Image

അമേരിക്കന്‍ മലങ്കര അതിഭദ്രാസന വൈദീക യോഗം

ജോര്‍ജ് കറുത്തേടത്ത് Published on 21 October, 2026
അമേരിക്കന്‍ മലങ്കര അതിഭദ്രാസന വൈദീക യോഗം

അമേരിക്കന്‍ മലങ്കര അതിഭദ്രാസന വൈദീക യോഗം 2026 ഒക്ടോബര്‍ 22, 23, 24(വ്യാഴം, വെള്ളി, ശനി) എന്നീ ദിവസങ്ങളില്‍ ഭദ്രാസനാധിപന്‍ അഭിവന്ദ്യ യല്‍ദൊ മോര്‍ തീത്തോസ് മെത്രാപോലീത്തായുടെ മഹനീയ അദ്ധ്യക്ഷതയില്‍, ഡാളസ് സെന്റ് ഇഗ്നേഷ്യസ് കത്തീഡ്രലില്‍ വെച്ച് നടത്തപ്പെടുന്നു.

വൈദീകരില്‍ ആത്മീയ കൂട്ടായ്മ പരിപോഷിപ്പിക്കുക, വൈദീകരുടെ പരിരക്ഷയും, വൈദീകര്‍ അഭിമുഖീകരിക്കുന്ന പ്രശ്‌നങ്ങളും സംബന്ധിച്ച് ചര്‍ച്ചക്കും തുടര്‍ പഠനത്തിനും അവസരമൊരുക്കുക, ഇടവകകളുടെ ആത്മീയ ഉണര്‍വ്വിനും, ഭദ്രാസനത്തിന്റെ വളര്‍ച്ചക്കുമായിട്ടുള്ള നിര്‍ദ്ദേശങ്ങള്‍ സമര്‍പ്പിക്കുകയെന്നിങ്ങനെയുള്ള വിവിധ ലക്ഷ്യങ്ങളെ മുന്‍നിര്‍ത്തി, ഭദ്രാസനാടിസ്ഥാനത്തില്‍ നടത്തപ്പെടുന്ന വൈദീക യോഗത്തില്‍, അമേരിക്കയിലെ വിവിധ ദേവാലയങ്ങളില്‍ നിന്നുള്ള വൈദീകര്‍ പങ്കെടുക്കും.

ഒക്ടോബര്‍ 22 (വ്യാഴം) വൈകീട്ട് 6.30ന് സന്ധ്യാപ്രാര്‍ത്ഥനയോടെ യോഗനടപടികള്‍ ആരംഭിക്കും. തുടര്‍ന്ന് നടത്തപ്പെടുന്ന ഉദ്ഘാടന സമ്മേളനത്തില്‍ റവ.ഫാ. ഗീവര്‍ഗീസ് ജേക്കബ്(ക്ലര്‍ജി സെക്രട്ടറി) ആമുഖ പ്രസംഗം നടത്തും. റവ.ഫാ.ബേസില്‍ അബ്രാഹാം(വികാരി, സെന്റ് ഇഗ്നേഷ്യസ് കത്തീഡ്രല്‍) സ്വാഗതമാശംസിക്കും. അഭിവന്ദ്യ ഇടവക മെത്രാപ്പോലീത്തായുടെ അദ്ധ്യക്ഷ പ്രസംഗത്തെ തുടര്‍ന്ന് 'വൈദീകരുടെ പരിരക്ഷയും, വൈദീകര്‍ അഭിമുഖീകരിക്കുന്ന പ്രശ്‌നങ്ങളും' എന്ന വിഷയത്തെ അടിസ്ഥാനമാക്കി വെരി.റവ.ഗീവര്‍ഗീസ് തോമസ് ചട്ടത്തില്‍ കോര്‍ എപ്പിസ്‌ക്കോപ്പാ മോഡറേറ്ററായുള്ള ചര്‍ച്ചാ ക്ലാസ് നടക്കും.


