Image

സി എസ് ഐ ഹാറ്റ്ബറോ കൺവൻഷൻ ഒക്ടൊബർ 23, 24, 25 വരെ

മനോജ് പളളം Published on 22 October, 2026
സി എസ് ഐ ഹാറ്റ്ബറോ കൺവൻഷൻ ഒക്ടൊബർ 23, 24, 25 വരെ

ഫിലഡൽഫിയ: ഈ വർഷത്തെ ഹാറ്റ്ബറോ കൺവൻഷൻ ഒക്ടൊബർ 23, 24, 25 വരെ 3155 ഡേവിസ് വിൽ റോഡ്, ഹാറ്റ്ബറോ (3155 Davisville Road, Hatboro PA 19040) ഉള്ള സി എസ് ഐ ക്രൈസ്റ്റ് ചർച്ച് ഇൻ പെൻസിൽവാനിയൽ വെച്ച് നടത്തപ്പെടുന്നതാണ്. ഈ സുവിശേഷ യോഗത്തിൽ സീഫോർഡ്, ന്യൂയോർക്ക് സിഎസ്ഐ ചർച്ചിൻ്റെ ഇടവക പട്ടക്കാരനും, പ്രശസ്‌ത ക്രിസ്‌തീയ പ്രഭാഷകനുമായ റവ. ഡോ. ജോസഫ് സാമുവൽ വചനപ്രഘോഷണം നടത്തും.

 വെള്ളി ശനി ദിവസങ്ങളിൽ വൈകിട്ട് 6:30ന് ഗാനശുശ്രൂഷയോടു കൂടി യോഗം ആരംഭിക്കും. ഞായറാഴ്‌ച രാവിലെ 9:30ന് വിശുദ്ധ ആരാധനയ്ക്കു ശേഷം കൺവൻഷൻ അവസാനിക്കും. ഞായറാഴ്‌ച ഫാമിലി സൺഡേ ആയി ആചരിക്കപ്പെടുന്നതാണ്. ഫിലാഡൽഫിയയിലെ എല്ലാ വിശ്വാസികളേയും യോഗത്തിലേക്ക് സ്വാഗതം ചെയ്യുന്നതായി ഇടവക പട്ടക്കാരൻ ലിജോ റ്റി ജോർജ് അറിയിച്ചു.


കൂടുതൽ വിവരങ്ങൾക്ക്: റവ. ലിജോ റ്റി ജോർജ് 215 880 1831, സെക്രട്ടറി-ഫിലിപ്പ് വർഗീസ് 267 496 0518, കൺവൻഷൻ കൺവീനേഴ്‌സ് - സൂസൻ തോമസ് 856 404 1810 ലിജാ ജെയിംസ് 215 5005782


വാർത്ത അയച്ചത്: മനോജ് പളളം

സി എസ് ഐ ഹാറ്റ്ബറോ കൺവൻഷൻ ഒക്ടൊബർ 23, 24, 25 വരെ
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക