
ഒക്ടോബർ ഹിന്ദു പൈതൃക മാസമായി അംഗീകരിക്കുന്ന പ്രഖ്യാപനം ഒഹായോ ഗവർണർ മൈക്ക് ഡിവൈൻ ഹിന്ദു സമൂഹത്തിന്റെ മുൻപാകെ അവതരിപ്പിച്ചു. സംസ്ഥാനത്തിന്റെ പല ഭാഗങ്ങളിൽ നിന്നുള്ള സമുദായ നേതാക്കൾ പങ്കെടുത്തു.
കൊളംബസ് ഗവര്ണറേഴ്സ് മാൻഷനിൽ കൊയലിഷൻ ഓഫ് ഹിന്ദുസ് ഓഫ് നോർത്ത് അമേരിക്ക ക്ളീവ്ലാൻഡ് ചാപ്റ്റർ സംഘടിപ്പിച്ച ചടങ്ങിൽ ക്ളീവ്ലാൻഡ്, കൊളംബസ്, സിൻസിനാറ്റി എന്നിവിടങ്ങളിൽ നിന്നുള്ള ഹിന്ദു നേതാക്കളും പ്രതിനിധികളും പങ്കെടുത്തു. ഡിവൈനും ലെഫ് ഗവർണർ ജിം ട്രെസലും ഒപ്പുവച്ച പ്രഖ്യാപനത്തിന്റെ തീയതി ഒക്ടോബർ 1 ആണ്.
കൊയലിഷൻ ഗവർണർക്കു നന്ദി പറഞ്ഞു.
Ohio Gov. DeWine presents proclamation for Hindu Heritage Month