Image

ബാബു എബ്രഹാമിന്റെ 'കമ്പിളികണ്ടത്തെ കൽഭരണികൾ' സർഗ്ഗവേദിയിൽ ചർച്ച ചെയ്യുന്നു

Published on 16 October, 2026
ബാബു എബ്രഹാമിന്റെ 'കമ്പിളികണ്ടത്തെ കൽഭരണികൾ' സർഗ്ഗവേദിയിൽ ചർച്ച ചെയ്യുന്നു

ന്യൂയോർക് : പ്രസിദ്ധികരിച്ചു 15 മാസം കൊണ്ട് നൂറാമതു പതിപ്പിൽ എത്തി നിൽക്കുന്ന കമ്പിളികണ്ടത്തെ കൽഭരണികൾ എന്ന പുസ്തകം ഇടുക്കിയിലെ ഒരു സാധാരണ കുടുംബത്തിലെ കഥയാണ് ..കഥാനായകന്റെ അല്ലെങ്കിൽ എഴുത്തുകാരന്റെ 26 വയസുവരെ യുള്ള ജീവിതകഥയാണ് ഈ പുസ്തകം  .

തികച്ചും പ്രതികൂലമായ ചുറ്റുപാടുകളില്‍ വളര്‍ന്ന നിര്‍ദ്ധനനും നിരാലംബനുമായ ഒരു ബാലന് ജീവിതപ്പടവുകള്‍ കയറാനായത് നിരന്തരോത്സാഹത്തോടൊപ്പം ജീവിതമൂല്യങ്ങള്‍ മുറുകെപ്പിടിച്ചതുകൊണ്ടാണ്. അമ്മയുടെ വാക്കനുസരിച്ച് കരപിടിച്ചപ്പോള്‍ ബാബു തന്റെ പിന്‍ഗാമികള്‍ക്കുവേണ്ടി വെള്ളത്തിലേക്കു തള്ളിവിട്ട ചങ്ങാടമാണ് ഈ ഓര്‍മ്മപ്പുസ്തകമെന്നു പറയാം.

ചുറ്റിലും നിന്ന് ലഭിച്ച അവജ്ഞയും അവഹേളനങ്ങളും അവഗണനകളും അവിശ്വസനീയമാംവിധം മറികടന്നതിന്റെ ജീവിതരേഖയാണ് ഈ പുസ്തകം. ഇടുക്കിയിലെ കമ്പിളികണ്ടത്തിൽ തുടങ്ങി പലദൂരങ്ങൾ  കടന്ന ബാബു എബ്രഹാം എന്ന എഴുത്തുകാരൻ പാരിസിൽ എത്തുന്നു ..നന്ദികുന്നേൽ മേരി എന്ന കഥാപാത്രത്തെ മലയാളിക്ക് നൽകിയ കംബ്ലികണ്ടത്തെ കൽഭരണികൾ എന്ന പുസ്തകം എഴുതിയ കഥാകാരനെ കുറിച്ചും പുസ്തകത്തെ കുറിച്ചുള്ള സംവാദത്തിനും പ്രിയ സാഹിത്യ  സ്നേഹികളെ ന്യൂയോർക്കിലെ സർഗ്ഗവേദി ക്ഷണിക്കുന്നു .

.ഈ  വരുന്ന ഞായറാഴ്ച oct 18 ന് വൈകിട്ട് 5 മണിക്ക് കേരള സെന്റർ ഓഡിറ്റോറിയിത്തിൽ (1824 fairfax  st elmont  )വച്ച് നടക്കുന്ന തികച്ചും സർഗ്ഗാല്മകമായ സൗഹൃദ സംവാദ ത്തിലേക്കു ഏവരേയും  സ്നേഹപൂർവ്വം ക്ഷണിക്കുന്നു കൂടുതൽ വിവരങ്ങൾക്ക് മനോഹർ തോമസ് 917 974 2670

Join WhatsApp News
Sudhir Panikkaveetil 2026-10-16 11:01:50
ബ്രിട്ടീഷ്‌കാർ ഇന്ത്യ ഭരിക്കുമ്പോൾ ലണ്ടനിൽ നിന്ന് ഒരു ഇന്ത്യൻ വിദ്യാർത്ഥി (മലയാളി ആകാനാണ് സാധ്യത) ഇംഗ്ളീഷിൽ കത്ത് എഴുതുന്നത് കണ്ട് ഒരു സായിപ്പ് ചോദിച്ചു നിങ്ങളുടെ ഭാഷയിൽ അക്ഷരങ്ങൾ ഇല്ലേ എന്ന് ഇരുനൂറോളം എഴുത്തുകാർ ഉള്ള അമേരിക്കൻ മലയാളി സമൂഹത്തിൽ നിന്ന് ഒരു പുസ്തകം എടുക്കാനില്ലേ? കഷ്ടം!!.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക