
റാന്നി : റാന്നിയിലെ പ്രഥമ ഹൈസ്‌കൂളായ എം.എസ് ഹൈസ്‌കൂളിൽ നിന്നും 1986-ൽ സ്കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കിയ പൂർവ്വവിദ്യാർത്ഥികളുടെ 40-ാം വാർഷിക സൗഹ്യദ സംഗമം നടത്തി.
സ്‌കൂൾ ഓഡിറ്റോറിയത്തിൽ നടന്ന പ്രൊഡ ഗംഭീരമായ സംഗമത്തിൽ നോർത്ത് അമേരിക്ക,കാനഡാ, യു.കെ തുടങ്ങി പാശ്ചാത്യ കുടിയേറ്റ പ്രദേശങ്ങളിൽ നിന്നും മിഡിൽ ഈസ്റ്റ്,ഭാരതത്തിന്റെ വിവിധ സംസ്ഥാനങ്ങൾ, റാന്നിയിൽ സെറ്റിൽ ചെയ്തതിരിക്കുന്ന വ്യക്തികൾ തുടങ്ങി ആഗോള പരമായി നൂറിൽപ്പരം പൂർവ്വവിദ്യാർത്ഥികൾ അധ്യാപകരെയും കൂട്ടുകാരെയും കാണുവാൻ ഒത്ത് ചേർന്നു.

നാൽപതു വർഷത്തിനു ശേഷം പൂർവ്വ വിദ്യാർത്ഥികളും അധ്യാപകരും പഠിച്ച വിദ്യാലയത്തിൽ ഒത്ത് കൂടിയത് നവ്യാനുഭവമായി . അന്ന് സ്കൂളിൽ പഠിപ്പിച്ച പൂർവ്വ അധ്യാപകർക്ക് ഗുരുദക്ഷിണ നൽകുകയും ആദരിക്കുകയും ചെയ്തു.
പ്രധാന പരിപാടികൾക്കുശേഷം ബാച്ച് ഗ്രൂപ്പ് ഫോട്ടോ സെക്ഷനും തുടർന്ന് ഉച്ചഭക്ഷണവും സൗഹൃദ കൂട്ടായ്മയും നടന്നു. സതി. വി.എസ്. സ്വാഗതവും മാത്യു. വി. ജോസഫ് നന്ദിയും പറഞ്ഞു. പരിപാടികൾക്ക് റ്റിജോ ജേക്കബ്, ബിനു സക്കറിയ, ഷിബു .കെ .ഐ, റെജി ജേക്കബ്, മനോജ് .എ, സാജു.സി.ജോസഫ്, ബീന സൂസൻ ബാബു എന്നിവർ നേതൃത്വം നൽകി