചൂതാട്ടത്തിന് മുതിരുകയാണ്.
ദീർഘകാലമായി ഫലപ്രാപ്തി തെളിയിക്കപ്പെട്ട മരുന്നുകൾ നൽകി രാജ്യത്തിനുതന്നെ മാതൃകയായിരുന്ന പദ്ധതികളെയാണ് തകിടം മറിച്ചിരിക്കുന്നത്. രോഗികളുടെ കൂട്ടായ്മയായ ‘ക്യൂർ എസ്.എം.എ’യുടെ ശക്തമായ എതിർപ്പും ആശങ്കകളും പൂർണമായി അവഗണിച്ചുകൊണ്ടാണ് സർക്കാർ ഈ തലതിരിഞ്ഞ തീരുമാനത്തിലേക്ക് നീങ്ങിയത്.
ശ്രേഷ്‌ഠരായ 3 വനിതകൾ ശ്രീമതി ടീച്ചർ 2006-11..ഷൈലജ ടീച്ചർ 2016-21.വീണ ജോർജ് 2021- 26..എന്നിവർ വളർത്തിക്കൊണ്ടു വന്ന കേരള ആരോഗ്യരംഗം ഈ എരണം കെട്ടവൻ വന്നു നശിപ്പിക്കുയാണ്.. കേരളത്തിലെ മികച്ഛ ആരോഗ്യ മന്ത്രിമാർ ആയിരുന്നു ശ്രീമതി ടീച്ചറും, ശൈലജ ടീച്ചറും, വീണ ജോർജും . അനുപാതരഹിതമായ ആക്രമണം ആയിരുന്നു ഇവർക്കെതിരെ നടത്തിയത്. അതിൽ വീണ ജോർജ്നെതിരെ ഒരു അടിസ്ഥാനവുംമില്ലാത്ത കാര്യങ്ങൾ ഉന്നയിച്ചു കൊണ്ട് ആക്രമണം നടത്തിയത്. ഇന്നിപ്പോ അധികാരത്തിൽ എത്തി അഞ്ചു മാസം കൊണ്ട് സർക്കാർ ആശുപത്രികളിൽ മരുന്ന് ക്ഷാമം മുതൽ ചികിത്സപിഴവ് മൂലമുള്ള മരണങ്ങൾ വരെ ഉണ്ടായിട്ടുണ്ട്. പക്ഷെ അതിനൊന്നും മറുപടി പറയാനോ പരിഹരിക്കാനോ ആരോഗ്യ മന്ത്രിക്കു സാധിച്ചിട്ടില്ല....ആരോഗ്യവകുപ്പിൽ ടാസ്ക് ഫോഴ്സ് എന്നും പറഞ്ഞു ലോക അഴിമതികാരായ സംഘികളെ കൂട്ടി തട്ടിപ്പു നടത്താനും സ്വകാര്യമേഖലയുമായി ഡാറ്റ കൈമാറാനും മരുന്ന് കമ്പിനികളുമായി ഒത്തുകളിക്കാനും വേണ്ടിയാണു ടാസ്‌ക്‌ഫോഴ്‌സ്.. 1500 കോടിയുടെ അഴിമതി കേസിൽ പെട്ടവരെ ഉൾപ്പെടുത്തി മെഡിക്കൽ ടാസ്ക് ഫോഴ്‌സ് ഉണ്ടാക്കി, മരുന്ന് കമ്പനികളുമായി ചർച്ച നടത്തിയില്ല എന്ന് പറഞ്ഞു തടി തപ്പാൻ നോക്കി അവസാനം ഫോട്ടോ സഹിതം പിടിക്കപ്പെട്ടപ്പോൾ ഉരുണ്ട് മറിഞ്ഞു ,
NATCO യിൽ നിന്ന് മരുന്ന് വാങ്ങാനുള്ള ഉത്തരവ് ഇറക്കിയത് മുൻ സർക്കാരാണ് എന്ന് പറഞ്ഞു തടിതപ്പാൻ നോക്കി,ഉത്തരവ് പുറത്തുവന്നപ്പോൾ അത് ജൂലൈയിൽ ഇറങ്ങിയത് !
കഴിഞ്ഞ രണ്ടു ദിവസമായി കേരളം കാണുന്നത് ഇതൊക്കെയാണ്. എന്തായലും ഇതുപോലെ ഉള്ള മാപ്രകളുടെ സഹായത്തോടെ ഉള്ള സ്പോൺസർഡ് ഭരണം കഴിയുമ്പോൾ കേരളം ബാക്കി ഉണ്ടായാൽ മതി..ടാസ്ക് ഫോഴ്‌സിൽ ഡോക്ടർ എം വി പിള്ള സാറുണ്ട് എന്നതാണ് ഏക ആശ്വാസം.ബാക്കിയെല്ലാം അഴിമതിക്കാരായ സംഘികളാണ് . നല്ല നിലവാരമുള്ള വെളിവുള്ള ഡോക്ടറാണ് എം വി പിള്ള ഈ എരണം കെട്ടവന്മാരുടെ കൂടെ കൂടി പേര് പോകാതെ നോക്കണേ എന്ന ഓർമിപ്പിക്കുന്നു.