
ഷിക്കാഗോ: പ്രമുഖ വ്യവസായിയും പ്രവാസി ചാനൽ ഡയറക്ടറുമായ ജോയ് നെടിയകാലായുടെ മാതാവ് അന്നമ്മ നെടിയകാലയിൽ, 96, ഷിക്കാഗോയിൽ (നോർത്ത് ബ്രൂക്ക്) അന്തരിച്ചു. കോട്ടയം സംക്രാന്തിയാണ് സ്വദേശം.
മക്കൾ: കുഞ്ഞുമോൻ & തങ്കമ്മ (കണ്ണോത്തറ); ബേബി & അമ്മിണി (തടത്തിൽ); രാജു & കുഞ്ഞമ്മ (മാലിക്കറുകയിൽ); ജെയിംസ് & ഡെയ്സി (ചെമ്മലക്കുഴി); ടോമി & ഡെല്ല (പാലനിൽകുംമുറിയിൽ);
ഷേർളി & ടിറ്റോ (കണ്ടാരപ്പള്ളിൽ); ജോയ് & മോളമ്മ (തെങ്ങുംതറയിൽ)
കിടങ്ങൂർ പുതുശേരിൽ പരേതരായ ജോസഫ്, ഫിലിപ്പ് എന്നിവർ സഹോദരരാണ്.
പൊതുദർശനം: ഒക്ടോബർ 25 ഞായറാഴ്ച വൈകുന്നേരം 4 മുതൽ രാത്രി 9 വരെ മോർട്ടൻ ഗ്രോവിലുള്ള സെൻ്റ് മേരീസ് ക്നാനായ കത്തോലിക്കാ പള്ളിയിൽ
സംസ്കാര ശുശ്രുഷ: ഒക്ടോബർ 26 തിങ്കളാഴ്ച രാവിലെ 9-ന് സെൻ്റ് മേരീസ് ക്നാനായ കത്തോലിക്കാ പള്ളിയിൽ
