
കഴിവില്ലാപ്പൈതരല്ല
കരുത്തിൻ്റെ പ്രതീകർ നാം
കൊരുത്തീടും നെരിപ്പോടിൻ
ഹാരമൊന്നായ് തളച്ചീടാൻ
അറിയുന്നു നമ്മളെല്ലാം
അതിരുകളടയുമ്പോൾ
പൊരുതുവാൻ നിരത്തിലായ്
നിരന്നീടും തരംഗമായ്
മധുരമാം വാക്കുകളാൽ
മനമിന്നോ നിറയില്ല
മറനാട്ടിനെയ്തിടുന്ന
അസത്യങ്ങൾ കണ്ടിടുമ്പോൾ
കരുതേണം തച്ചുടയ്ക്കും
കളവിൻ്റെ രമ്യഹർമ്മ്യം
കരുത്താണ് ഞങ്ങളിന്ത്യൻ
നാളെയാണെന്നോർക്കേണം