
ഫിലഡൽഫിയ: ക്രിസ്തീയ സംഗീതരംഗത്ത് ശ്രദ്ധേയമായ ഹെവൻലി ബീറ്റ്സ് യുഎസ്എയുടെ പതിനഞ്ചാം വാർഷികാഘോഷങ്ങളുടെ ഭാഗമായി സംഘടിപ്പിക്കുന്ന ‘സ്നേഹഗീതം 2026’ ക്രിസ്തീയ സംഗീതസന്ധ്യ ഒക്ടോബർ 24 ശനിയാഴ്ച വൈകിട്ട് 5.30ന് ഫിലഡൽഫിയയിലെ ഗ്രേസ് പെന്തെക്കോസ്തൽ ചർച്ചിൽ നടക്കും.
പ്രശസ്ത ക്രിസ്തീയ ഗായകൻ ബിനോയ് ചാക്കോയുടെ നേതൃത്വത്തിൽ സാംസൺ ഹെവൻലി ബീറ്റ്സ്, ജിൻസി എന്നിവരും അണിനിരക്കുന്ന സംഗീതസന്ധ്യയിൽ പഴയകാലത്തെ ഹൃദയസ്പർശിയായ ക്രിസ്തീയ ഗാനങ്ങൾ ആലപിക്കും. പ്രശസ്ത വയലിനിസ്റ്റ് ജോൺസ് പുരയിടം പ്രത്യേക സംഗീതാവതരണം നടത്തും.
ജാക്ക് ബിജു (കീബോർഡ്), ഫിന്നി ഫിലിപ്പ് (ഡ്രംസ്), സുമിത് സാം, സിയോൺ സുജോയ് (ഗിറ്റാർ) എന്നിവരടങ്ങുന്ന സംഗീതസംഘം പരിപാടിക്ക് അകമ്പടിയേകും. റേച്ചൽ, ജെസിക്ക, മഞ്ജു, സാബു വർഗീസ്, അബിഗയിൽ എബ്രഹാം തുടങ്ങിയവരും സംഗീതസന്ധ്യയിൽ പങ്കെടുക്കും.
ഹെവൻലി ബീറ്റ്സ് യുഎസ്എയുടെ 15 വർഷത്തെ സംഗീതശുശ്രൂഷയുടെ ആഘോഷം കൂടിയായ പരിപാടി സംഗീതാസ്വാദകർക്ക് വേറിട്ട ആത്മീയാനുഭവം സമ്മാനിക്കുമെന്ന് സാംസൺ ഹെവൻലി ബീറ്റ്സ് പ്രതീക്ഷ പ്രകടിപ്പിച്ചു.
ഫിലഡൽഫിയയിലെ ഗ്ലോബൽ ട്രാവൽ എക്സ്പേർട്സ് (റെജി ഫിലിപ്പ്), സിന്ദക് ഇൻവെസ്റ്റ്മെന്റ്സ് ആൻഡ് റിയൽ എസ്റ്റേറ്റ് (വർഗീസ് തോമസ് റോബിൻ) എന്നിവരാണ് പരിപാടിയുടെ മുഖ്യ സ്പോൺസർമാർ.
മറ്റ് സ്പോൺസർമാരായി ഫിലഡൽഫിയയിലെ പ്രോഹെൽത്ത് അസോസിയേറ്റ് (PHA) പ്രൈമറി കെയർ, വാക്ക്-ഇൻ ആൻഡ് കോസ്മെറ്റിക് ക്ലിനിക്കിലെ ഡോ. അനിത ജോർജ്, ഡാളസിലെ ലോസൺ ട്രാവലിന്റെ ലോസൺ ബിജു, ഫിലഡൽഫിയയിലെ കീസ്റ്റോൺ ടാക്സ് സർവീസ് ഇൻകോർപ്പറേറ്റഡിന്റെ ജോസഫ് ഉമ്മൻ (റോയ് മേപ്രാൽ), ഡാളസിലെ അഗാപ്പെ മിനിസ്ട്രിയുടെ പാസ്റ്റർ ഷാജി ഡാനിയേൽ, അഡ്മിറൽ ട്രാവൽ ബ്യൂറോ എൽഎൽസിയുടെ ബാബു വടക്കേടത്ത്, ന്യൂയോർക്കിലെ ഫെയ്ത്ത് ഹോളിഡേയുടെ ജേക്കബ് തോമസ് (ഷാജി), ഫിലഡൽഫിയയിലെ ബ്രദേഴ്സ് ഓട്ടോ കെയറിന്റെ തോമസ് ഏലിയാസ് (ബെന്നി), ഷിക്കാഗോയിലെ ജയ്ബു മാത്യു കുളങ്ങര ആൻഡ് അസോസിയേറ്റ്സ് ടാക്സ് സർവീസിന്റെ ജയ്ബു മാത്യു കുളങ്ങര എന്നിവർ സഹകരിക്കുന്നു.
പ്രയർ മൗണ്ട് മീഡിയയാണ് പരിപാടിയുടെ മീഡിയ പാർട്ണർ.
ഫിലഡൽഫിയയിലെയും സമീപപ്രദേശങ്ങളിലെയും ക്രിസ്തീയ സംഗീതാസ്വാദകരെയും വിശ്വാസിസമൂഹത്തെയും സംഗീതസന്ധ്യയിലേക്ക് സ്വാഗതം ചെയ്യുന്നതായി സംഘാടകർ അറിയിച്ചു.
വേദി: ഗ്രേസ് പെന്തെക്കോസ്തൽ ചർച്ച്, 20 Church Road, Elkins Park, PA 19027.
പ്രവേശനം സൗജന്യമാണ്.
കൂടുതൽ വിവരങ്ങൾക്ക്: റവ. ഡോ. മാത്യു ഫിലിപ്പ് – 267-475-2222, ജോമോൻ – 267-357-2863, നൈനാൻ മത്തായി – 215-760-0447, സൂസൻ സാംസൺ – 267-469-1892, റിജ ഷിബു – 516-312-4948.