
റോം: സമുദായ വളർച്ചയുടെ ആഗോള ചാലക ശക്തിയാണ് കത്തോലിക്ക കോൺഗ്രസെന്ന് മേജർ ആർച്ച് ബിഷപ്പ് മാർ റാഫേൽ തട്ടിൽ. ലോകമെമ്പാടുമുള്ള സീറോ മലബാർ സഭയുടെ വിശ്വാസികളെ ഒന്നിപ്പിച്ച് ഒരു ജനതയാക്കി മാറ്റാനും, ആധുനിക കാലത്തെ സങ്കീർണ സാഹചര്യങ്ങളിൽ സഭയ്ക്കും സമുദായത്തിനും വിശ്വാസാധിഷ്ഠിത നേതൃത്വം നൽകാനും കത്തോലിക്ക കോൺഗ്രസിന് വലിയ ഉത്തരവാദിത്വമുണ്ടെന്നും അദ്ദേഹം പറഞ്ഞു.
റോമിൽ ആരംഭിച്ച കത്തോലിക്ക കോൺഗ്രസിന്റെ മൂന്നാമത് ആഗോള സംഗമം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

അമേരിക്കയിൽ നിന്ന് ബിഷപ്പ് ജോയി ആലപ്പാട്ട് അടക്കം സീറോ മലബാർ സഭയിലെ 14 ബിഷപ്പുമാരും 100-ൽ പരം അത്മായരും പങ്കെടുക്കുന്ന സമ്മേളനത്തിനു പ്രൊഡഗംഭീരമായ തുടക്കം കുറിച്ച് ഘോഷയാത്ര നടന്നു. എസ്.എം.സി.സി. പ്രസിഡന്റ് ജോർജ് വി. ജോർജിന്റെയും ജനറൽ സെക്രട്ടറി ഷോളി കുമ്പിളുവേലിയുടെയും നേതൃത്വത്തിൽ 15 പേർ അമേരിക്കയിൽ നിന്ന് പങ്കെടുക്കുന്നു.