
ഭാര്യയെ ഐസ് പിടിച്ചു കൊണ്ടു പോയി എന്നു പരാതിപ്പെട്ട ഇന്ത്യൻ വംശജൻ അവരെ ചുട്ടുകൊന്നു എന്ന കുറ്റം ചുമത്തി അറസ്റ്റ് ചെയ്യപ്പെട്ടു. ഗുരീന്ദർ സിംഗ് ഗില്ലിന്റെ (28) ഭാര്യ ജാസ്മിൻ ഗില്ലിന്റെ കത്തിക്കരിഞ്ഞ അവശിഷ്ടങ്ങൾ കാലിഫോർണിയയിൽ കണ്ടെടുത്തിട്ടുണ്ട്.
ഐസ് ഗില്ലിന്റെ വീട്ടിൽ തിരച്ചിലൊന്നും നടത്തിയില്ല എന്നു വ്യക്തമായപ്പോഴാണ് സംശയം ഉയർന്നത്. ജാസ്മിനെ (30) ഒടുവിൽ കണ്ടത് സെപ്റ്റംബർ 30നു അവരുടെ സാക്രമെന്റോയിലെ വീട്ടിൽ ആയിരുന്നു. അവരെ കാണാനില്ലെന്നു ഒക്ടോബർ 4നു ബന്ധു പോലീസിൽ അറിയിച്ചു.
ഒക്ടോബർ 1നു എൽ ഡോറാഡോ കൗണ്ടിയിൽ കണ്ടെത്തിയ കത്തിക്കരിഞ്ഞ ശരീര ഭാഗങ്ങൾ ജാസ്മിന്റെതാണെന്നു പിന്നീട് തിരിച്ചറിഞ്ഞു.
ജാസ്മിനെ ഐസ് ഏജന്റുമാർ വീട്ടിൽ നിന്നു പിടിച്ചു കൊണ്ടുപോയെന്നു ഗുരീന്ദർ പറഞ്ഞിരുന്നു. ഡിറ്റക്റ്റീവുകൾ ഐസിനെ ബന്ധപ്പെട്ടപ്പോൾ അവർ ഗുരീന്ദറിന്റെ വീട്ടിൽ പോയിട്ടേയില്ലെന്നു വ്യക്തമായി.
ഗുരീന്ദർ പറഞ്ഞ കാര്യങ്ങളിലെ നിറയെ വൈരുധ്യം ആയിരുന്നു. അയാളും ജാസ്മിനും വിവാഹമോചനത്തിനു ശ്രമിച്ചിരുന്നു എന്നു വിവരം കിട്ടി. കുട്ടിയുടെ കസ്റ്റഡി സംബന്ധിച്ചും തർക്കം ഉണ്ടായിരുന്നു.
ഒക്ടോബർ 14നു ഗുരീന്ദറിനെ അറസ്റ്റ് ചെയ്തു. കൊലക്കുറ്റം ചുമത്തിയാണ് സാക്രമെന്റോ കൗണ്ടി മെയിൻ ജയിലിൽ അടച്ചത്.
രജിസ്റ്റേർഡ് നഴ്‌സ് ആയ ജാസ്മിൻ എട്ടു മാസമുള്ള മകന്റെ 'അമ്മ ആയിരുന്നു.
California man who claimed ICE took her arrested for her murder