Image

സഹപ്രവര്‍ത്തകനുമായി പ്രണയം: ഭാര്യയെ കുത്തികൊലപ്പെടുത്തി ഇന്ത്യയിലേക്ക് രക്ഷപെടാന്‍ ശ്രമിച്ച ഭര്‍ത്താവ് ചിക്കാഗോയില്‍ പിടിയില്‍

(എബി മക്കപ്പുഴ) Published on 17 October, 2026
സഹപ്രവര്‍ത്തകനുമായി പ്രണയം: ഭാര്യയെ കുത്തികൊലപ്പെടുത്തി ഇന്ത്യയിലേക്ക് രക്ഷപെടാന്‍ ശ്രമിച്ച ഭര്‍ത്താവ് ചിക്കാഗോയില്‍ പിടിയില്‍

ചിക്കാഗോ: ചിക്കാഗോയില്‍, മുന്‍ സഹപ്രവര്‍ത്തകനുമായി പ്രണയത്തിലായ ഭാര്യയെ ഇന്ത്യന്‍ വംശജനായ യുവാവ് കുത്തിക്കൊലപ്പെടുത്തി. താനുമായി വീണ്ടും ഒന്നിച്ച് ജീവിക്കാന്‍ തയ്യാറാകാതിരിക്കുകയും ചെയ്ത ഭാര്യയെ 31 കാരനായ ഇന്ത്യന്‍ വംശജന്‍ കുത്തിക്കൊന്നു. അങ്കുര്‍ പട്ടേലാണ് 32 കാരിയായ ഭാര്യയെ കുത്തിക്കൊലപ്പെടുത്തിയത്. ഇരുവരും തമ്മില്‍ വേര്‍പിരിഞ്ഞ് ഏകദേശം മൂന്ന് മാസങ്ങള്‍ക്ക് ശേഷമായിരുന്നു ഇത് . ഇവര്‍ക്ക് ഒരു മകളുണ്ട്.

കുടുംബാംഗങ്ങളുടെ സമ്മര്‍ദ്ദം കാരണം വേര്‍പിരിയലിന് ശേഷം യുവതി കുറച്ചുനാള്‍ പട്ടേലിനൊപ്പം വീണ്ടും താമസിച്ചിരുന്നുവെങ്കിലും പിന്നീട് വീണ്ടും ഇറങ്ങിപ്പോകുകുമായിരുന്നു.മറ്റൊരു യുവാവുമായി പ്രണയത്തിലായ ഇവര്‍ ലൂസിയാനയിലേക്ക് താമസം മാറ്റുകയും ചെയ്തു. അതേ സമയം മകള്‍ പട്ടേലിന്റെ കൂടെയായിരുന്നു താമസം.

തന്റെ ഭാര്യയെയും പുതിയ പങ്കാളിയെയും കൊല്ലുമെന്ന് പട്ടേല്‍ ഭീഷണിപ്പെടുത്തിയിരുന്നതായും മകളോട് സംസാരിക്കാന്‍ യുവതിയെ അനുവദിച്ചിരുന്നില്ലെന്നും ഉദ്യോഗസ്ഥര്‍ പറഞ്ഞു.  കുറ്റകൃത്യം നടക്കുന്നതിന് ഏകദേശം രണ്ട് ആഴ്ച മുമ്പ്, പട്ടേല്‍ ചിക്കാഗോയിലെ ബന്ധുക്കളുടെ അടുത്തേക്ക് താമസം മാറ്റി. കൂടാതെ ഭാര്യയെ അറിയിക്കാതെ മകളെ ഇന്ത്യയിലുള്ള മാതാപിതാക്കളുടെ അടുത്തേക്ക് അയക്കുകയും ചെയ്തു. തുടര്‍ന്ന് മകളെ കാണാന്‍ ചിക്കാഗോയിലേക്ക് വരാന്‍ പട്ടേല്‍ ഭാര്യയെ ക്ഷണിച്ചു.

കുട്ടി ഇന്ത്യയിലേക്ക് പോയതറിയാതെ യുവതിയും പുതിയ പങ്കാളിയും കാറില്‍ ചിക്കാഗോയിലേക്ക് പുറപ്പെട്ടു. അവിടെ എത്തിയപ്പോള്‍ യുവതിയുടെ പങ്കാളി കെട്ടിടത്തിന് പുറത്ത് കാത്തിരിക്കുകയും, യുവതി പട്ടേലിന്റെ ഫ്ലാറ്റിലേക്ക് കയറുകയും ചെയ്തു. എന്നാല്‍ മകള്‍ അവിടെയില്ലെന്ന് യുവതി മനസിലാക്കി. വീണ്ടും ഒന്നിച്ച് ജീവിക്കാന്‍ താല്‍പ്പര്യമുണ്ടെന്ന് പട്ടേല്‍ അറിയിച്ചുവെങ്കിലും യുവതി ഇത് നിരസിക്കുകയും, താന്‍ പുതിയ പങ്കാളിയോടൊപ്പം തന്നെ ജീവിക്കുമെന്ന് വ്യക്തമാക്കുകയും ചെയ്തു.ഇതില്‍ പ്രകോപിതനായ പട്ടേല്‍ യുവതിയുടെ കഴുത്തില്‍ കുത്തുകയായിരുന്നു. കൊലപാതകത്തിന് ശേഷം ഇന്ത്യയിലേക്ക് കടന്നുകളയാന്‍ ശ്രമിച്ച പട്ടേല്‍ ശ്രമിച്ചുവെങ്കിലും പോലീസ് പിടികൂടുകയായിരുന്നു.

 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക