Image

ഇന്റര്‍നെറ്റ് കുട്ടികളുടെയും മൗലികാവകാശം: തടയാനാകില്ലന്ന് സുപ്രീംകോടതി

Published on 17 October, 2026
ഇന്റര്‍നെറ്റ് കുട്ടികളുടെയും മൗലികാവകാശം: തടയാനാകില്ലന്ന്  സുപ്രീംകോടതി

ന്യൂഡല്‍ഹി: കുട്ടികളുടെ ഇന്റര്‍നെറ്റ് ഉപയോഗം തടയാന്‍ സാധിക്കില്ലെന്ന് സുപ്രീംകോടതി. ഇന്റര്‍നെറ്റ് ലഭ്യത കുട്ടികള്‍ ഉള്‍പ്പെടെയുള്ളവരുടെ മൗലികാവകാശമാണെന്നും പ്രായഭേദമന്യേ ഇന്റര്‍നെറ്റ് ലഭ്യമാക്കണമെന്നും സുപ്രീംകോടതി വ്യക്തമാക്കി. പ്രായം മുന്‍നിര്‍ത്തി ഇന്റര്‍നെറ്റ് ലഭ്യമാക്കാതിരിക്കാനാവില്ല. ദോഷകരമായ ഉള്ളടക്കമാണ് നിയന്ത്രിക്കേണ്ടത്. നിയന്ത്രിക്കേണ്ടത് ഇന്റര്‍നെറ്റ് അല്ലെന്നും കോടതി പറഞ്ഞു.

 പ്രായപരിധി പരിശോധിക്കുന്നതിന് വ്യക്തിഗത വിവരങ്ങള്‍ ശേഖരിക്കാനാവില്ല. അത് സ്വകാര്യതാ ലംഘനമാകുമെന്നും കോടതി വിധിയിലുണ്ട്. നിയമം മൂലം ഇന്റര്‍നെറ്റ് നിരോധിച്ചാലും കുട്ടികള്‍ നിയമം മൂലം സുരക്ഷിതമല്ലാത്ത മറ്റ് പ്ലാറ്റ്ഫോമുകളിലേക്ക് മാറും. ഇത് കൂടുതല്‍ അപകടകരമായ സാഹചര്യമുണ്ടാക്കും. ഇന്റര്‍നെറ്റ് ഉപയോഗിച്ചതിന് മാതാപിതാക്കള്‍ ശിക്ഷിക്കുമെന്ന ഭയം കാരണം ഓണ്‍ലൈന്‍ ചൂഷണങ്ങള്‍ക്ക് ഇരയാകാനുള്ള സാധ്യതയുണ്ട്. ഇത് പോക്സോ കേസിന്റെ ലക്ഷ്യത്തെ തന്നെ ബാധിക്കുമെന്ന് സുപ്രീകോടതി ചൂണ്ടിക്കാട്ടി.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക