
ഹൂസ്റ്റൺ : ഇന്റർസെസ്സറി പ്രാർത്ഥനാ ലൈനിന്റെ (IPL) 649-ാമത് അന്താരാഷ്ട്ര പ്രാർത്ഥനാ യോഗം 2026 ഒക്ടോബർ 20 ചൊവ്വാഴ്ച നടക്കും. അമേരിക്കൻ സമയം രാത്രി 9:00 (EST) / 8:00 (CST) / 6:00 (PST) നാണ് യോഗം ക്രമീകരിച്ചിരിക്കുന്നത്.
തിരുവല്ല മാർത്തോമ്മാ കോളേജ് സാമ്പത്തിക ശാസ്ത്ര വിഭാഗം മുൻ മേധാവിയും കേരള സ്റ്റേറ്റ് സിവില് സർവ്വീസ് അക്കാദമി പ്രൊഫസറുമായ പ്രൊഫ. ഡോ. ജോർജ്ജ് മാത്യു (തിരുവല്ല) യോഗത്തിൽ മുഖ്യാതിഥിയായി പങ്കെടുക്കും.
ഇസ്രായേൽ-ഗാസ, മിഡിൽ ഈസ്റ്റ്, ഉക്രെയ്ൻ-റഷ്യ തുടങ്ങി ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ തുടരുന്ന യുദ്ധങ്ങൾക്കും സംഘർഷങ്ങൾക്കും ശമനമുണ്ടാകാനും, ലോകസമാധാനത്തിനായുള്ള പ്രത്യേക മധ്യസ്ഥ പ്രാർത്ഥനയും യോഗത്തിൽ ഉണ്ടായിരിക്കും.
യോഗത്തിൽ പങ്കെടുക്കുവാൻ താല്പര്യപെടുന്നവർ
ഫോൺ നമ്പർ: 1-712-770-4821,ആക്സസ് കോഡ്: 530464#
മൊബൈൽ ഫോൺ ഉപയോക്താക്കൾക്ക്:
ആദ്യം ബാക്കപ്പ് നമ്പറായ 1-716-293-9722 ലേക്ക് കോൾ ചെയ്ത ശേഷം 1-712-770-4821 ഡയൽ ചെയ്ത് ആക്സസ് കോഡ് 530464# നൽകുക.
ഏവരും കുടുംബസമേതം പ്രാർത്ഥനയിൽ പങ്കുചേരണമെന്ന് സംഘാടകർ അഭ്യർത്ഥിച്ചു.
കൂടുതൽ വിവരങ്ങൾക്കു
ടി എ മാത്യു,ഹൂസ്റ്റൺ
ഫോൺ: 832-771-2504 ;
സി. വി. സാമുവൽ,ഡെട്രോയിറ്റ്, മിഷിഗൺ
ഫോൺ: 586-216-0602