Image

ഇന്ത്യൻ അമേരിക്കൻ സ്ഥാനാർഥികളിൽ ഏറ്റവുമധികം പണം കൈയ്യിലുള്ളതു റെപ്. റോ ഖന്നയ്ക്ക് (പിപിഎം)

Published on 15 October, 2026
ഇന്ത്യൻ അമേരിക്കൻ സ്ഥാനാർഥികളിൽ ഏറ്റവുമധികം പണം കൈയ്യിലുള്ളതു റെപ്. റോ ഖന്നയ്ക്ക് (പിപിഎം)

യുഎസ് ഹൗസിലേക്കു മത്സരിക്കുന്ന ഇന്ത്യൻ അമേരിക്കൻ സ്ഥാനാർഥികളിൽ ഏറ്റവുമധികം പണം കൈയ്യിലുള്ളതു റെപ്. റോ ഖന്നയ്ക്കാണെന്നു ഫെഡറൽ ഇലെക്ഷൻ കമ്മീഷൻ കണക്കുകൾ കാണിക്കുന്നു. ഖന്നയുടെ കൈയ്യിലുള്ള  $16.93 മില്യന്റെ അടുത്തെങ്ങും ആരും എത്തിയിട്ടില്ല.

കാലിഫോർണിയ 17ആം ഡിസ്‌ട്രിക്‌ട് പ്രതിനിധിയായ ഖന്ന 2026 സൈക്കിളിൽ ജൂൺ 30 വരെ $13.76 മില്യൺ പിരിച്ചപ്പോൾ അദ്ദേഹത്തിന്റെ എതിരാളി റിപ്പബ്ലിക്കൻ റിതേഷ് ടണ്ടൻ $52,500 ആണ് സമാഹരിച്ചത്.

വാഷിംഗ്ടൺ റെപ്. പ്രമീള ജയപാൽ $2.50 മില്യൺ പിരിച്ചപ്പോൾ ജൂലൈ 15 വരെ അതിൽ $1.77 മില്യൺ കൈവശം വച്ചു. റെപ്. ആമി ബെറ (കാലിഫോർണിയ) സമാഹരിച്ചത് $1.25 മില്യനാണ്‌. വിർജിനിയയിൽ നിന്നുള്ള സുഹാസ് സുബ്രമണ്യം $1.17 സംഘടിപ്പിച്ചു.

Ro Khanna’s $16.9m campaign cash leads Indian-American field

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക