
മരുഭൂമിയുടെ ചൂടിലും ജീവിതത്തിന്റെ സൗഹൃദത്തിന്റെ തണൽമരങ്ങൾ തീർത്ത ഒരു കാലത്തിന്റെ കഥ. പ്രവാസത്തിന്റെ ഏകാന്തതകൾക്കിടയിൽ പരസ്പരം താങ്ങും തണലുമായി മാറിയ ഒരുപറ്റം സുഹൃത്തുക്കളുടെ സ്വപ്നങ്ങൾ, പ്രതീക്ഷകൾ, സ്നേഹം, സന്തോഷങ്ങൾ, സങ്കടങ്ങൾ — അങ്ങനെ അനുഭവങ്ങളുടെ നേർചിത്രം. ഒരുമിച്ച് പങ്കിട്ട നിമിഷങ്ങളും ഹൃദയത്തിൽ ചേർത്തുവെച്ച സൗഹൃദങ്ങളും ….

സ്വപ്നങ്ങളുടെ മണൽക്കൊട്ടാരങ്ങൾ
കലാലയ ഇടനാഴികളിൽ നിന്ന് ഒമാൻ മരു ഭൂമിയിലേക്ക് നീണ്ട സൗഹൃദ കൂട്ടായ്മ. ഭാവനയേക്കാൾ ഹൃദയത്തിൽ തട്ടിയ അനുഭവങ്ങളുടെ നേർകാഴ്ച.
ജീവിതാനുഭവങ്ങളും, ബന്ധങ്ങളും ഓർമകളും കൂടിച്ചേരുന്ന ഹൃദയ സ്പർശിയായ ആവിഷ്കാരം. ആറ് കുടുംബ ബന്ധങ്ങളുടെ കഥ പറയുന്നു.സ്വപ്നയുടെ തൂലികയിലൂടെ.....

മരുഭൂമിയുടെ ചൂടിലും ജീവിതത്തിന്റെ സൗഹൃദത്തിന്റെ തണൽമരങ്ങൾ തീർത്ത ഒരു കാലത്തിന്റെ കഥയാണിത്. പ്രവാസത്തിന്റെ ഏകാന്തതകൾക്കിടയിൽ പരസ്പരം താങ്ങും തണലുമായി മാറിയ ഒരുപറ്റം സുഹൃത്തുക്കളുടെ സ്വപ്നങ്ങൾ, പ്രതീക്ഷകൾ, സ്നേഹം, സന്തോഷങ്ങൾ, സങ്കടങ്ങൾ — അങ്ങനെ അനുഭവങ്ങളുടെ നേർചിത്രം. ഒരുമിച്ച്
പങ്കിട്ട നിമിഷങ്ങളും ഹൃദയത്തിൽ ചേർത്തുവെച്ച സൗഹൃദങ്ങളും ഇന്നും മായാത്ത ഓർമ്മകളായി നിലനിൽക്കുന്നു.
പ്രവാസം നൽകിയ സമ്പാദ്യം പണം മാത്രമായിരുന്നില്ല;നെഞ്ചോടു ചേർത്തുവെച്ച സൗഹൃദങ്ങൾ കൂടിയായിരുന്നു.