ഒക്ടോബര്‍ 23 (വെള്ളി) രാവിലെ 8.15ന് പ്രഭാത പ്രാര്‍ത്ഥനയെ തുടര്‍ന്ന്, 8.45 AM മുതല്‍ 9.45 PM വരെ 'Liturgical Practice' എന്ന വിഷയത്തെ സംബന്ധിച്ച് റവ. ഫാ. സജി മാർക്കോസ് ക്ലാസ്സെടുക്കും. 9.45 AM മുതല്‍ 10.45 AM വരെ മുഖ്യ പ്രഭാഷകന്‍ റവ.ഫാ. സിനു ജോസഫ് (Our Lady Of Lake Catholic Churcn, Rockwall) 'ഇന്ത്യോ-അമേരിക്കന്‍ പള്ളികളിലെ ശുശ്രൂഷകള്‍' എന്ന വിഷയത്തെ ആസ്പദമാക്കി മുഖ്യ പ്രഭാഷണം നടത്തും. 11AM മുതല്‍ 12 Noon വരെ 'സംഘര്‍ഷ പരിഹാരവും സമാധാനവും' എന്ന വിഷയത്തെക്കുറിച്ചും ക്ലാസ്സെടുക്കും. ഉച്ച നമസ്‌ക്കാരത്തിനും, ഫോട്ടോ സെക്ഷനും ശേഷം, ഉച്ചക്കു   2  മുതല്‍ 4.30 PM വരെ ബിസ്സിനസ്സ് മീറ്റിംഗും നടക്കും. ഈവനിങ് പ്രെയറിനു ശേഷം റവ.ഫാ.യല്‍ദൊ പോള്‍, തോമ്പ്ര(വികാരി, സെന്റ് മേരീസ് ചര്‍ച്ച്, ഹൂസ്റ്റന്‍) ധ്യാന പ്രസംഗം നടത്തും. തുടര്‍ന്ന് വി.കുമ്പസാരത്തിനു ശേഷം, ഡിന്നറോടുകൂടി അന്നത്തെ പ്രോഗ്രാം അവസാനിക്കും.

ഒക്ടോബര്‍ 24(ശനി) രാവിലെ 7.30ന് പ്രഭാത പ്രാര്‍ത്ഥനയെ തുടര്‍ന്ന് അഭിവന്ദ്യ മെത്രാപോലീത്തായുടെ പ്രധാന കാര്‍മ്മികത്വത്തില്‍ വി:ബലി അര്‍പ്പണവും, അതേ തുടര്‍ന്ന് സമാപന ചടങ്ങുകളും നടത്തപ്പെടും. റവ.ഫാ. ഗീവര്‍ഗീസ് ജേക്കബ് സമാപനചടങ്ങുകള്‍ക്ക് നേതൃത്വം നല്‍കും.

അഭിവന്ദ്യ മെത്രാപോലീത്തായോടൊപ്പം, റവ.ഫാ.ഗീര്‍ഗീസ് ജേക്കബ്(ക്ലര്‍ജി സെക്രട്ടറി), ക്ലര്‍ജി കൗണ്‍സില്‍ അംഗങ്ങളായ വെരി.റവ.ഗീവര്‍ഗീസ് തോമസ് കോര്‍ എപ്പിസ്‌ക്കോപ്പാ, റവ.ഫാ.എബി മാത്യു, റവ.ഫാ.ആകാശ് പോള്‍, റവ.ഫാ.മാര്‍ട്ടിന്‍ ബാബു, റവ.ഫാ.ഷിറിള്‍ മത്തായി എന്നിവര്‍ക്ക് പുറമേ, സെന്റ് ഇഗ്നേഷ്യലസ് കത്തീഡ്രല്‍ വികാരി റവ.ഫാ. ബേസില്‍ അബ്രാഹാം, അസ്സോസിയേറ്റ് വികാരി റവ.ഫാ.മാര്‍ട്ടിന്‍ ബാബു, ശ്രീ.യല്‍ദൊ മാത്യു(സെക്രട്ടറി), ജോസഫ് ജോര്‍ജ്(ട്രഷറര്‍), യല്‍ദോ ചാക്കോ(കമ്മറ്റി മെംബര്‍) എന്നിവരുടേയും നേതൃത്വത്തില്‍ പള്ളി ഭരണ സമിതി ഈ ആത്മീയ സംഗമം വന്‍ വിജയമാക്കി തീര്‍ക്കുന്നതിനുള്ള ഒരുക്കങ്ങള്‍ നടത്തിവരുന്നു. സെന്റ് ഇഗ്നേഷ്യസ് കത്തീഡ്രലിന്റെ ഒരു വര്‍ഷം നീണ്ടു നില്‍ക്കുന്ന ഗോള്‍ഡന്‍ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി, അതിഭദ്രാസനത്തിലെ വിവിധ ദേവാലയങ്ങളില്‍ നിന്നുള്ള വൈദീക ശ്രേഷ്ഠരുടെ ആത്മീയ സംഗമം നടത്തുന്നതിനുള്ള വേദിയൊരുക്കുന്നുവെന്നുള്ളതും ഏറെ ശ്രദ്ധേയമാണ്.

സെന്റ് ഇഗ്നേഷ്യസ് കത്തീഡ്രല്‍ പി.ആര്‍.ഓ. കറുത്തേടത്ത് ജോര്‍ജ് അറിയിച്ചതാണിത്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക