Image

വേൾഡ് ക്രിസ്ത്യൻ ചർച്ചസ് ഫെഡറേഷൻ ഹൂസ്റ്റൺ ചാപ്റ്ററിന്റെ പ്രഥമ യോഗം മിസോറി സിറ്റിയിൽ ചേർന്നു

സജി പുല്ലാട്. Published on 22 October, 2026
വേൾഡ് ക്രിസ്ത്യൻ ചർച്ചസ് ഫെഡറേഷൻ  ഹൂസ്റ്റൺ ചാപ്റ്ററിന്റെ പ്രഥമ യോഗം മിസോറി സിറ്റിയിൽ ചേർന്നു

ഹ്യൂസ്റ്റൺ: ആഗോളതലത്തിൽ വിവിധ ക്രൈസ്തവ സഭകളെ ഒരുമിപ്പിക്കുകയും സഭകൾ തമ്മിലുള്ള ഐക്യവും, സഹകരണവും ശക്തിപ്പെടുത്തുകയും ചെയ്യുക എന്ന ലക്ഷ്യത്തോടെ വേൾഡ് ക്രിസ്ത്യൻ ചർച്ചസ് ഫെഡറേഷൻ (WCCF) സൗഹൃദ കൂട്ടായ്മയുടെ പ്രഥമയോഗം ഒക്ടോബർ 20 ന് മിസോറി സിറ്റിയിൽ ചേർന്നു.

വിവിധ സഭകളിൽ നിന്നുള്ള വൈദിക ശ്രേഷ്ഠരായ റവ. ഡോ.ചെറിയാൻ തോമസ്, ഫാ. ജോസഫ് ജോർജ്ജ് കോർ എപ്പിസ്കോപ്പ,റവ. ഫാ. ജോൺസൺ പുഞ്ചക്കോണം, കൂടാതെ ജോൺ തോമസ്, ജോർജ്ജ് തെക്കേമല, ഹ്രസ്വ സന്ദർശനത്തിന് ഹൂസ്റ്റണിൽ  എത്തിയ ബെന്നി കോട്ടപ്പുറം (മലങ്കര ടിവി), വിനോദ് കെ സ്കറിയ എന്നിവരും ആശംസകൾ നേർന്നു.

ക്രൈസ്തവ സഭകൾ തമ്മിലുള്ള പരസ്പര സഹകരണം സാമൂഹിക പ്രതിബദ്ധത എന്നിവയുമായി ബന്ധപ്പെട്ട ചാരിറ്റി പ്രവർത്തനങ്ങളെപറ്റി  യോഗത്തിൽ ചർച്ച ചെയ്തു.
വിവിധ സഭകളുടെ പ്രതിനിധികളെ ഒരേ വേദിയിൽ ഒന്നിപ്പിച്ച യോഗം ക്രൈസ്തവ കൂട്ടായ്മയും  പൊതുവായ പ്രവർത്തനങ്ങളും ശക്തിപ്പെടുത്തുന്നതിനുള്ള സുപ്രധാന ചുവടുവെപ്പായി മാറട്ടെ എന്ന് യോഗം സംഘടിപ്പിച്ച റെജി വി കുര്യൻ പ്രത്യാശ പ്രകടിപ്പിച്ചു.
യോഗത്തിൽ ഫെഡറേഷന്റെ ഭാരവാഹികളെ തിരഞ്ഞെടുത്തു.

റെജി വി കുര്യൻ (പ്രസിഡൻറ്), ക്രിസ്റ്റഫർ ജോർജ്ജ്( സെക്രട്ടറി), വിനോദ് കെ സ്കറിയ(ട്രഷറർ), ജോൺ തോമസ്(വൈസ് പ്രസിഡണ്ട്), ജെയിംസ് ചാക്കോ( ജോയിൻറ് സെക്രട്ടറി), എബ്രഹാം വർഗീസ്( ജോയിൻറ് ട്രഷറർ), 
മീഡിയ കമ്മറ്റി: സൈമൺ വാളാച്ചേരി,  ജോർജ്ജ് തെക്കേമല, സജി പുല്ലാട്.
യോഗത്തിൽ ക്രിസ്റ്റഫർ ജോർജ്ജ് സ്വാഗതവും റെജി വി കുര്യൻ നന്ദിയും അർപ്പിച്ചു.
 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക